ന്യൂദൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി വീണ്ടും ഹിന്ദുക്കളെ ആകർഷിക്കാൻ പൊള്ളയായ വാചക കസർത്തുമായി രംഗത്തെത്തി. താൻ ശിവശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇതിനോടൊപ്പം രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ (ആർഎസ്‌എസ്) ലക്ഷ്യം വച്ചുകൊണ്ടും രാഹുൽ രംഗത്തെത്തി. ആർഎസ്‌എസിനെ പുരുഷാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമായ സംഘടനയെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
” ഞാൻ ശിവശക്തിയിൽ വിശ്വസിക്കുന്നു, അതുകൊണ്ടാണ് അവരോട് പോരാടുന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നത്. ഏറ്റവും മനോഹരമായ കാര്യം അദ്ദേഹത്തിന്റെ സംഘടനയിലെ നിരവധി സ്ത്രീകൾ എന്നോടൊപ്പമുണ്ട് എന്നതാണ്.
കൂടാതെ വിജയദശമി ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ. അഹങ്കാരം, അനീതി, അടിച്ചമർത്തൽ എന്നിവയ്‌ക്കെതിരായ സത്യത്തിന്റെയും നീതിയുടെയും വിജയം ഈ ഉത്സവം നിങ്ങളുടെ ജീവിതങ്ങളിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ” – രാഹുൽ തന്റെ പോസ്റ്റിൽ എഴുതി.
















