Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരമാത്മാവിന്റെ അംശമായ ജീവാത്മാവ്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 13, 2019, 09:17 pm IST
inSamskriti

പരമാത്മാവിന്റെ അംശമായ ജീവാത്മാവ് 

അംശാധികരണം തുടരുന്നു.

സൂത്രം  മന്ത്രവര്‍ണാച്ച

മന്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാലും ജീവന്‍ ബ്രഹ്മത്തിന്റെ അംശമാണ്. 

ഛാന്ദോഗ്യോപനിഷത്തില്‍ ‘ഏതാവാനസ്യ മഹിമാ അതോജ്യായാഗ്ംശ്ച പൂരുഷ: പാദോ/സ്വ സര്‍വാ ഭൂതാനി ത്രിപാദസ്യാമൃതം ദിവി’  പ്രപഞ്ചം മുഴുവനും ഈ പുരുഷന്റെ മഹിമയാണ്. എല്ലാ പ്രപഞ്ചത്തേക്കാളും വ്യാപ്തിയുള്ളവനാണ് പുരുഷന്‍. സകല ജീവജാലങ്ങളും. ചേര്‍ന്നാലും കാല്‍ ഭാഗം മാത്രമേ ആകൂ. മുക്കാല്‍ ഭാഗവും ലോകാതീതമണ്, പ്രകാശമാനമായി മുക്തന്‍മാര്‍ക്കുള്ള സ്ഥാനമാണ് എന്ന് പറയുന്നു. ശ്രുതിയുടെ ഈ പ്രഖ്യാപനം കാണുന്നതെല്ലാം ബ്രഹ്മത്തിന്റെ അംശമാണെന്നതിനെ ഉറപ്പിക്കുന്നു. എല്ലാ ജീവന്‍മാരും ഈശ്വരന്റെ അംശം തന്നെ.

സൂത്രം  അപിച സ്മര്യതേ

എന്ന് മാത്രമല്ല സ്മൃതികളിലും അംശമാണെന്ന് പറഞ്ഞിട്ടുണ്ട്.

ശ്രുതിയില്‍ മാത്രമല്ല സ്മൃതിയിലും ജീവന്‍ ഈശ്വരന്റെ അംശമാണ് എന്ന് പറഞ്ഞിട്ടുണ്ട്., ഭഗവദ് ഗീതയില്‍ ‘മമൈവാംശോ ജീവലോകേ ജീവഭൂത സനാതന: ‘ ഈ ജീവലോകത്തില്‍ ജീവനായിത്തീര്‍ന്ന് എന്നും നിലനില്‍ക്കുന്നത് എന്റെ അംശമാണ് എന്ന് ഭഗവാന്‍ പറയുന്നുണ്ട.് അതിനാല്‍ ജീവനും ഈശ്വരനും തമ്മില്‍ അംശാശി ബന്ധമുണ്ട്. ഗീത പത്താം അദ്ധ്യായത്തില്‍ ‘വിഷ്ടഭ്യാഹമിദം കൃത്സനം ഏകാംശേന സ്ഥിതോ ജഗത് ‘  ഈശ്വരന്‍ തന്റെ ഒരംശം കൊണ്ട് ഈ ജഗത്ത് മുഴുവന്‍ നിറഞ്ഞിരിക്കുന്നു എന്ന് പറയുന്നുണ്ട്. ഇതു പോലെ മറ്റ് പല സ്മൃതികളിലും കാണാം. അതിനാല്‍ ജീവാത്മാവ് പരമാത്മാവിന്റെ അംശമാണ്. പൂര്‍ണനായ ഈശ്വരന്‍ അംശമായ ജീവനെ ശാസിക്കുന്നുവെന്ന്  സ്വാമി ഭൃത്യ ബന്ധ ഉണ്ടെന്ന പക്ഷക്കാരുടെ അഭിപ്രായത്തില്‍ പറയാവുന്നതാണ്.

