Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രിക്‌സ് ഉച്ചകോടി: ഭീകരവാദത്തെയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും നേരിടാൻ ശക്തമായ സഹകരണം വേണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

Janmabhumi Online by Janmabhumi Online
Oct 24, 2024, 05:17 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കസാൻ (റഷ്യ): ഭീകരവാദത്തെയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും നേരിടാൻ ശക്തമായ സഹകരണം വേണമെന്ന് ബ്രിക്‌സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും 16-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ സമാപന പ്ലീനറി സമ്മേളനത്തില്‍ മോദി പറഞ്ഞു.

ഭീകരവാദത്തെയും ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനെയും പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി എല്ലാവരുടെയും ഉറച്ച പിന്തുണ ആവശ്യമാണ്. ഗുരുതരമായ ഈ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും മോദി വ്യക്തമാക്കി. നമ്മുടെ രാജ്യങ്ങളിലെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നത് തടയാൻ നാം സജീവമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ആഗോള തീവ്രവാദവുമായി സംബന്ധിച്ച് യുഎന്നിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഷയങ്ങളില്‍ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. അതുപോലെ തന്നെ സൈബർ സുരക്ഷയ്‌ക്കും സുരക്ഷിതവായ AI യ്‌ക്ക് വേണ്ടിയും ആഗോള തലത്തില്‍ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ബ്രിക്‌സ് രാജ്യങ്ങളോട് മോദി പറഞ്ഞു.

My remarks during the BRICS Summit in Kazan, Russia. https://t.co/TvPNL0HHd0

— Narendra Modi (@narendramodi) October 23, 2024

ബ്രിക്‌സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും പങ്കെടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഭീകരവാദത്തിന് എതിരെയുള്ള മോദിയുടെ പ്രസ്‌താവന എന്നതും ശ്രദ്ധേയമാണ്. 26/11 മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ടി ഭീകരൻ സാജിദ് മിറിനെ ഐക്യരാഷ്‌ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം കഴിഞ്ഞ വർഷം ജൂണിൽ ചൈന തടഞ്ഞിരുന്നു. ഇതുകണക്കിലെടുത്താണ് ആഗോള ഭീകരതയ്‌ക്കെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് മോദി ആഹ്വാനം ചെയ്‌തത്.

യുഎൻ സെക്യൂരിറ്റി കൗൺസിൽ പോലുള്ള ആഗോള സ്ഥാപനങ്ങൾക്ക് സമയബന്ധിതമായി പരിഷ്‌കാരങ്ങൾ വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം തുടങ്ങി നിരവധി വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുന്ന സമയത്താണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.

നോർത്ത് സൗത്ത് വിഭജനത്തെയും കിഴക്ക് പടിഞ്ഞാറൻ വിഭജനത്തെയും കുറിച്ച് ലോകം സംസാരിക്കുന്നു. പണപ്പെരുപ്പം തടയുക, ഭക്ഷ്യസുരക്ഷ, ഊർജ സംരക്ഷണം, ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം എന്നിവ ലോകത്തിലെ എല്ലാ രാജ്യങ്ങളും മുൻഗണന നൽകുന്ന വിഷയങ്ങളാണ്.

സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, സൈബർ ഡീപ്ഫേക്ക്, തെറ്റായ വിവരങ്ങൾ എന്നിങ്ങനെയുള്ള പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്. അത്തരമൊരു സമയത്ത്, ബ്രിക്‌സിനെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട്. എല്ലാ മേഖലകളിലും ബ്രിക്‌സിന് നല്ല പങ്ക് വഹിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.

Tags: Narendra Modi16th BRICS Summitterrorism financiers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവാക്കളിൽ ആവേശം നിറയ്‌ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് മല്ലികാർജുൻ ഖാർഗെ ; രാഹുലിന്റെ സ്വാധീനത്തിൽ നരേന്ദ്രമോദി ഭയപ്പെടുന്നു

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

India

‘ലോകം പിരിമുറുക്കത്തിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോകുന്നു, യോഗ സമാധാനത്തിലേക്കുള്ള പാതയാണ്’ ; പ്രധാനമന്ത്രി പറഞ്ഞ പത്ത് പ്രധാന പോയിൻ്റുകൾ

Kerala

ഗുരുദേവ- ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

പുതിയ വാര്‍ത്തകള്‍

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies