Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമസ്തവും ആത്മതത്ത്വവിലാസങ്ങള്‍…

സങ്കല്പമില്ലാതെ നേരിട്ടിടുന്നത് ആതങ്കഹീനം സദാ കൈക്കൊണ്ടു നീ വാഴുക. ചിത്ത് സങ്കല്പനാശത്തില്‍ അചിത്യോന്മുഖതയെ പ്രാപിക്കുന്നു. നീ ബ്രഹ്മപദംപ്രാപിച്ച് സങ്കല്പമൊക്കെയും നീക്കി നന്നായി സുഷുപ്തമനോവൃത്തിയായി 'സദാനന്ദനായി' കേവലനായി വാണീടുക.

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 27, 2023, 07:00 pm IST
in Samskriti

സങ്കല്പമില്ലാതെ നേരിട്ടിടുന്നത് ആതങ്കഹീനം സദാ കൈക്കൊണ്ടു നീ വാഴുക. ചിത്ത് സങ്കല്പനാശത്തില്‍ അചിത്യോന്മുഖതയെ പ്രാപിക്കുന്നു. നീ ബ്രഹ്മപദംപ്രാപിച്ച് സങ്കല്പമൊക്കെയും നീക്കി നന്നായി സുഷുപ്തമനോവൃത്തിയായി ‘സദാനന്ദനായി’ കേവലനായി വാണീടുക. ബുദ്ധിമാനായ ആ നന്ദനന്‍ മുനീന്ദ്രനെ വന്ദനം ചെയ്തുകൊണ്ട് ഇങ്ങനെ ചോദിച്ചു, ‘എങ്ങനെയുള്ളതാണ് ഈ സങ്കല്പം? എങ്ങനെ അത് ഉത്ഭവിച്ചീടുന്നു? എങ്ങനെ വൃദ്ധിയെ  പ്രാപിച്ചിടുന്നു? എങ്ങനെ നശിച്ചുപോകുന്നു?’ എന്നതുകേട്ടു ദാശൂരമാമുനി, ‘നന്ദന! കേട്ടാലു’ മെന്നു പറഞ്ഞു. ‘സര്‍വത്തിലും അനുവൃത്തമായ സത്രാമാത്രരൂപമായി ശുദ്ധബുദ്ധേ! കേട്ടുകൊള്ളുക. ആത്മതത്ത്വമാകുന്ന ചിത്തിന്റെ മേലോട്ടുനോക്കുന്ന അവസ്ഥയിലെത്തുന്നു. സങ്കല്പമായതിന്റെ മുളയാണതെന്ന് ഹൃത്തില്‍ നന്നായി ധരിച്ചുകൊള്ളുക. സങ്കല്പാങ്കുരമായത് അല്പമൊന്നുള്ളതായി പതുക്കെ വന്നുവെന്ന് ഉള്‍പ്പൂവിലോര്‍ക്കുക.  ഘനതയെ വല്ലാതെ കാര്‍മേഘംപോലെ പ്രാപിച്ചുകൊള്ളുന്നുവെന്നും നീ അറിയുക.  

ചിത്ത് ദൃശ്യത്തിനെ തന്നില്‍നിന്നന്യമെന്നപോല്‍ ഭാവനചെയ്ത് ബീജത്തില്‍ നിന്ന് അങ്കുരത്വമുണ്ടാകുന്നതുപോലെ സങ്കല്പതയെ ഗമിക്കുന്നു. സങ്കല്പനംതന്നെ ആവുകകൊണ്ട് താനേതന്നെ സങ്കല്പമുണ്ടായിടുന്നു. താനേ വര്‍ദ്ധിച്ചു കൊള്ളുന്നു, ഇതുകൊണ്ട് നിത്യവും ദുഃഖമല്ലാതെ ഒരു സുഖവുമില്ല. നീ ഒരു നേരവും സങ്കല്പമെന്നതു ചെയ്യാതെകണ്ടിരുന്നീടുക. ഉള്ളില്‍ ലോകസ്ഥിതിതന്നില്‍ അല്പവും താല്പര്യമില്ലാതെ വാഴുക. ഇങ്ങനെ വാഴുകില്‍ തുംഗബൂദ്ധേ! നീ മോക്ഷത്തിനു നിശ്ചയമായും നല്ല യോഗ്യനാകും. സങ്കല്പനാശം വരുത്തുവാന്‍ വളരെ പ്രയാസമില്ല, കുമാരക! ഭാവനാഭാവമാത്രത്താല്‍ ഇതു നാശമായിവരുമെന്നു ധരിച്ചുകൊള്ളുക. പിച്ചകപ്പൂവിനെ ഒന്നു മര്‍ദ്ദിക്കുവാന്‍ എത്രമാത്രം പ്രയാസമുണ്ടോ സുസാദ്ധ്യമായ ഇതിന്ന് അത്രപോലും പണിയില്ലെന്നറിയുക.

