Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയേണ്ടത് ആത്മാവിനെ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 10, 2019, 03:37 am IST
inSamskriti

ജീവന്‍ കര്‍ത്താവാണെന്ന് സ്ഥാപിക്കുന്ന കര്‍ത്രധികരണം തുടരുന്നു.

സൂത്രം വ്യപദേശാച്ച ക്രിയായാം ന ചേന്നിര്‍ദേശ വിപര്യയ:

പ്രവൃത്തിയില്‍ കര്‍ത്താവായി വ്യപദേശിച്ചതിനാല്‍ ജീവന്‍ കര്‍ത്താവാണ്. അങ്ങനെയല്ലെങ്കില്‍ നിര്‍ദേശത്തിന് വിപരീതമാകും. ജീവനെ കര്‍ത്താവായി ശ്രുതി നിര്‍ദ്ദേശിക്കുന്നുണ്ട് പ്രവൃത്തിയുടെ കാര്യത്തില്‍. അങ്ങനെ കരുതിയില്ലെങ്കില്‍ ശ്രുതിയുടെ നിര്‍ദ്ദേശത്തിന് വിലയില്ലാതാകും.

വൈദികവും ലൗകികവുമായ കര്‍മ്മങ്ങളില്‍ കര്‍തൃത്വം പറഞ്ഞിരിക്കുന്നതിനാല്‍ ജീവന്‍ കര്‍ത്താവാണ്. തൈത്തിരീയത്തില്‍ ‘വിജ്ഞാനം യജ്ഞം തനു തേ കര്‍മ്മാണി തനുതേ /പി ച’ ജീവന്‍ യജ്ഞവും കര്‍മ്മങ്ങളും ചെയ്യുന്നു,

ഇവിടെ വിജ്ഞാനം എന്നതിന് ബുദ്ധി എന്ന അര്‍ത്ഥമെടുത്ത് ജീവനല്ല ബുദ്ധിയ്‌ക്കാണ് കര്‍തൃത്വം എന്ന് ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍ അത് ശരിയല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ബൃഹദാരണ്യത്തിലെ പോലെ ‘തദേഷാം പ്രാണാ നാം വിജ്ഞാനേന വിജ്ഞാന മാദായ’ എന്ന് തൃതീയ വിഭക്തി ഉപയോഗിക്കുമായിരുന്നു. തൈത്തിരീയ മന്ത്രത്തില്‍ പ്രഥമാ വിഭക്തിയായി വിജ്ഞാനം എന്ന് പ്രയോഗിച്ചതിനാല്‍ ജഡമായ ബുദ്ധിയെയല്ല ചേതനനായ ജീവനെയാണ് കര്‍ത്താവായി നിര്‍ദേശിക്കുന്നത്. അതല്ല എങ്കില്‍ നിര്‍ദ്ദേശത്തിന് മാറ്റംവരുത്തേണ്ടിവരും.

സൂത്രം  ഉപലബ്ധിവദനിയമ:

അറിവെന്ന പോലെ നിയമമില്ല.

സുഖദു:ഖാദി ഭോഗങ്ങളുടെ പ്രാപ്തിക്കനുസരിച്ച് കര്‍മം ചെയ്യുന്നു. അല്ലാതെ പ്രത്യേക നിയമമൊന്നുമില്ല.

