Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷത്തിന് അയവുവരുമ്പോള്‍ പൊള്ളുന്നത് കോണ്‍ഗ്രസിന്

:ഇന്ത്യയും ചൈനയും അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി പ്രസ്താവിച്ചത് മുതല്‍ അങ്കലാപ്പുണ്ടാകുന്നത് കോണ്‍ഗ്രസിനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 11:00 pm IST
inIndia

ന്യൂദല്‍ഹി :ഇന്ത്യയും ചൈനയും അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി പ്രസ്താവിച്ചത് മുതല്‍ അങ്കലാപ്പുണ്ടാകുന്നത് കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇതിനെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്താവനയുമായി ചാടിവീഴുകയാണ്. ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിച്ച് രാഷ്‌ട്രീയനേട്ടങ്ങള്‍ കൊയ്തിരുന്ന കോണ്‍ഗ്രസിന് വലിയൊരു അവസരമാണ് ഇന്ത്യയും ചൈനയും അതിര്‍ത്തിത്തര്‍ക്കങ്ങളില്ലാതെ നിലകൊണ്ടാല്‍ നഷ്ടമാകുക.

ചൈനയുമായി എന്തുകൊണ്ട് സമാധാനത്തിലായി എന്ന കാര്യത്തില്‍ ജനങ്ങളെ മോദി സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നാണ് ജയറാം രമേശിന്റെ പ്രസ്താവന. കിഴക്കൻ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (ലൈൻ ഓഫ് ആക്ട്ച്വൽ കൺട്രോള്‍ അഥവാ എൽഎഎസി) പട്രോളിംഗ് പുനരാരംഭിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായാണ് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചത്. കിഴക്കൻ ലഡാക്ക് മേഖലയെ സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ഉദ്യോ​ഗസ്ഥർ നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയതെന്നും വിക്രം മിശ്രി പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.

“ഡെംചോകില്‍ ഇന്ത്യയ്‌ക്ക് പട്രോളിംഗ് നടത്താനാകുമോ എന്ന കാര്യം വിശദമാക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡെംചോകില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പട്രോളിംഗ് നടത്താന്‍ കഴിയാറില്ല. പാംഗോങ് സോയിലെ ഫിംഗര്‍ 3 പ്രദേശത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പട്രോളിംഗ് നടത്താന്‍ കഴിയുമോ?.പണ്ട് ഫിംഗര്‍ 8 വരെ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പോകാന്‍ കഴിയുമായിരുന്നു.ചുഷൂലിലെ ഹെല്‍മെറ്റ് ടോപ്, റെസാങ്ങ് ലാ, റിഞ്ചെന്‍ ലാ, ടേബിള്‍ ടോപ്, ഗുരുങ് ഹില്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പോകാന്‍ സാധിക്കുമോ?”. – ജയറാം രമേശ് ചോദിക്കുന്നു. ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ ചില വിശദാംശങ്ങള്‍ നല്‍കി അനാവശ്യ ഭീതി പരത്തുകയാണ് ജയറാം രമേശ്.

എന്തായാലും ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുന്നതില്‍ കോണ്‍ഗ്രസിന് ഭീതിയുണ്ടെന്നതിന്റെ തെളിവാണ് തിടുക്കപ്പെട്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഈ വാര്‍ത്താസമ്മേളനം. ഇന്ത്യയും ചൈനയും തമ്മില്‍ സാധാരണക്കാര്‍ക്ക് അറിയാത്ത കുറെ കാര്യങ്ങള്‍ നിരത്തി തെറ്റിദ്ധാരണയും പുകമറയും സൃഷ്ടിക്കുന്ന രീതി കോണ്‍ഗ്രസ് നേതാക്കളുടെ പതിവാണ്. 2020ല്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പട്ടാളക്കാര്‍ മാത്രമേ കൊല്ലപ്പെട്ടുള്ളൂ എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതാണ് കോണ്‍ഗ്രസ് നേതാക്കള്‍. പിന്നീട് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള വിദേശചാനലുകള്‍ ഇന്ത്യന്‍ പട്ടാളക്കാരേക്കാള്‍ കൂടുതല്‍ ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വീഡിയോയും ഫോട്ടോകളും സഹിതം പുറത്തുവിട്ടതോടെ ഇതേ കോണ്‍ഗ്രസുകാര്‍ക്ക് കണ്ടം വഴി ഓടേണ്ടതായും വന്നിരുന്നു.

നാല് വര്‍ഷത്തെ ചൈനയുമായുള്ള സംഘര്‍ഷത്തിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്ക് ഇരുവശവും പട്രോളിംഗ് നടത്താമെന്ന് ഇന്ത്യയും ചൈനയും തീരുമാനിച്ചത്. ഇന്ത്യയുടെ വലിയൊരു നയതന്ത്ര വിജയമായിരുന്നു ഇത്. ഇതിന്റെ ശോഭ കെടുത്താനാണ് ജയറാം രമേശും കൂട്ടരും വാര്‍ത്താസമ്മേളനവുമായി ഇറങ്ങിയിരിക്കുന്നത്.

കോണ്‍ഗ്രസുകാര്‍ ചൈനീസ് ചാരന്മാര്‍
ചൈനയുടെ ചാരന്മാരാണ് കോണ്‍ഗ്രസ് എന്ന ആരോപണം പണ്ട് മുതലേ നിലനില്‍ക്കുന്ന ഒന്നാണ്. ഒരു പക്ഷെ നെഹ്രുവിന്റെ കാലം മുതലേ. ഇന്ത്യയ്‌ക്ക് ഐക്യരാഷ്‌ട്രസഭയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് തടയിട്ടത് നെഹ്രുതന്നെയാണ് എന്നത് ഒരു ചരിത്രവസ്തുതയാണ്. ഇന്ത്യയ്‌ക്ക് പകരം ആ സ്ഥിരാംഗത്വം നെഹ്രു ചൈനയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ചൈനയുടെ എംബസിയില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി പണം സ്വീകരിക്കുന്നതിനായി രാഹുല്‍ ഗാന്ധി കരാറില്‍ ഒപ്പുവെച്ചതും പരസ്യമായ രഹസ്യമാണ്. ചൈനയുടെ ഉല്‍പന്നങ്ങള്‍ക്കായി ഇന്ത്യയുടെ വിപണി തുറന്നുകൊടുക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചത് ഈ ആവശ്യം ഉയര്‍ത്തി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷമാണ്. അതായത് ഇന്ത്യയില്‍ ചൈനയുടെ അധിനിവേശത്തിന് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസ് ആണെന്നര്‍ത്ഥം. നെഹ്രു പ്രധാനമന്ത്രിയായിരിക്കവേ, 1962ല്‍ നടന്ന ഇന്ത്യാ-ചൈനായുദ്ധത്തിന് ശേഷം ഇന്ത്യയുടെ 38000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് ചൈന കയ്യടക്കിയത്. ലഡാക്കിലെ ഈ 38000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കഴിഞ്ഞ ആറ് ദശകമായി ചൈന അനധികൃതമായി കൈവശംവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ചൈനീസ് ചാരന്മാരായി അറിയപ്പെടുന്നു.

 

Tags: PMModiBRICSJairamRameshIndiaChinaModiXiLineofActualControlLACPangongLakeBRICSSummit2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

News

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

India

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.