Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

നാശ രഹിതമായ ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 20, 2019, 01:26 am IST
inSamskriti

കഴിഞ്ഞ സൂത്രത്തിലവതരിപ്പിച്ച പൂര്‍വപക്ഷത്തിന്റെ വാദത്തെ അടുത്ത സൂത്രം കൊണ്ട് നിഷേധിക്കുന്നു.

സൂത്രം:  ന തു ദൃഷ്ടാന്തഭാവാത്

ദൃഷ്ടാന്തങ്ങള്‍ ഉള്ളതിനാല്‍ ബ്രഹ്മം ജഗത് കാരണമല്ലെന്ന പൂര്‍വ്വപക്ഷവാദം ശരിയല്ല. 

കാര്യവസ്തുകാരണത്തില്‍ ലയിച്ചാല്‍ കാര്യധര്‍മ്മങ്ങള്‍  പിന്നെ കാണില്ല എന്നതിന് ഉദാഹരണങ്ങള്‍ ഉള്ളതിനാല്‍ പൂര്‍വപക്ഷ സംശയമോ വാദമോ നിലനില്‍ക്കില്ല.

കാര്യധര്‍മ്മങ്ങള്‍ കാരണത്തെ ദുഷിപ്പിക്കുകയില്ല എന്നതിന് ദൃഷ്ടാന്തങ്ങള്‍ അഥവാ ഉദാഹരണങ്ങളുണ്ട്.

കാരണത്തില്‍ ലയിച്ചു കഴിഞ്ഞ കാര്യവസ്തുവിന്റെ കാര്യ ധര്‍മ്മങ്ങള്‍ പ്രകാശിക്കുമെന്നതിന്  യാതൊരു നിയമവുമില്ല. അവിടെ കാര്യധര്‍മ്മങ്ങള്‍ പ്രകാശിക്കുകയില്ല എന്നതിന് പല ദൃഷ്ടാന്തങ്ങളുമുണ്ട്.

കാര്യമായ വസ്തു അതിന് കാരണമായതില്‍ ലയിക്കുമ്പോള്‍ അതിന്റെ ധര്‍മ്മങ്ങളും കാരണത്തില്‍ ലയിച്ച് ഇല്ലാതാകും.അവ വീണ്ടും പ്രകടമാകില്ല.

സ്വര്‍ണ്ണാഭരണങ്ങള്‍ അവയ്‌ക്ക് കാരണമായ സ്വര്‍ണ്ണത്തില്‍ ലയിച്ച് കഴിഞ്ഞാല്‍ പിന്നെ ആഭരണ ധര്‍മ്മങ്ങള്‍ കാണിക്കാനാവില്ല. സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കിയാല്‍ പിന്നെ സ്വര്‍ണ്ണം മാത്രം, ആഭരണങ്ങളില്ല. മണ്‍പാത്രങ്ങള്‍ അവയുടെ കാരണമായ മണ്ണില്‍ ലയിച്ച് കഴിഞ്ഞാല്‍ പിന്നെ പാത്രധര്‍മ്മങ്ങള്‍ പ്രകടമാകില്ല. മണ്‍പാത്രങ്ങള്‍ ഉടഞ്ഞാല്‍ പിന്നെ മണ്‍പാത്രങ്ങളില്ല, മണ്ണ് മാത്രം.

അതുപോലെ കാര്യമായ പ്രപഞ്ചം അതിന് കാരണമായ ബ്രഹ്മത്തില്‍ ലയിച്ചാല്‍ പിന്നെയും പ്രപഞ്ച ധര്‍മ്മങ്ങള്‍ ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല. അതിനാല്‍ ജഗത്തിന്റെ ഉപാദാനകാരണം ബ്രഹ്മമല്ല എന്ന് പറയാനാകില്ല. പ്രപഞ്ചത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ബ്രഹ്മം തന്നെയാണ്.