ജീവന്‍ സ്വതന്ത്രമായ കര്‍ത്താവാണെങ്കില്‍ തനിക്ക് അനിഷ്ടഫലങ്ങളെ നല്‍കുന്ന ദുഷ്‌കര്‍മ്മങ്ങളെ എങ്ങനെയാണ് ചെയ്യുന്നത്? തനിക്ക് ദോഷമുണ്ടാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? നല്ലത് വരണമെന്നാണ് എല്ലാവരും കരുതുക. അതിനാല്‍ ജീവനല്ല കര്‍ത്താവ് എന്നാണ് പൂര്‍വപക്ഷത്തിന്റെ അഭിപ്രായം. ഇതിനുള്ള സമാധാനമാണ് ഇവിടെ പറയുന്നത്. ജീവന്‍ ജ്ഞാനസ്വരൂപമാന്നെങ്കിലും വിഷയങ്ങള്‍ ഇന്ദ്രിയങ്ങള്‍ എന്നിവയുടെ സംയോഗ മനുസരിച്ചാണ് ജ്ഞാനം പ്രകാശിക്കുക. അതുപോലെ തന്നെ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഉപാധിയോഗത്തിനനുസരിച്ചാണ്. അതു കൂടാതെ അനേക ജന്മങ്ങളിലെ വാസനകള്‍ക്കനുസരിച്ചാണ് കര്‍മ്മം ചെയ്യുന്നത്.ജീവന്‍ സ്വതന്ത്രനാണെങ്കിലും പ്രാരബ്ധത്തിന് വഴങ്ങാതെ നിവൃത്തിയില്ല.

സൂത്രം  ശക്തിവിപര്യയാത്

ശക്തിയ്‌ക്ക് മാറ്റം വരുന്നതിനാല്‍ ബുദ്ധിയ്‌ക്ക് കര്‍തൃത്വം ഉണ്ടാകില്ല.

പ്രാരബ്ധം അഥവാ സ്വഭാവം ശക്തിപ്പെട്ടതാകുകയും ഹിതത്തിന് വിപരീതമാകുകയും ചെയ്യുമ്പോള്‍ അനിഷ്ടാചരണമുണ്ടാകുന്നു. ബുദ്ധിയില്‍ നിന്ന് വേറിട്ടിരിക്കുന്ന ജീവനെയാണ് കര്‍ത്താവ് എന്ന് പറഞ്ഞത് എന്നതിന് മറ്റൊരു കാരണം കൂടി കാണിക്കുന്നു. വിജ്ഞാനം എന്നതിനെ ബുദ്ധി എന്ന് കണക്കാക്കി കര്‍തൃത്വശക്തിയെ പറഞ്ഞാല്‍ ബുദ്ധിയുടെ കരണശക്തി ഇല്ലാതാകും.പ്രവൃത്തി ചെയ്യാനുള്ള കാരണമായ അഹംഭാവവും ബുദ്ധിയ്‌ക്കാണെന്ന് വരും. കരണ ശക്തിയുള്ള വേറൊന്നിനെ കല്പിക്കേണ്ടി വരും. കര്‍ത്താവ് കരണ ശക്തിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കര്‍തൃത്വവും കരണത്വവും ഒന്നില്‍ തന്നെയുണ്ടാകില്ല. അതിനാല്‍ ബുദ്ധിയെയല്ല ജീവനെയാണ് കര്‍ത്താവെന്ന് പറയുന്നത്.

സൂത്രം  സമാധ്യഭാവാച്ച

സമാധി ഉണ്ടാവത്തതിനാല്‍ ബുദ്ധി കര്‍ത്താവല്ല.

ജീവന്‍ കര്‍ത്താവല്ല എന്ന് വന്നാല്‍ മോക്ഷ വിധിയനുസരിച്ചുള്ള സമാധിയുടെ അനുഭവം ആവശ്യമില്ല. കര്‍ത്താവും ഭോക്താവുമായ ബുദ്ധിക്കും അത് വേണ്ട. അതിനാല്‍ മോക്ഷ ശാസ്ത്രവും സമാധിവിധിയും പ്രയോജനമില്ലാത്തതാകും. ബൃഹദാരണ്യകത്തില്‍ ആത്മാവിനെ കാണണം കേള്‍ക്കണം മനനം ചെയ്യണം, നിരന്തരം ധ്യാനിക്കണം എന്ന് പറയുന്നുണ്ട്. ആത്മാവിനെയാണ് അറിയേണ്ടത്.ഛാന്ദോഗ്യവും മുണ്ഡകവുമൊക്കെ ഈ ആശയത്തെ തന്നെയാണ് പറയുന്നത്. ആത്മാവ് കര്‍ത്താവല്ലെങ്കില്‍ ഈ ശ്രുതിവാക്യങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.