Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

(ഗാധിവൃത്താന്തകഥനം തുടര്‍ച്ച)

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Aug 13, 2023, 06:59 pm IST
inSamskriti

ആശ്രമത്തില്‍ വളരെ ഇഷ്ടനായുള്ള ഒരതിഥി എത്തി. അദ്ദേഹത്തെ സല്‍ക്കരിച്ച് ഗാധി അയാള്‍ക്ക് സന്തോഷമുണ്ടാക്കി. സന്ധ്യാവന്ദനാദികളൊക്കെ കഴിഞ്ഞു രണ്ടുപേരും കിടന്നു. ഓരോ കഥകള്‍ പറഞ്ഞ ഗാധി അതിഥിയോട് ഇങ്ങനെ ചോദിച്ചു, ‘അങ്ങ് വളരെ ക്ഷീണിച്ചുപോയല്ലോ? ദേഹം ഇങ്ങനെ ചടയ്‌ക്കുവാന്‍ ബന്ധമെന്താണ്?’  ഇതുകേട്ട് ആ അതിഥിയായ ബ്രാഹ്മണന്‍ ഇങ്ങനെ പറഞ്ഞുതുടങ്ങി, ‘കീരമെന്നു പ്രസിദ്ധമായി ഭൂമിയില്‍ ഒരു മനോഹര രാജ്യമുണ്ട്.  വടക്കേ ദിക്കിലാണ് ആ രാജ്യം. അവിടത്തെ ജനങ്ങളാല്‍ ബഹുമാനിതനായി ഞാന്‍ അവിടെ വസിച്ചു എന്ന് ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു. ഈ രാജ്യമൊക്കെയും എട്ടുവര്‍ഷം സൈ്വരമായി ഒരു ചണ്ഡാളന്‍ ഭരിച്ചിരുന്നു. പിന്നെ കാര്യങ്ങള്‍ ഗ്രഹിച്ച അവന്‍തന്നെ തീയീല്‍ച്ചാടി മരിച്ചു. വിപ്രോത്തമ! കഷ്ടമേറി, മഹാവിപ്രസംഘങ്ങളും ഉടനെ തീയില്‍ച്ചാടി മരിച്ചു. ഇങ്ങനെ അവന്‍ പറഞ്ഞതുകേട്ടിട്ട് പെട്ടെന്ന് ആ ദിക്കില്‍നിന്ന് പുറപ്പെട്ടുചെന്നു ഗംഗയില്‍ സ്‌നാനാദിശാന്തികള്‍ നന്നായിക്കഴിച്ച് ചാന്ദ്രായണമാകുന്ന വ്രതം കൈക്കൊണ്ടതുകാരണം ഞാനിക്കാലം ഇങ്ങനെയായിച്ചമഞ്ഞുപോയി.’

ഇപ്രകാരം അതിഥി പറഞ്ഞതുകേട്ടപ്പോള്‍ അത്യന്തം അത്ഭുതത്തോടെ ഗാധി ‘ഇദ്ദേഹമിപ്പോള്‍ പറഞ്ഞതെല്ലാം എന്റെ വൃത്താന്തമാണല്ലോ. എന്റെ ചണ്ഡാളവൃത്തം ചെന്നുനോക്കേണ’മെന്നു ഉള്ളിലുറച്ചു. പിന്നെ പുറപ്പെട്ട് അനേകരാജ്യങ്ങളെ ഗാധികടന്നു പ്രശസ്തമായ ആ ഹൂണമണ്ഡലത്തിലെത്തി. താന്‍ വാണ ചണ്ഡാലമന്ദിരം അന്വേഷിച്ചു, വളരെ പരിചയംതോന്നുന്ന വേറെയും ഓരോന്നു കണ്ടു. വിപ്രോത്തമന്‍ ഉള്ളില്‍ ആ പത്മയോനി(നാരായണന്റെ)യുടെ ചേഷ്ടകള്‍ ഓര്‍ത്ത് അത്ഭുതത്തോടെ തലകുലുക്കി. പിന്നെ ആ ഹൂണരാജ്യത്തെ ഉപേക്ഷിച്ച് ബ്രാഹ്മണന്‍ കീരരാജ്യത്തുചെന്നു. അവിടെ താന്‍ വാണ രാജധാനിയും മറ്റും കണ്ടശേഷം ഓരോ ജനങ്ങളെക്കണ്ട് ചോദിച്ച് ഒക്കെയും നേരേ ധരിച്ചു.  ഇന്ദിരാവല്ലഭന്‍ അച്യുതന്‍ നിശ്ചയമായും കാണിച്ചുതന്ന മഹാമായയാണിത്. അപ്പോള്‍ കാര്യമെല്ലാം എനിക്കു മനസ്സിലായി എന്ന് ഉള്ളിലോര്‍ത്ത് ആ രാജ്യത്തില്‍നിന്ന് ഒരു പര്‍വതച്ചുവട്ടിലെത്തി ഒരു സിംഹത്തെപോലെ വാണു. നാരായണന്‍ സന്തുഷ്ടനായിവരാന്‍ ഘോരമായുള്ള തപസ്സുചെയ്തു.  

