സ്വാമി അഭയാനന്ദ

സ്വാമി അഭയാനന്ദ

പുണ്യപാപങ്ങളുണ്ടാകുന്നത് ജീവാത്മാവിന്

ജ്യോതിരാദി അധികരണം തുടരുന്നു. സൂത്രം പ്രാണവതാ ശബ്ദാത് ഇന്ദ്രിയങ്ങളോട് കൂടിയ ജീവാത്മാവിനോടാണ് സംബന്ധം. അങ്ങനെ ശ്രുതിയുള്ളതിനാലാണ്. ബ്രഹ്മം പ്രാണധാരിയായ ജീവനോടു കൂടി പ്രവേശിച്ചു എന്ന ശ്രുതിവാക്യമുള്ളതിനാല്‍ അത്...

സൂക്ഷ്മ സ്വരൂപിയായ പ്രാണന്‍

മുഖ്യപ്രാണാണുത്വാധികരണം ഈ അധികരണത്തില്‍ ഒരു സൂത്രമേ ഉള്ളൂ. സൂത്രം  അണുശ്ച മുഖ്യ പ്രാണന്‍ അണു പരിമാണന്നുമാണ് അഥവാ പ്രാണന്‍ സൂക്ഷ്മ സ്വരൂപിയുമാണ്. പ്രാണന്‍ അഞ്ചു തരത്തിലുള്ള വൃത്തിയെ...

പ്രാണന്‍ ജീവന്റെ ഉപകരണം

വായുക്രിയാധികരണം തുടരുന്നു. സൂത്രം  ചക്ഷുരാദിവത്തു തല്‍ സഹ ശിഷ്ട്യാദിഭ്യഃ എന്നാല്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും അസ്വതന്ത്രമാണ്. ഒന്നിച്ചെന്ന് പഠിച്ചതുകൊണ്ടും ചേതന മല്ലാത്തതിനാലും അങ്ങനെയാണ്. കണ്ണ് തുടങ്ങിയ...

വായുതത്വമല്ല പ്രാണന്‍

വായുക്രിയാധികരണം അഞ്ചാമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങള്‍ കാണാം. പ്രാണന്റെ സ്വരൂപവുമായി ബന്ധപ്പെട്ടതാണ് ഈ അധികരണം. സൂത്രം  ന വായുക്രിയേ പൃഥഗുപദേശാത് പ്രാണന്‍ വായുവോ കരണവൃത്തിയോ അല്ല...

മുഖ്യപ്രാണനും പരമാത്മാവില്‍നിന്ന്

പ്രാണാണുത്വാധികരണം മൂന്നാം അധികരണമായ ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ. സൂത്രം  അണവശ്ച പ്രാണങ്ങള്‍ അണുപോലെ സൂക്ഷ്മങ്ങളും പരിച്ഛിന്നങ്ങളുമാണ്. സൂക്ഷ്മഭൂതങ്ങള്‍ അല്ലെങ്കില്‍ തന്മാത്രകള്‍ പരമാത്മാവില്‍ നിന്നും ഉണ്ടായവയാണ്. ഇന്ദിയങ്ങളുടെ...

ജലമയനായ പ്രാണന്‍

അന്നമയമായി മനസ്സിനേയും ജലമയനായി പ്രാണനെയും തേജോമയനായി വാക്കിനെയും പറയുന്നതിനാല്‍ അവ മുമ്പ് തന്നെ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയായെന്ന് കരുതണം.

പ്രാണന്റെ ഉത്പത്തി

രണ്ടാം അദ്ധ്യായം നാലാം പാദം ഈ പാദത്തില്‍ 9 അധികരണങ്ങളിലായി 22 സൂത്രങ്ങളാണ് ഉള്ളത്. ഇന്ദ്രിയങ്ങളുടെ അഥവാ പ്രാണങ്ങളുടെ ഉത്പത്തിയും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെപ്പറ്റിയുമാണ് ഇവിടെ...

ആത്മാവ് എവിടെയും ഒരു പോലെ

അടുത്ത മൂന്ന് സൂത്രങ്ങളോടെ അംശാധികരണം തീരും. അതോടെ രണ്ടാമദ്ധ്യായത്തിലെ മൂന്നാം പാദവും കഴിയും സൂത്രം  അദൃഷ്ടാനിയമാത്  കര്‍മഫലങ്ങള്‍ക്ക് ഒരു നിയമമില്ലാത്തതിനാല്‍ അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടാവണം. അദൃഷ്ടമായ...

