Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാകല്പകാലജലംപോലെ എങ്ങും നിറയണം സ്വത്വം

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 30, 2023, 07:31 pm IST
in Samskriti

ഉപദേശോപാഖ്യാനം  

രാഘവ! കേള്‍ നീ, മനോബുദ്ധിസമന്വിതമാകിയ ചിന്മാത്രാവാസനതന്നെയും നന്നായകറ്റീട്ട് ശേഷിച്ചിടുന്നതില്‍ പിന്നെ ചിരസമാധാനനായിത്തീര്‍ന്ന് നീ യാതൊന്നുകൊണ്ടാണു നീക്കുന്നത് ആയതും പരിത്യജിച്ചീടുക. ചെന്താമരാക്ഷ! സ്വരൂപചൈതന്യമാകുന്ന ഈ അന്തഃകരണം, അവിദ്യ ഇവകളും പിന്നെ പ്രപഞ്ചം, പ്രകാശം, തഥാ മനസ്സ് എന്നീ ആദികളായീടുന്നവകള്‍ സര്‍വവും വാസനയെന്നതും വാസനാഹേതുവും പ്രാണസ്പന്ദനമായതും ഒക്കെയും ദൂരെ സമൂലം കളഞ്ഞിട്ടു സര്‍വദാ ശ്ലാഘ്യനായി നല്ലോരാകാശംകണക്ക് സൗമ്യനായി നല്‍പ്രശാന്തബൂദ്ധിമാനായി ഭവാന്‍ യാദൃശനായി (യാതൊരു പ്രകാരമുള്ളവന്‍) ഭവിക്കുന്നു; തത്ത്വതസ്താദൃശനായി (തത്ത്വത്തോട് തുല്യതപ്രാപിച്ച്) ഭവിച്ചുകൊണ്ടീടുക. ഉള്‍ക്കുരുന്നിങ്കല്‍ നിന്നൊക്കെ നീക്കി ഗതവ്യഗ്രനായി പാരിതില്‍ ആരുവാണീടുന്നുവോ, അവന്‍ മുക്തനും പരമേശ്വരനും ആണെന്നു നിസ്സന്ദേഹം പറയാം. സമാധിയോ കര്‍മ്മങ്ങളോ ഏറ്റം ചെയ്തുകൊണ്ടീടിലും ചെയ്യാതിരിക്കിലും ഉള്‍ത്താരിലുള്ള ആഗ്രഹമെല്ലാം ഉപേക്ഷിച്ച അത്യുത്തമാശയന്‍ മുക്തനായീടുന്നു. ആ മഹാത്മാവിന് നൈഷ്‌ക്കര്‍മ്മ്യം എന്തിനാണ്? സല്‍ക്കര്‍മ്മജാലങ്ങള്‍ എന്തിനാണ്? എന്തിനായിട്ട് സമാധിചെയ്തീടുന്നു? ചിന്തിക്കുകില്‍ ജപം എന്തിനാണ്? ശാസ്ത്രം നന്നായി പഠിച്ചാലും സ്വബുദ്ധികൊണ്ടോര്‍ത്തു താനേ വളരെക്കാലം വാണാലും എന്തഹോ നൂനം ഈ വാസനകൂടാതെയുള്ളോരു മൗനമല്ലാതെ നല്ലതില്ലൊന്നും. പത്തു ദിക്കും നന്നായി ചുറ്റിനടന്ന് ദൃഷ്ടവ്യമായതൊക്കെയും കണ്ട് തത്ത്വമായുള്ളതു കണ്ട ജനങ്ങള്‍ ചിലര്‍മാത്രമാണെന്നോര്‍ക്കുക. ലോകരെല്ലാരും ഉദ്യമിക്കുന്നതും സര്‍വദാ ചെയ്യും ക്രിയകളും ഒക്കെയും ദേഹത്തിനായിക്കൊണ്ടുതന്നെയാണ്; ഓര്‍ക്കുക ആത്മാര്‍ത്ഥമായി ചെയ്യുന്നതില്ലൊന്നും.  

