Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദേഹകൈവല്യത്തെ പ്രാപിക്കാനൊരുങ്ങുന്ന മുനീന്ദ്രന്‍

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Sep 12, 2023, 05:26 pm IST
in Samskriti

(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
പിംഗളനോടൊന്നിച്ച് വീതഹവ്യന്റെ സൂക്ഷ്മദേഹം വിന്ധ്യാപര്‍വതത്തിലെ ഗുഹയിങ്കല്‍ പെട്ടെന്നു ചെന്നു. പിംഗളന്‍ മടികൂടാതെ നഖങ്ങള്‍കൊണ്ട് ഭൂമിയില്‍ താഴ്ന്നിരുന്ന വീതഹവ്യദേഹം എടുത്തു. പിന്നെ ആ വീതഹവ്യന്റെ പുര്യഷ്ടകം സ്ഥൂലമായ ദേഹത്തില്‍ പ്രവേശിച്ചു. സന്തോഷത്തോടെ ആകാശമാര്‍ഗത്തൂടെ പിംഗളന്‍ സൂര്യസ്ഥലംപ്രാപിച്ചു, സരസ്സില്‍ കുളിക്കാനായി മുനിയും പോയി. കുളികഴിഞ്ഞ് ആദിത്യനെ പൂജിച്ച് വീതഹവ്യന്‍ മുന്നേപ്പോലെ സാനന്ദം പിന്നെയും വിളങ്ങി.
മൈത്രിയും സമതയും പരയായീടുന്ന ശക്തിയും നല്ല പ്രജ്ഞയും മോദവും കരുണയും ശ്രീയും ചേര്‍ന്ന് സര്‍സംഗവിമുക്തചിത്തനായുള്ള ആ മുനീശ്വരന്‍ വിന്ധ്യശൈലത്തിലുള്ള ഉത്തമമായ ചെറുപൊയ്‌കയുടെ തീരത്ത് ബഹുകാലം നന്നായി കഴിച്ചു. പിന്നെയും ഒരു കാലത്ത് ആ മുനി ഇപ്രകാരം ചേതസ്സാ നന്നായി നിരൂപിച്ചു, ‘ഇന്ദ്രിയങ്ങളെയെല്ലാം ഞാന്‍ മുമ്പേ ഒതുക്കിയല്ലോ. ഇന്നിമേലില്‍ എനിക്ക് ആലോചിപ്പാനൊന്നുമില്ല. അസ്തിനാസ്തിഭേദദൃഷ്ടിയെ ഞാന്‍ ശേഷിച്ച ചിന്മാത്രത്തില്‍ സമൂലം പെട്ടെന്ന് നശിപ്പിച്ചു. ഇവിടെ അനുബദ്ധസന്ധാനനായി (കൂട്ടിച്ചേര്‍ക്കപ്പെട്ടവനായി) ഗിരിശൃംഗമെന്നതുപോലെ എപ്പോഴും വാഴുന്നു. ഉദിച്ചവന്‍ പിന്നീട് അസ്തമിച്ചതുപോലെ ഉദിച്ചപോലെ അസ്തംഗതനായിരിപ്പവനായ ഞാന്‍ സദാ സ്വച്ഛതയെപ്രാപിച്ചു സമരസഭാസനായി സമനായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ പ്രബുദ്ധനെന്നാകിലും സുഷുപ്തിയില്‍ പെട്ടവനാണ്. ഞാന്‍ സുഷുപ്തിയില്‍ പെട്ടവനാകിലും നിശ്ചയമായും പ്രബുദ്ധനാണ്. എപ്പോഴും തുര്യമവലംബിച്ച് ഉള്ളില്‍ സ്തംഭിതസ്ഥിതിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.’ മഹാത്മാവായീടുന്ന വീതഹവ്യന്‍ ഇങ്ങനെ ഓര്‍ത്ത് ആറുദിവസം സമാധിയില്‍ വാണു. ഉറങ്ങിക്കിടന്ന വഴിപോക്കനെന്നതുപോലെ പെട്ടെന്നു പ്രബോധത്തെ പ്രാപിച്ചു. സിദ്ധനായ ആ മുനീശ്വരന്‍ ജീവന്മുക്തതയോടെ ഭൂമിയില്‍ വളരെക്കാലം വിഹരിച്ചു.