ഈശ്വരനില്‍ ലയിക്കുന്ന ജീവന്‍

ആത്മാവ് സര്‍വവ്യാപിയാണെങ്കിലും ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയവയോട് താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് പരിച്ഛിന്നനോ പരിമിതനോ ആയിത്തീരുന്നു.

വിധിനിഷേധത്തിന്റെ പൊരുള്‍

അംശാധികരണം തുടരുന്നു. സൂത്രം  സ്മരന്തി ച സ്മൃതിയിലും പറഞ്ഞിട്ടുണ്ട്. ജീവന്റെ ഗുണദോഷങ്ങളോട് ഈശ്വരന് ബന്ധമില്ലെന്ന് സ്മൃതികളിലും പറഞ്ഞിട്ടുണ്ടെന്ന് സൂത്രം വ്യക്തമാക്കുന്നു. ശരീരത്തില്‍ കുടികൊള്ളുന്നവനാണെങ്കിലും ആത്മാവ് കര്‍ത്താവോ ഭോക്താവോ...

പരമാത്മാവിന്റെ അംശമായ ജീവാത്മാവ്

പരമാത്മാവിന്റെ അംശമായ ജീവാത്മാവ്  അംശാധികരണം തുടരുന്നു. സൂത്രം  മന്ത്രവര്‍ണാച്ച മന്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാലും ജീവന്‍ ബ്രഹ്മത്തിന്റെ അംശമാണ്.  ഛാന്ദോഗ്യോപനിഷത്തില്‍ 'ഏതാവാനസ്യ മഹിമാ അതോജ്യായാഗ്ംശ്ച പൂരുഷ: പാദോ/സ്വ സര്‍വാ ഭൂതാനി...

ഈശ്വരന്റെ അംശമായ ജീവന്‍

ജീവന്‍ പരമാത്മാവിന്റെ അംശമാണ്. പല തരത്തില്‍ ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാലും മറ്റു തരത്തിലും ചിലര്‍ മുക്കുവന്‍, ചൂതുകളിക്കാരന്‍ മുതലായവരുടെ ഭാവവും ബ്രഹ്മത്തിന് പറയുന്നുണ്ട്.

കര്‍മ്മഫലങ്ങളും കാരണവും

 പതിനാറാമത്തേതായ ഈ അധികരണത്തില്‍ രണ്ട് സൂത്രമുണ്ട്. ജീവന്റെ  കര്‍തൃത്വത്തെ തുടര്‍ന്നും മറ്റൊരു വിധത്തില്‍ വിശകലനം ചെയ്യുന്നു. സൂത്രം  പരാത്തു തച്ഛ്രുതേ: അവിദ്യയലിരിക്കുന്ന സമയത്ത് ജീവന് ഉണ്ടായ കര്‍തൃത്വം...

അകര്‍ത്താവായ ജീവാത്മാവ്

തക്ഷാധികരണം പതിനഞ്ചാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രമേയുള്ളൂ. ജീവന് കര്‍ത്തൃത്വം വന്നു ചേരുന്നതിനെപ്പറ്റി ഇവിടെ പറയുന്നു. സൂത്രം യഥാ ച തക്ഷോഭയഥാ എപ്രകാരമാണോ തച്ചന്‍ അഥവാ ശില്പി...

അറിയേണ്ടത് ആത്മാവിനെ

ജീവന്‍ കര്‍ത്താവാണെന്ന് സ്ഥാപിക്കുന്ന കര്‍ത്രധികരണം തുടരുന്നു. സൂത്രം വ്യപദേശാച്ച ക്രിയായാം ന ചേന്നിര്‍ദേശ വിപര്യയ: പ്രവൃത്തിയില്‍ കര്‍ത്താവായി വ്യപദേശിച്ചതിനാല്‍ ജീവന്‍ കര്‍ത്താവാണ്. അങ്ങനെയല്ലെങ്കില്‍ നിര്‍ദേശത്തിന് വിപരീതമാകും. ജീവനെ...

ചേതനനായ ജീവന്‍

കര്‍ത്രധികരണം പതിനാലാമത്തേതായ ഈ അധികരണത്തില്‍ 7 സൂത്രങ്ങളുണ്ട്. ജീവന്റെ കര്‍തൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ അധികരണത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സൂത്രം  കര്‍ത്താ ശാസ്ത്രാര്‍ഥവത്ത്വാത് ജീവന്‍ കര്‍ത്താവുമാകുന്നു, എന്തുകൊണ്ടെന്നാല്‍...