സൂത്രം  പ്രകാശാദിവന്നൈവംപര:

പ്രകാശാദിവത് ന ഏവം പര:)

പരമാത്മാവ് പ്രകാശം മുതലായതു പോലെയാകയാല്‍ ജീവാത്മാവിനെപ്പോലെയല്ല. പ്രകാശം മുതലായവ ഏതുമായി സ്പര്‍ശിച്ചാലും അതിന്റെ ഗുണദോഷങ്ങളുമായി ബന്ധപ്പെടാതിരിക്കുന്നതല്ലാതെ ഈശ്വരന്‍ ജീവാത്മാവിന്റെ ഗുണദോഷങ്ങളുമായി ബന്ധപ്പെടുന്നില്ല. 

ജീവന്‍ ഈശ്വരന്റെ അംശമാണ് എന്ന് വന്നാല്‍ ജീവനുണ്ടാകുന്ന സുഖദുഃഖങ്ങളും സംസാരിത്വവുമെല്ലാം ഈശ്വരനും ഉണ്ടാകുമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ശരീരത്തിന്റെ അംശമായിരിക്കുന്ന അവയവങ്ങളായ കൈ, കാല്‍ മുതലായവയ്‌ക്ക് ഉണ്ടാകുന്ന ദു:ഖം ശരീരത്തെ മുഴുവനോ ആ ആളെയോ ബാധിക്കാറുണ്ട്. അതു പോലെ എല്ലാ ജീവികളും ഈശ്വരാംശമാകയാല്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന ദു:ഖം ഈശ്വരനേയും ബാധിക്കും. അപ്പോള്‍ ഈശ്വരനെ പ്രാപിക്കുന്നവര്‍ക്കും ആ ദു:ഖത്തിന്റെ ഭാഗമാകേണ്ടി വരും. മുക്തി എന്നത് തെറ്റായിത്തീരുമെന്ന് പൂര്‍വപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൂര്‍വപക്ഷത്തിന്റെ വാദങ്ങളൊന്നും ശരിയല്ല എന്ന് സൂത്രത്തില്‍ വ്യക്തമാക്കുന്നു. ജീവന് ദു:ഖമുണ്ടാകുന്നത് പോലെ ഈശ്വരന് ദു:ഖമുണ്ടാകുന്നില്ല. സൂര്യപ്രകാശം, ആകാശം തുടങ്ങിയവ എല്ലാത്തിനോടും  ചേര്‍ന്നിരിക്കുന്നുവെങ്കിലും അവയുടെ സുഖദു:ഖങ്ങളില്‍ പങ്കാളിയാകുന്നില്ല. അതുപോലെ ജീവാത്മാവിനും വാസ്തവത്തില്‍ ദു:ഖമില്ല. ഇന്ദ്രിയങ്ങള്‍ മനസ്സ് എന്നിവയുമായി അജ്ഞാനത്താല്‍ താദാത്മ്യം പ്രാപിച്ച് അവയുടെ ദു:ഖം തന്റെ ദു:ഖമാണെന്ന് അഭിമാനിക്കുന്നു. എന്നാല്‍ ഈശ്വരനില്‍ അവിദ്യ എന്നതിനാല്‍ ഒന്നിനോടും താദാത്മ്യം ഉണ്ടാകില്ല. അധ്യാസം എന്ന തെറ്റിദ്ധാരണ ഉണ്ടാകില്ല. അതിനാല്‍ സുഖമോ ദു:ഖമോ ഉണ്ടാകുകയില്ല. അജ്ഞാനം നീങ്ങി ജ്ഞാനം വരുമ്പോള്‍ ജീവാത്മാവിനും താദാത്മ്യം കൊണ്ടുണ്ടാകുന്ന അധ്യാസമോ സുഖദു:ഖങ്ങളോ ഉണ്ടാകില്ല. അതിനാല്‍ ജീവന്റെ സുഖദു:ഖങ്ങള്‍ ഈശ്വരനെ ബാധിക്കുമെന്ന് സംശയിക്കേണ്ട. ഈശ്വരന്റെ അംശമായ ജീവന് അവിദ്യകൊണ്ടാണ് സംസാരിത്വം ഉണ്ടാകുന്നത്. അവിദ്യ നീങ്ങിയവരാണ് മുക്തന്‍മാരായുള്ളവര്‍.

                                                                                                                                                          9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.