മനസാ മനസ്സിനെ സങ്കല്പമെന്നതുകൊണ്ട് സങ്കല്പത്തെയും തഥാ ഛേദിച്ച് നിന്നില്‍ നീ വാണുകൊണ്ടീടുക. ഇതു സാധിക്കുവാന്‍ പണിയുണ്ടോ? കുമാരക!  ആകാശമെങ്ങനെ ശൂന്യമായീടുന്നു, ലോകവും അങ്ങനെ ശൂന്യമാകുന്നു.  രണ്ടും അജ്ഞാനമായ വികല്പത്തില്‍നിന്ന് ഉണ്ടായിവന്നതാണെന്നറിയുക.  സ്വാഭാവികമായ മലം, ഓര്‍ക്കുകില്‍, പൗരുഷംകൊണ്ടു പോക്കുന്നതെങ്ങനെ, എന്നുള്ള സന്ദേഹമല്‍പമെന്നാകിലും നന്ദന! നിന്റെ മനക്കാമ്പിലുണ്ടാകരുത്. അരിക്ക് ഉമിപോലെ ജീവന്നു മലം സഹജമാണെന്നിരിക്കിലും സന്ദേഹമില്ല അതു നീങ്ങീടും, ആയതുകൊണ്ട് നന്നായി നീ ഉദ്യമിച്ചീടണം. അര്‍ത്ഥം നമുക്ക് ധാരാളമുണ്ടെന്ന വിധം ഉള്‍ത്താരിലോര്‍ത്തു വൃഥാ നീ ഭ്രമിക്കേണ്ട. അര്‍ത്ഥവും നീയും സമസ്തവുമായി ആത്മതത്ത്വവിലാസമാണെന്ന് അറിഞ്ഞീടുക.

ഇക്ഷ്വാകുവംശമാകുന്ന അന്തരീക്ഷത്തിനു നക്ഷത്രനാഥനാകുന്ന രാമ! ഗുണാംബുധേ! ഇത്തരം അവര്‍ പറഞ്ഞതൊക്കെക്കേട്ടു സന്തോഷിച്ച് ഞാന്‍ അവിടെ ചെന്നു. ദാശൂരമാമുനി എന്നെ യഥാവിധി പൂജചെയ്ത് നല്ല ഇലകള്‍കൊണ്ടുള്ള പീഠത്തിലിരുത്തി.  അന്യോന്യം ഓരോരോ കഥകള്‍ പറഞ്ഞുകൊണ്ട് അന്നത്തെ രാത്രി രസമായി കഴിച്ചു. കാമുകന്മാര്‍ക്കെന്നപോലെ ക്ഷണംകൊണ്ടു യാമിനി അന്നു ഞങ്ങള്‍ക്ക് കഴിഞ്ഞുപോയി. പിന്നീട് അവിടുന്നു യാത്രയും ചൊല്ലീട്ടു സ്‌നാനത്തിനായിട്ടു ഞാന്‍ പോയി. ഈ ലോകം അദ്ദേഹം പറഞ്ഞ കഥപോലെയാണെന്നു നീ ധരിക്ക രാഘവ!’

Tags: Hindu Dharmaആത്മീയതവേദഹിന്ദുമതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.