വൃത്തിജ്ഞാനം ദൃശ്യത്തിനുള്ള ബീജം
(ആകാശഗത്യഭാവാദിനിരൂപണം തുടര്‍ച്ച) സന്മതേ! നീ നിരൂപിച്ചീടുക, പുനര്‍ജ്ജന്മമുണ്ടാക്കുന്ന ഘനയായ വാസന പാര്‍ത്തലത്തിങ്കല്‍ ആര്‍ക്കില്ലാതിരിക്കുന്നു, അവന്‍ തത്ത്വസ്ഥനായി ജീവന്മുക്തനാകുന്നു. കുശവന്‍ തിരിച്ചുവിട്ടിട്ട് പിന്നെയും ചക്രം തുടരെ തിരിയുന്നതുപോലെ പ്രാരദ്ധഭോഗപര്യന്തം...