Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആകാശത്തിന്റെ സൃഷ്ടി ബ്രഹ്മത്തില്‍നിന്ന്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 26, 2019, 01:00 am IST
inSamskriti

ഉപനിഷത്തുക്കളിലെ പരസ്പര വിരുദ്ധങ്ങളായ വാക്യങ്ങളെ വിശകലനം ചെയ്ത് അവയ്‌ക്ക് മറുപടി നല്‍കുയാണ് അടുത്ത രണ്ട് സൂത്രങ്ങളില്‍.

സൂത്രം  പ്രതിജ്ഞാ/ഹാനിരവ്യതിരേകാത് ശബ്ദേഭ്യ:

(പ്രതിജ്ഞാ അഹാനി: അവ്യതിരേകാത് ശബ്ദേഭ്യ:)

വേറിട്ടിരിക്കാത്തതിനാല്‍ പ്രതിജ്ഞയ്‌ക്ക് ഹാനിയില്ലായ്‌മ സംഭവിക്കും. ശ്രുതി ശബ്ദങ്ങളില്‍ നിന്ന് അത് മനസ്സിലാകും. ആകാശം ബ്രഹ്മം പോലെ  നിത്യവും എന്നാല്‍ ബ്രഹ്മത്തില്‍ നിന്ന് വേറിട്ട തുമാണ് എന്ന വാദത്തിനുള്ള മറുപടിയാണ് ഈ സൂത്രം. കാര്യകാരണരൂപേണ നോക്കിയാല്‍ ബ്രഹ്മത്തിന്റെ തന്നെ കാര്യവും ബ്രഹ്മത്തില്‍ നിന്ന് അഭിന്നമാണ്. ശ്രുതിയുടെ ചില പ്രതിജ്ഞകളെ നോക്കി ഇതിനെ നിശ്ചയിക്കാം. ഛാന്ദോഗ്യ ഉപനിഷത്തില്‍ ‘യേനാശ്രുതം ശ്രുതം ഭവത്യമതം മതവിജ്ഞാതം വിജ്ഞാതം’  ഏതൊന്നിനെ അറിഞ്ഞാല്‍ കേള്‍ക്കാത്തതിനെ കേട്ടതായും മനനം ചെയ്യാത്തതിനെ ചെയ്തതായും അറിയാത്തതിനെ അറിഞ്ഞതായും തീരും എന്ന് പറയുന്നു.

ബൃഹദാരണ്യകത്തില്‍ ‘ആമ്മനി ഖല്വരേ ദൃഷ്ടേമതേ ശ്രുതേ വിജ്ഞാത ഇദം സര്‍വം വിദിതം’  ആത്മാവിനെ കാണുകയോ മനനം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്താല്‍ ഇതെല്ലാം അറിഞ്ഞതായിത്തീരുന്നുവെന്ന് പറയുന്നു. മുണ്ഡകത്തില്‍ ‘കസ്മിന്നു ഭഗവോ വിജ്ഞാതേ സര്‍വമിദം വിജ്ഞാതം ഭവതി’ ഏതൊന്നിനെ അറിഞ്ഞാലാണോ ഇതെല്ലാം അറിഞ്ഞതായിരിക്കുന്നത് എന്ന് പറയുന്നു. ഇതെല്ലാം ഓരോ ഉപനിഷത്തുക്കളിലേയും പ്രതിജ്ഞകളാണ്.

ആകാശം ബ്രഹ്മത്തില്‍നിന്ന് വേറിട്ടതാണെന്ന് പറഞ്ഞാല്‍ ഈ പ്രതിജ്ഞകള്‍ക്ക് പിന്നെ പ്രസക്തിയില്ല. ആത്മാവിന്റെ കാര്യമാണ് ആകാശമെന്ന് വന്നാല്‍ ആത്മാവിനെ അറിഞ്ഞാല്‍ ആകാശത്തേയും അറിയാം. കാരണത്തെ അറിഞ്ഞാല്‍ കാര്യത്തേയും അറിയാം. തൈത്തിരീയോപനിഷത്തില്‍ ആകാശം ആദ്യമുണ്ടായി എന്നപാഠം സ്വീകരിച്ചാലേ അതുശരിയാകൂ. എല്ലാവസ്തുക്കളും ബ്രഹ്മത്തില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് വന്നാല്‍ മാത്രമേ ആത്മാവിനെ അറിഞ്ഞാല്‍ എല്ലാം അറിഞ്ഞതായിത്തീരൂ എന്ന പ്രതിജ്ഞ ശരിയാവൂ. ആകാശം ബ്രഹ്മത്തില്‍ നിന്ന് വേറെയാണ് എന്ന് വന്നാല്‍ ആത്മാവിനെ അറിഞ്ഞാല്‍ ആകാശത്തെ അറിയാനാകില്ല. കാര്യകാരണജ്ഞാനത്തെ കുറിക്കുന്ന ചില ശ്രുതി വാക്യങ്ങള്‍ കാണാം.ഛാന്ദോഗ്യത്തില്‍ ‘സദേവ സൗമ്യ ഇദമഗ്ര ആസീത്’  അല്ലയോ സൗമ്യ ഇക്കാണുന്നതെല്ലാം സൃഷ്ടിക്ക് മുമ്പ് ഏകവും അദ്വിതീയവുമായ ബ്രഹ്മം മാത്രമാണ്. ചന്ദോഗ്യത്തില്‍ തന്നെ ‘ഐതദാത്മ്യമിദം സര്‍പ്പം ‘ ഇതെല്ലാം ഈ ആത്മാവിന്റെ സ്വരൂപം തന്നെയാണ് എന്നിങ്ങനെ കാര്യ കാരണ ഐക്യജ്ഞാനത്തെ ഉപദേശിക്കുന്നുണ്ട്.

ആകാശം ബ്രഹ്മത്തിന്റെ കാര്യമല്ല എന്ന് വന്നാല്‍ ബ്രഹ്മജ്ഞാനം കൊണ്ട് ആകാശത്തിന്റെ ജ്ഞാനമുണ്ടാകില്ല. നേരത്തേ പറഞ്ഞ പ്രതിജ്ഞക്ക് വിരുദ്ധമാവുകയും ചെയ്യും. ആത്മാവില്‍ നിന്ന് ആകാശമുണ്ടായിക്കഴിഞ്ഞ് അതില്‍ നിന്ന് വായു തുടര്‍ന്ന് അഗ്‌നി പിന്നെ ജലം അവസാനം പൃഥ്വി എന്നിവ ഉണ്ടായി. ഈ ഉല്‍പത്തി ക്രമത്തില്‍ മൂന്നാമതായി പറഞ്ഞ അഗ്‌നിയെ ആദ്യം ഛാന്ദോഗ്യത്തില്‍ പറഞ്ഞുവെന്നേയുള്ളൂ. ആകാശവും വായുവും പറയാതെ അഗ്‌നിയെ ആദ്യം പറഞ്ഞതു കൊണ്ട് ദോഷമൊന്നുമില്ല. ശ്രുതിയുടെ ഏകവാക്യതയ്‌ക്ക് ഒരു തരത്തിലുള്ള ഭംഗവും ഇതുണ്ടാക്കുന്നില്ല. അതിനാല്‍ ആകാശം ബ്രഹ്മത്തില്‍ നിന്നും വേറിട്ടല്ല, ബ്രഹ്മത്തില്‍ നിന്നുണ്ടായതാണെന്ന് അറിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.