Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്തര്യാമിയായി വര്‍ത്തിക്കുന്ന പരമാത്മാവ്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 30, 2019, 05:00 am IST
inSamskriti

പൃഥിവ്യധികാരാധികരണം

ആറാമത്തേതായ ഈ അധികരണത്തിലും ഒരു സൂത്രമേയുള്ളൂ, ഭൂമിയുടെ ഉല്‍പത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ പറയുന്നു.

സൂത്രം പൃഥിവ്യധികാരരൂപശബ്ദാന്തരേഭ്യ:

ഭൂമിയാണ് പിന്നീടുണ്ടായത്. മഹാഭൂതാധികാരമായതിനാലും കൃഷ്ണവര്‍ണ രൂപത്തെ പറഞ്ഞതിനാലും മറ്റ് ശ്രുതി വ്യാക്യങ്ങളിലും ഇത് മനസ്സിലാക്കാം.

ഛാന്ദോഗ്യോപനിഷത്തില്‍ താ ആപ ഐക്ഷന്ത ബഹ് വ്യ: സ്യാമ പ്രജായേമഹി ഇതി താ അന്നമസൃജന്ത  ഈ ജലത്തെ ആധാരമാക്കിയുണ്ടാക്കുന്ന അന്നത്തിലൂടെ ഞാന്‍ പലതായിത്തീരാം എന്ന് ആലോചിച്ച് അന്നത്തെ സൃഷ്ടിച്ചു. ഇവിടെ അന്നം എന്ന് പറയുന്നത് ഭൂമിയെയാണ് .അല്ലാതെ സാധാരണ അന്നം എന്ന് പറയുമ്പോള്‍ അര്‍ഥം വരുന്ന നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളല്ല. സൃഷ്ടിക്രമത്തെക്കുറിച്ച് പറയുന്നിടത്ത് പെട്ടെന്ന് അക്കാര്യം വിട്ട് ധാന്യങ്ങള്‍ എന്ന് അര്‍ഥമെടുക്കാനാവില്ല. അന്നത്തിന്റെ ആധാരമായ ഭൂമി എന്ന് തന്നെയാണ് അര്‍ഥമെടുക്കേണ്ടത്. അന്നത്തിന്റെ നിറം കറുപ്പാണെന്ന് ഇവിടെ പറയുന്നത് ഭൂമിയെ ഉദ്ദേശിച്ച്  തന്നെയാണ്. ധാന്യത്തിന്റെ നിറം കറുപ്പല്ല. ഭൂമിയില്‍ അധികമായി കാണുന്നതിനാല്‍ കറുപ്പു നിറത്തെ പറയുന്നു. പാറകളും വൃക്ഷങ്ങളുടെ ഹരിതാഭയുമൊക്കെ അകലെ നിന്ന് നോക്കുമ്പോള്‍ കറുപ്പ് തന്നെ. ഭൂമിയില്‍ നിഴല്‍ പോലെ രാത്രി ഇരുണ്ടിരിക്കുന്നു എന്ന് പൗരാണികരും പറയാറുണ്ട്.

‘അദ്ഭ്യ: പൃഥിവി’ ജലത്തില്‍ നിന്ന് ഭൂമിയുണ്ടായി എന്ന് മറ്റ് ഉപനിഷത്തുക്കളിലും കാണാം.

പൃഥ്വിയില്‍ നിന്ന് ഓഷധികളും ഓഷധികളില്‍നിന്ന് അന്നവും ഉണ്ടായി എന്ന് പിന്നീട് പറയുന്നുണ്ട്. അതിനാല്‍ അന്നമെന്നതിന് ഇവിടെ ഭൂമി എന്ന് തന്നെ അര്‍ഥമെടുക്കണം.

തദഭിധ്യാനാധികരണം

ഈ അധികരണത്തിലും ഒരു മാത്രമാണ് ഉള്ളത്. തത്വങ്ങളുടെ സൃഷ്ടിയുമായി ബന്ധപെട്ടതാണിത്.

സൂത്രം  തദഭിധ്യാനാദേവ തു തല്ലിങ്ഗാത് സ:

തത്വങ്ങളെപ്പറ്റി ശരിയായി ചിന്തിക്കുന്നതിനാല്‍ ആ പരമാത്മാവാണ് തത്വങ്ങളുടെ സൃഷ്ടികര്‍ത്താവെന്ന് ബോധ്യമാകും. എന്തെന്നാല്‍ പരമാത്മാവിന്റെ ലക്ഷണങ്ങള്‍ അവയിലും ഉള്ളതിനാല്‍. തത്വങ്ങളുടെ അഥവാ ഭൂതങ്ങളുടെ സൃഷ്ടിയെപ്പറ്റി വീണ്ടും പറയുന്നു. ആകാശത്തില്‍ നിന്ന് വായുവും വായുവില്‍ നിന്ന് അഗ്നിയും അഗ്നിയില്‍ നിന്ന് ജലവും ജലത്തില്‍ നിന്ന് പൃഥ്വിയും ഉണ്ടായി എന്ന തൈത്തിരീയ ശ്രുതിയില്‍ ഓരോ ഭൂതങ്ങളും മറ്റുള്ള ഭൂതങ്ങളെ സൃഷ്ടിച്ചുവെന്ന് പറയുന്നു. ഭൂതങ്ങള്‍ ജഡങ്ങളായതിനാല്‍ അത് സംഭവിക്കുന്നതെങ്ങനെയെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.  എന്നാല്‍ ഇത് ശരിയല്ല. ഭൂതങ്ങള്‍ ജഡങ്ങളാണെങ്കിലും അവയില്‍ ചേതനാ രൂപികളായ ദേവതകള്‍ കുടികൊള്ളുന്നുണ്ട്. തദൈക്ഷത, തദസൃജത തുടങ്ങിയ ശ്രുതി വാക്യങ്ങള്‍ ഇതിനെ കാണിക്കുന്നതാണ്. പരമാത്മാ ലക്ഷണങ്ങളൊക്കെ ആ ദേവതകളിലും കാണാം.ബൃഹദാരണ്യകത്തില്‍ ‘യ: പൃഥിവ്യാം തിഷ്ഠന്‍ പൃഥിവ്യാന്തരോ യം പൃഥിവി ന വേദ യസ്യ പൃഥിവീ ശരീരം യ: പൃഥിവീമന്തരോ യമയതി’ യാതൊരാളാണോ ഭൂമിയില്‍ ഇരിക്കുകയും ഭൂമിയുടെ ഉള്ളില്‍ കടക്കുകയും ചെയ്യുന്നത്, യാതൊരാളെ ഭൂമി അറിയുന്നില്ല, യാതൊരാളുടെ ശരീരമാണോ ഭൂമി യാതൊരാള്‍ ഭൂമിയുടെ ഉള്ളിലിരുന്ന് നിയന്ത്രിക്കുന്നുവോ… എന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരം ശ്രുതികള്‍ പരമാത്മാവ് തന്നെയാണ് ഭൂതങ്ങളില്‍ അന്തര്യാമിയായി വര്‍ത്തിക്കുന്നതെന്ന് കാണിക്കുന്നു. ഓരോ ഭൂതങ്ങളിലും ദേവതാരൂപത്തിലിരിക്കുന്ന പരമാത്മാവ് തന്നെയാണ് സൃഷ്ടികര്‍ത്താവായിരിക്കുന്നത്.അന്തര്യാമിയായി വര്‍ത്തിക്കുന്ന പരമാത്മാവ് 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.