ഏതൊരു ദിക്കിലും അഞ്ചു ഭൂതങ്ങളല്ലാതെകണ്ട് ആറാമതു യാതൊന്നുമില്ല. കൃത്യമയായും നശിക്കുന്നവയും ജഡങ്ങളുമാണ് ഇവയഞ്ചും. ആകയാല്‍ നല്ല വിവേകമാര്‍ന്നുള്ളവന്‍ സര്‍പ്പലോകത്തിലോ ഭൂലോകത്തിലോ സ്വര്‍ഗ്ഗലോകത്തിലോ നല്ല വിശ്രാന്തിയെ പ്രാപിക്കുന്നതെങ്ങാണോ യുക്തിയോടുകൂടി നടന്നീടുന്നവന്ന് സംസാരം ഒരു ഗോഷ്പദ(പശുവിന്റെ കാലടിപ്പാട്)തുല്യമായീടുന്നു.  യുക്തിയില്ലാത്തവന്ന് ഓര്‍ത്താല്‍ പ്രളയകാലാബ്ധിയോട് ആയതു തുല്യമായി നിന്നീടും. തത്ത്വജ്ഞന് ഈ ജഗദ്ഭാവത്തിലൊന്നിലും ഇത്തിരിപോലും കൗതുകമുണ്ടായിവരില്ല. നഗരത്തിലെ കാന്തനാകുന്ന നല്‍പ്പരിഷ്‌ക്കാരിക്ക് കുഗ്രാമനാരിയില്‍ അനുരാഗമുണ്ടാകുമോ? നിര്‍മ്മലബ്രഹ്മമഹാബ്ധിയിലെ പതകളാണ് സര്‍വകുലപര്‍വതങ്ങളും. നിശ്ചയമായും ചിത്സൂര്യഘോരാതപ മൃഗതൃഷ്ണയാണ് ഈ ജഗജ്ജാലം മുഴുവനും.

സാധോ! സുരഗുരുവിന്റെ പുത്രന്‍ കചന്‍ തീര്‍ത്ത ഗാഥയെ ഞാനിവിടെ പറയാം, നീ കേള്‍ക്കുക. മുന്നമൊരിക്കല്‍ കചന്‍ തനിയെ വിജനസ്ഥലത്തുനിന്ന് സഗദ്ഗദം ഇങ്ങനെ പറഞ്ഞു, എന്താണു ഞാന്‍ ചെയ്യേണ്ടത്? ഞാന്‍ എങ്ങു പോകേണ്ടു? ഞാന്‍ എന്തെടുക്കേണ്ടു?  ഞാന്‍ എന്തിനെ തള്ളേണ്ടു? ഹന്ത! മഹാകല്പകാലജലംപോലെ ഞാന്‍ തന്നെ എങ്ങും നിറഞ്ഞിരിക്കുന്നു. ശരീരത്തിനകത്തും പുറത്തും ചുവട്ടിലും മുകളിലും പത്തുദിക്കിലും ഞാന്‍ എവിടെയുമുണ്ട്. നോക്കിയാല്‍ ഞാനില്ലാതെ ഒരിടവുമില്ല.  ഞാന്‍ ഏതൊന്നിലില്ലാതെയിരിക്കുന്നു അങ്ങനയുളളതെങ്ങുമില്ലെന്നു നിസ്സംശയം പറയാം. എന്നിലില്ലാത്തത് ഓര്‍ത്തീടില്‍ ഏതൊന്നാണ്,  സന്ദേഹമില്ല, ആയതില്ലാത്തതാകുന്നു. ജ്ഞാനസ്വരൂപം സമസ്തമെന്നാകയാല്‍ ഞാനാഗ്രഹിക്കേണ്ടത് എന്തിനെയാകുന്നു?  ഇത്തരം നല്ല കചഗാഥയെ ഇത്തമനായ നിന്നോട് ഞാന്‍ പറഞ്ഞു.  