നല്ലതായീടുന്നതും ചീത്തയായീടുന്നതും കൊള്ളുകെന്നതും കളഞ്ഞീടുകയെന്നതും ക്ഷയിച്ച് വീതഹവ്യന്റെ ചിത്തം ഇച്ഛയും അനിച്ഛയുമില്ലാത്തതായിത്തീര്‍ന്നു. ജന്മകര്‍മ്മങ്ങളുടെ സീമാന്തമായി നന്മയില്‍ ഭവസംഗത്യാഗരൂപമായ വിദേഹകൈവല്യത്തെ പ്രാപിക്കുവാന്‍ കല്യനായ ആ മുനിനായകന്‍ ആലോചിച്ചു. ഒരിക്കല്‍ ആ മുനീന്ദ്രന്‍ പര്‍വതഗുഹയില്‍ പ്രവേശിച്ച് പത്മാസനബദ്ധനായി തന്നെത്താല്‍ പറഞ്ഞു, ‘രാഗമേ! നിരാഗത്വം നീ പ്രാപിച്ചാലും. ദ്വേഷമേ! നിര്‍ദ്വേഷത്വം നീ പ്രാപിച്ചാലും. നിങ്ങളോടൊരുമിച്ച് ഞാന്‍ ഇവിടെ വളരെക്കാലം വിഹരിച്ചിരുന്നു. അല്ലയോ ഭോഗങ്ങളേ! മൂന്നു ലോകത്തും ഏറ്റം വിഖ്യാതരായ നിങ്ങള്‍ക്ക് നമസ്‌ക്കാരം. ലാളകന്മാരാലിവിടെ ബാലകനെന്നപോലെ ഞാന്‍ വളരെ ജന്മങ്ങളില്‍ ലാളിതനാണ്. പരമാനന്ദരൂപമായ മോക്ഷത്തെയും മറപ്പിച്ചൊരു സൗഖ്യത്തിന്നിതാ നമസ്‌കാരം. എന്നെ നീ വളരെ തപിപ്പിച്ചീടുക നിമിത്തം ദുഃഖമേ! ഞാന്‍ നന്നായി ആത്മാവിനെ തേടി. അതുകൊണ്ട് ഈ മാര്‍ഗത്തെ കാട്ടിത്തന്നത് നീ തന്നെയാണ്, ഗുരുതുല്യനായ നിനക്കു നമസ്‌കാരം. വളരെക്കാലം ഇഷ്ടമായ ശരീരമേ! ആത്മവിജ്ഞാനം കൈക്കൊണ്ട് ഇപ്പോള്‍ നിന്നെ ഞാന്‍ കളഞ്ഞീടുന്നു. എപ്പോഴും മുക്തിക്കുവേണ്ടി ശ്രമിച്ചിട്ടു നീതന്നെയാണ് നിന്നെ നശിപ്പിച്ചത്. ഞാന്‍ പ്രശാന്തനായി നിന്നെക്കൈവെടിയുമ്പോള്‍ ദീനയായി ചടച്ച് ഏകാകിനിയായീടുന്ന നീ ഖേദിക്കാതെകണ്ട് വാണുകൊള്ളേണം, എന്റെ മാതാവേ! അങ്ങ് മംഗളം നല്‍കേണമേ, ഭവാന്‍ കനിയേണമേ, ഞാനിതാ ശമം പ്രാപിക്കുന്നു. നരകങ്ങളില്‍നിന്ന് പണ്ടെന്നെ കരകേറ്റി സ്വര്‍ഗത്തിങ്കല്‍ ചേര്‍ത്തോരു സുകൃതമേ! വളരെ മാഹാത്മ്യമേറുന്ന നിന്നെ ഞാന്‍ നന്ദിയോടെ വന്ദനം ചെയ്യുന്നു. എന്റെ പ്രിയ സഹോദരന്മാരാകുന്ന പ്രാണങ്ങളേ! ഞാന്‍ ഇപ്പോള്‍ പിരിയുന്നു, നിങ്ങള്‍ നന്നായിരിക്കുക.’ ഉള്‍ത്തടത്തില്‍ ഇത്തരം ഓരോന്നു വിചാരിച്ചു സങ്കല്പവും ഏഷണാത്രയും ദൂരെക്കളഞ്ഞ് പ്രാപ്തഭൂമികനായ വീതഹവ്യന്‍ ഉച്ചത്തില്‍ പ്രണവത്തെ ഉച്ചരിച്ചു.
(തുടരും)

Tags: VedaHinduismHIndutwa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.