ബുദ്ധിയാല്‍ പ്രകാശിക്കുന്ന ജ്ഞാനം

അടുത്ത മൂന്ന് സൂത്രങ്ങളോടെ ഉത്ക്രാന്ത്യധികരണം സമാപിക്കുന്നു. സൂത്രം  യാവദാത്മഭാവിത്വാച്ച ന ദോഷസ്തദ്ദര്‍ശനാത് താന്‍ ആത്മാവാണ് എന്ന് അറിയുന്നത് വരേയും ബുദ്ധിസംയോഗമുണ്ടാകും. അത് ദോഷമല്ല അങ്ങനെ ശ്രുതിയില്‍ കാണുന്നുണ്ട്....

ഗുണിയെ ആശ്രയിച്ചിരിക്കുന്ന ഗുണം

ഉത്ക്രാന്തിഗത്യധികരണം തുടരുന്നു. സൂത്രം തഥാ ച ദര്‍ശയതി അപ്രകാരം തന്നെ ശ്രുതിയും കാണിക്കുന്നുണ്ട്. ഹൃദയത്തിനുള്ളിലിരിക്കുന്ന അണുസ്വരൂപമായ ആത്മാവിന്റെ ചൈതന്യം സകല രോമങ്ങളിലും നഖത്തിന്റെ അറ്റം വരെയും വ്യാപിച്ചിട്ടുണ്ടെന്ന്...

ആത്മചൈതന്യം ചന്ദനം പോലെ

ഉത്ക്രാന്തിഗത്യധികരണം തുടരുന്നു സൂത്രം  അവസ്ഥിതി വൈശേഷ്യാദിതി ചേന്ന അഭ്യുപഗമാദ് ഹൃദി ഹി (അവസ്ഥിതി വൈശേഷ്യാത് ഇതി ചേത് ന അഭ്യുപഗമാദ്ഹൃദി ഹി) സ്ഥിതിയ്ക്ക് വിശേഷമുള്ളതിനാല്‍ ചന്ദനത്തിനോട് സാദൃശ്യപ്പെടുത്തന്നതിനെ...

അണുപരിമാണനായ ജീവന്‍

ഉത്കാന്തിഗത്യധികരണം തുടരുന്നു. സൂത്രം  നാണുരതച്ഛ്രുതേ രിതിചേന്നേതരാധികാരാത് (ന അണു; അതത് ശ്രുതേ: ഇതി ചേത് ന, ഇതരാധികാരാത് ) ജീവന്‍ അണു പരിമാണനല്ല. അങ്ങനെയല്ലെന്നുള്ള ശ്രുതിയുണ്ടെന്നാണെങ്കില്‍ അത്...

നിത്യചൈതന്യ സ്വരൂപനായ ജീവാത്മാവ്

ഉത്ക്രാന്തിഗത്യധികരണം പതിമൂന്നാമത്തേതായ ഈ അധികരണത്തില്‍ 14 സൂത്രങ്ങളുണ്ട്. ജീവന്റെ ശരീരം വിട്ടുള്ള പോക്കും പരലോക പോക്കും തിരിച്ചു വരവുമൊക്കെ ഇവിടെ ചര്‍ച്ച ചെയ്യുന്നു. സൂത്രം  ഉത്ക്രാന്തിഗത്യാഗതീനാം ഈ...

‘വിജ്ഞാനമാനന്ദം ബ്രഹ്മ’

ജ്ഞാധികരണം പതിനൊന്നാമത്തേതായ ഈ അധികരണത്തിലും ഒരു സൂത്രം മാത്രമാണ് ഉള്ളത്. ജീവ സ്വരൂപ വിചാരം തന്നെയാണ് ഇതിലും. സൂത്രം  ജ്ഞോളത ഏവ (ജ്ഞ: അത: ഏവ) അത്...

എല്ലാം ലയിക്കുന്നത് ബ്രഹ്മത്തില്‍നിന്ന്

വിപര്യയാധികരണം ഒരു സൂത്രം മാത്രമുള്ള ഈ എട്ടാം അധികരണം വിപരീതക്രമത്തിലുള്ള ലയനത്തെ വ്യക്തമാക്കുന്നു. സൂത്രം  വിപര്യയേണ തു ക്രമോ /ത ഉപപദ്യതേ ച ലയനക്രമമാകട്ടെ ഇതില്‍ നിന്ന്...