വളരെ മഹാഗുണയുക്തരായി സത്വസ്ഥന്മാരായി ഭൂമിയില്‍ ജനിച്ചവരൊക്കെയും വാനില്‍ ചന്ദ്രബിംബങ്ങള്‍ കണക്ക് ആനന്ദമാര്‍ന്ന് സദാ വിളങ്ങുന്നു. അവര്‍ ആപത്തില്‍ അല്പവും വാടുകയില്ല. നല്ല പൊന്താമര രാത്രിയില്‍ കൂടുമോ? ഒന്നും പ്രകൃതത്തെവിട്ട് അപേക്ഷിക്കയില്ല. എപ്പോഴും ശിഷ്ടവര്‍ത്മാവില്‍ പ്രവര്‍ത്തിച്ചിടും. ചന്ദ്രന്‍ ശൈത്യത്തെയന്നപോലെ ചലിക്കാതെകണ്ട് എങ്ങും നിറഞ്ഞു വിളങ്ങുന്ന ചേതസ്സിനെ കൈവിടുന്നതില്ല; നിശ്ചയമായും അവരേതൊരാപത്തുവന്നീടിലും രാഘവ! മൈത്ര്യാദി സത്ഗുണകാന്തയാകുന്ന ആകൃതികൊണ്ട് അവര്‍ വിളങ്ങുന്നു. സാധോ! സമരസന്മാരവര്‍ സൗമ്യന്മാര്‍, സമന്മാരും സാധുവൃത്തികളുമാണെന്ന് ബോധിക്കുക. ആര്യശീലന്മാരാമവര്‍ സമുദ്രംപോലെ മര്യാദ(അതിര്)യെ നല്ലവണ്ണം കൈക്കൊണ്ടു വാഴുന്നു. യാതൊന്നുകൊണ്ടും കുലുങ്ങാത്തവരെ യാതൊരാപത്തും തിരിഞ്ഞുനോക്കില്ല. അങ്ങനെയുള്ളോര്‍ അവരെ നിരന്തരം മടികൂടാതെ അനുഗമിച്ചീടണം.  ആരാണു ഞാന്‍; ഈ പരപ്പുള്ള സംസാരമാകും മലമുണ്ടായതെങ്ങനെ; എന്നിങ്ങനെ മഹാബുദ്ധിമാനായവന്‍ നന്നായി കഷ്ടപ്പെട്ടു ചിന്തിച്ചുകൊള്ളണം. കര്‍മ്മങ്ങളില്‍ ചെന്നു മൂങ്ങാതിരിക്കണം. ദുര്‍മ്മാര്‍ഗികളോട് ചേരാതിരിക്കണം. സര്‍വസംഹാര്‍ത്താവായ മൃത്യു എന്നും കാണപ്പെടുന്നില്ലല്ലൊ. എല്ലും മാംസവും രക്തവും ചേര്‍ന്നതായുള്ള ദേഹം മഹാനിന്ദ്യമാണ്, അതു ത്യജിക്കണം. ഭൂതമുക്താവലിതന്തുവായുള്ള ചിന്മാത്രം എല്ലായ്‌പ്പോഴും കണ്ടുകൊള്ളണം. എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആദിത്യദേവനിലുള്ള ചിത്ത് ഭൂരന്ധ്രകോശസ്ഥമാകുന്ന (ഭൂമിയിലെ ചെറുദ്വാരത്തില്‍ വസിക്കുന്ന) പുഴുവിലും ചേരുന്നതെന്നു ധരിക്കുക. താമസജാതിയും രാജസജാതിയും സാത്വികജാതിയും ഇപ്പാരിലെല്ലാവരും സ്വപ്രയത്‌നത്താല്‍ പ്രാപിച്ചുകൊള്ളുന്നുവെന്നും അറിഞ്ഞീടുക.

(തുടരും)

Tags: ശ്രീരാമന്‍Hindutvaവേദഹിന്ദുമതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.