ഒന്നരവര്‍ഷം കഴിഞ്ഞോരനന്തരം വിപ്രന്റെ അടുക്കലെത്തി കാര്‍വര്‍ണന്‍ ജനാര്‍ദ്ദനന്‍ ഇങ്ങനെ പറഞ്ഞു, ‘എന്റെ മഹാമായയെ ഭവാന്‍ നല്ലവണ്ണം കണ്ടില്ലേ? എന്താഗ്രഹംകൊണ്ടാണ് വലിയ തപസ്സ് പിന്നെയും നീ ചെയ്യുന്നത്?’  കാര്‍മേഘം കണ്ട വേഴാമ്പല്‍പ്പക്ഷിയെപ്പോലെ ബ്രാഹ്മണന്‍ നല്ലവണ്ണം തെളിഞ്ഞു പാരില്‍വീണ് മുകുന്ദനെ നന്നായി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു,’ലോകൈകനാഥാ! അതീവ തമോമയിയായ മായയെ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു.  ഞാന്‍ അതില്‍ അല്പവും മര്‍മ്മമറിഞ്ഞില്ല. ഈ ഭ്രമമെങ്ങനെ സത്യമായിത്തീര്‍ന്നു?’ ഗാധി ഈവണ്ണം പറഞ്ഞതുകേട്ടു പാഥോജനേത്രന്‍ കനിഞ്ഞരുളിച്ചെയ്തു,-‘ഹേ ബ്രാഹ്മണശ്രേഷ്ഠാ! ഭൂമി മുതലായവയൊക്കെയും ചിത്തസ്ഥമാണ്, ഒന്നും പുറമേയല്ല.  എല്ലാവരും ഇത് ഉള്ളില്‍ കരുതുക. ഇവ സ്വപ്‌നാദികളില്‍ അനുഭവിക്കുന്നു. അന്തമില്ലാത്ത ജഗത്സമൂഹങ്ങളെ എപ്പോഴും നന്നായി വഹിക്കുന്ന ഈ മാനസം ചണ്ഡാലത്വമൊന്നു കാണിച്ചാല്‍ വിസ്മയിക്കാനെന്താണുള്ളത്? ചണ്ഡാളത്വം പ്രതിഭാസവശാല്‍ അവബുദ്ധ(അറിയപ്പെട്ടത്)മാകുന്നതെങ്ങനെയാകുന്നു? ആയാതനായാനതിഥി (ആയാത=ആഗമനം, അനായാന=പോകാതിരിക്കല്‍)എന്നുള്ളതും ആയതുപോലെയാണെന്നതും അറിഞ്ഞീടുക. നന്നായി ഭ്രമങ്ങളെയൊക്കെയും കണ്ടു ഞാന്‍ എന്നുള്ളതും അതുപോലെയായീടുന്നു. അങ്ങനെതന്നെയാകുന്നു ഞാന്‍ ഹൂണമണ്ഡലം പ്രാപിച്ചുവെന്നുള്ളതും. പുരാതനമായ കടഞ്ജകന്റെ മന്ദിരം ഞാന്‍ കണ്ടു എന്നുള്ളതും അതേപോലെയാണ്. കീരരാജ്യത്തേക്കു ചെന്നതും മറ്റും അതേമാതിരിയാകുന്നുവെന്നു ഉള്ളില്‍ ഓര്‍ക്കുക. അന്തണശ്രേഷ്ഠ! ചണ്ഡാളത്വം നിന്റെയടുക്കലുണ്ടായത് എങ്ങനെയാണ്? കാകതാളീയയോഗ (യാദൃച്ഛികസംഭവം)ത്താല്‍ എപ്പോഴും സര്‍വ ഹൂണകീരദേശവാസികളുടെ മനക്കുരുന്നിങ്കലും അപ്രകാരം പ്രതിബിംബിതമായതെന്നും ഉള്ളില്‍ ഓര്‍ത്തുകൊണ്ടീടുക. ഏകകാലത്തില്‍ ബഹുജനങ്ങല്‍ക്ക് ഏകപ്രതിഭാസമുല്‍ഭവിച്ചീടുന്നു. കാകതാളീയസ്ഥിതിയെന്നപോലെ മനോഗതി വളരെ വിചിത്രമാകുന്നു. ഹൂണരാജ്യത്തില്‍ കടഞ്ജകനെന്നു പേരുള്ള ഒരു ചണ്ഡാളനുണ്ടായിരുന്നു. അവന്‍ ദുഃഖം മുഴുത്ത് ദേശാന്തരം പ്രാപിച്ച് പേരുകേട്ട കീരഭൂപാലകനായി വാണു. ഞാനിതെന്നുള്ള തോന്നല്‍ നിനക്കുണ്ടായി തീയില്‍ച്ചാടി മരിച്ചു. സര്‍വ്വവും ഞാന്‍തന്നെയാണെന്നു ഭാവിച്ചു നിര്‍വ്വിവാദമായി തത്ത്വജ്ഞന്മാര്‍ വാഴുന്നു.  അന്തം വെടിഞ്ഞ ഈ മായ ആത്മചിന്തനംകൊണ്ടേ നശിക്കുകയുള്ളു എന്നോര്‍ക്കുക. തജ്ഞന് എന്നും പദാര്‍ത്ഥവിഭാഗവിഷയമാകുന്ന ഒരു ഭാവനയില്ല. അതുകൊണ്ട് മോഹജാലങ്ങളില്‍ ആയവന്‍ പെട്ടുഴന്നീടുന്നതേയില്ല. ജ്ഞാനം പരിപൂര്‍ണമാകായ്‌കനിമിത്തം ഭവാന്‍മാനസഭ്രാന്തിയെദൂരത്തകറ്റുവാന്‍ ശക്തനാകുന്നതില്ല, അതിനാല്‍ ദ്രുതതരമായി ഭവാനെ മനോഭ്രമം ആക്രമിക്കുന്നു. ജഗദ്രൂപമായ മായാചക്രത്തിനുള്ളോരു നാഭി ചേതസ്സത്രെ. ചേതസ്സിനെ നശിപ്പിക്കാന്‍ മായാചക്രമേതും ഒരുകാലവും ബാധിക്കയില്ല. ഒരു പത്തുവര്‍ഷം പര്‍വതഗുഹയില്‍ നന്നായി തപസ്സുചെയ്യുക. സന്ദേഹമല്പവും ഇല്ലെന്നറിഞ്ഞീടുക, എന്നാല്‍ മഹാജ്ഞാനിയായി ഭവാന്‍ ഭവിക്കും.’ ഇങ്ങനെയെല്ലാം കനിഞ്ഞ് അരുള്‍ചെയ്ത് ഭക്തപ്രിയന്‍ അവിടെ മറഞ്ഞു.

നന്നായി വിവേകവൈരാഗ്യങ്ങള്‍ ഉണ്ടായിവന്നു, സങ്കല്പങ്ങളൊക്കെ നശിച്ച് ആ ബ്രാഹ്മണന്‍ പത്തുവര്‍ഷം ഘോരമായ തപസ്സുചെയ്ത് തത്ത്വജ്ഞനായിത്തീര്‍ന്നു. ശോകം, ഭയം ഇവയെല്ലാമകന്ന് ഭോഗത്തിലല്പവും ഇച്ഛയില്ലാതെയായി. പൂര്‍ണമായി നിശ്ചലമായ ചേതസ്സാര്‍ന്ന് പൂര്‍ണേന്ദുവെന്നതുപോലെ പ്രശാന്തനായി, ആ ധാത്രീസുരന്‍ പിന്നെ ജീവന്മുക്ത പദം പ്രാപിച്ചു. മഹാസത്തയെ നന്നായി പ്രാപിച്ച് തന്നില്‍ നല്ലവണ്ണം ആ മഹാശയന്‍ രമിച്ചു.

Tags: ഹിന്ദു ദൈവങ്ങള്‍Hindu Dharmaവേദവേദാന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.