അന്തര്യാമിയായി വര്‍ത്തിക്കുന്ന പരമാത്മാവ്

പൃഥിവ്യധികാരാധികരണം ആറാമത്തേതായ ഈ അധികരണത്തിലും ഒരു സൂത്രമേയുള്ളൂ, ഭൂമിയുടെ ഉല്‍പത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ പറയുന്നു. സൂത്രം പൃഥിവ്യധികാരരൂപശബ്ദാന്തരേഭ്യ: ഭൂമിയാണ് പിന്നീടുണ്ടായത്. മഹാഭൂതാധികാരമായതിനാലും കൃഷ്ണവര്‍ണ രൂപത്തെ പറഞ്ഞതിനാലും...

അഗ്‌നിയുടെ ഉല്‍പ്പത്തി വായുവില്‍നിന്ന്

തേജോധികരണം നാലാമത്തെ അധികരണമായ ഇതില്‍ ഒരൊറ്റ സൂത്രമേ ഉള്ളൂ. സൂത്രം  തേജോ/തസ്തഥാഹ്യാഹ തേജസ്സ് വായുവില്‍ നിന്ന് ഉണ്ടായി. അങ്ങനെയാണ് പറഞ്ഞത്.  വേറെപലയിടത്തും പറഞ്ഞിട്ടുണ്ട്. അത് പ്രസിദ്ധവുമാണ്. ഛന്ദോഗ്യത്തില്‍...

എല്ലാം ആത്മാവുതന്നെ

കാരണമായ ബ്രഹ്മത്തിന്റെ അറിവ് കൊണ്ട് കാര്യമായ എല്ലാറ്റിന്റേയും അറിവുണ്ടാകും. അതിനാല്‍ ആകാശത്തെ ബ്രഹ്മത്തില്‍ നിന്നുണ്ടായ കാര്യമായി തന്നെ എടുക്കണം. അല്ലെങ്കില്‍ ഉപനിഷത്തുക്കളിലെ പ്രതിജ്ഞയ്ക്ക് ഭംഗം ഉണ്ടാകും. സ്വര്‍ണത്തെ...

ആകാശത്തിന്റെ സൃഷ്ടി ബ്രഹ്മത്തില്‍നിന്ന്

ഉപനിഷത്തുക്കളിലെ പരസ്പര വിരുദ്ധങ്ങളായ വാക്യങ്ങളെ വിശകലനം ചെയ്ത് അവയ്ക്ക് മറുപടി നല്‍കുയാണ് അടുത്ത രണ്ട് സൂത്രങ്ങളില്‍. സൂത്രം  പ്രതിജ്ഞാ/ഹാനിരവ്യതിരേകാത് ശബ്ദേഭ്യ: (പ്രതിജ്ഞാ അഹാനി: അവ്യതിരേകാത് ശബ്ദേഭ്യ:) വേറിട്ടിരിക്കാത്തതിനാല്‍...

അദ്വിതീയം ആകാശം

രണ്ടാം അദ്ധ്യായം മൂന്നാം പാദത്തിലെ വിയദധികരണം തുടരുന്നു. ആകാശത്തെ സൃഷ്ടിച്ചതല്ല എന്ന പൂര്‍വപക്ഷത്തിന്റെ വാദമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.സൂത്രം  ശബ്ദാച്ചശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ആകാശം നിത്യമാണെന്ന് പറയാം. അതിന് ഉല്‍പ്പത്തിയില്ല....

സര്‍വവ്യാപിയായ ആകാശം

അദ്ധ്യായം രണ്ട് മൂന്നാം പാദം ഇതില്‍ 17 അധികരണങ്ങളിലായി 53 സൂത്രങ്ങളുണ്ട്. മറ്റ് സിദ്ധാന്തങ്ങളുടേയും മതങ്ങളുടേയും പോരായ്മകളെ കാണിക്കുകയും അവയെ നിഷേധിക്കുകയുമാണ് കഴിഞ്ഞ രണ്ട് പാദങ്ങളിലെ സൂത്രങ്ങളില്‍...

പരമാത്മാവ് നിര്‍ഗുണനല്ല

ഉത്പത്ത്യസംഭവാധികരണം എട്ടാമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. പഞ്ചരാത്ര മതത്തിന്റെ വാദങ്ങളെ നിഷേധിക്കുകയാണ് ഇതില്‍. സൂത്രം  ഉത്പത്ത്യസംഭവാത് ജീവന് ഉത്പത്തി സംഭവിക്കാത്തതിനാല്‍ പഞ്ചരാത്ര മതം ശരിയല്ല. പഞ്ചരാത്ര...

പുതിയ വാര്‍ത്തകള്‍