സൂത്രം: സ്വപക്ഷദോഷാച്ച

സ്വന്തം പക്ഷത്തിലും ഈ ദോഷങ്ങള്‍ വരുന്നതിനാല്‍ പ്രധാനം ജഗത് കാരണമല്ല.

അവയവങ്ങളില്ലാത്തതും വ്യക്തമല്ലാത്തതും ഗ്രഹിക്കാനാവാത്തതുമായ പ്രധാനം ജഗത്തിന്റെ കാരണമെന്ന് പറയുന്ന സാംഖ്യന്‍മാരുടെ പക്ഷത്തിലും ഈ ദോഷങ്ങളെല്ലാമുണ്ടാകും. കാരണത്തിന് വിപരീതമായ കാര്യത്തിന്റെ ഉത്പത്തിയെന്ന ദോഷം അതിലും ഉണ്ട്.

കണ്ണ് മുതലായവ പ്രധാനത്തില്‍ പ്രധാനത്തിലില്ല. അതിനാല്‍ അതിന്റെ കാര്യമായ പ്രപഞ്ചത്തിലുമില്ല. പ്രളയത്തില്‍ കാണാനും കേള്‍ക്കാനുമുള്ള ഈ ശക്തികള്‍ എവിടെ ലയിക്കും? ജഡവും ചേതനയില്ലാത്തതുമായ പ്രധാനത്തിന് ഇല്ലാത്ത ധര്‍മ്മങ്ങള്‍ ജഗത്തിലും കാണാം. അവ എവിടെ നിന്നാണ് ഉണ്ടാകുന്നത്? എവിടെയാണ് ലയിക്കുന്നത്? ഇങ്ങനെയുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാവാത്തതിനാല്‍ പ്രധാനം അല്ല ജഗത്തിന്റെ കാരണം. ബ്രഹ്മം തന്നെയാണ് ജഗത്കാരണം എന്ന വേദാന്ത മതം തന്നെയാണ് സ്വീകാര്യം.കാരണ രൂപത്തിലും കാര്യരൂപത്തിലും ഇത് ബ്രഹ്മം തന്നെയെന്ന്  ശ്രുതികള്‍ പറയുന്നു.  ബൃഹദാരണ്യകത്തില്‍ ‘ഇദം സര്‍വ്വം യദയമാത്മാ’  ഇക്കാണുന്ന എല്ലാം ആത്മാമാണ് എന്ന് പ്രസ്താവിക്കുന്നു. ഛാന്ദോഗ്യത്തില്‍ ‘സര്‍വ്വം ഖല്വിദം ബ്രഹ്മ ‘ഇതെല്ലാം ബ്രഹ്മമാണ്, ‘ ആത് മൈവേദം സര്‍വ്വം”  ഇതെല്ലാം ആത്മാവാണ് എന്നും വ്യക്തമാക്കുന്നു. മുണ്ഡകോപനിഷത്തില്‍ ‘ ബ്രഹ്മൈവേദമമൃതം പുരസ്താത് നാശരഹിതമായ ബ്രഹ്മം തന്നെയാണ് ഇക്കാണുന്ന സകലതും എന്ന് ബോധ്യപ്പെടുത്തുന്നു.

ഇത്തരം ശ്രുതിവാക്യങ്ങളിലൂടെ കാരണം തന്നെയാണ് കാര്യമായിരിക്കുന്നതെന്ന് ഉറപ്പിക്കുന്നു. സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും ഇത് ബാധകമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

News

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

India

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

30 കോടിയുടെ 7,311 മെട്രിക് ടണ്‍ പാക് ഇന്തുപ്പ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കി സംരക്ഷിക്കണം: കെഎസ്ടി എംപ്ലോയീസ് സംഘ്

കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർ മരിച്ചു : 14 പേർക്ക് പരിക്ക്

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

നവരാത്രി: ബ്രഹ്‌മവിദ്യയായ ഛിന്നമസ്താദേവി

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.