Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വര്‍ദ്ധിച്ച ദുരാശയുടെ അനന്തരഫലങ്ങള്‍

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Aug 19, 2023, 07:06 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഉദ്ദാലകോപാഖ്യാനം

വസിഷ്ഠമഹര്‍ഷി പറഞ്ഞു, ”ഹേ രാമചന്ദ്രാ! നീ കേള്‍ക്കുക, വളരെപ്പരന്ന് അല്പംപോലും ജയിക്കപ്പെടാത്തതായി, സമമില്ലാത്തതായി, വലിയമോഹമേകുന്ന ഈ മായ പരമാത്മാവില്‍ സ്ഥിതചെയ്തീടുന്നു. രാമ! ഞാന്‍ അതുകൊണ്ടു പറയുന്നു, സമതയില്ലാത്ത (വിഷമമായ) ഈ മായ മനസ്സ് അടങ്ങീടാത്ത പുരുഷനെ മഹാസങ്കടക്കടലില്‍ നല്ലവണ്ണം മുക്കിക്കുഴക്കുമെന്ന് നീ ധരിക്കുക, ഇതില്‍ സന്ദേഹമില്ല. ചിത്തത്തെ നന്നായി പിടിച്ചടക്കുക എന്നുള്ള അത്യന്തം ഉല്‍ക്കൃഷ്ടമായുള്ള ഔഷധമൊന്നല്ലാതെ, ഘോരസംസാരമാകുന്ന മഹാരോഗത്തെ ശമിപ്പിക്കാന്‍ വേറെ യാതൊന്നുമില്ല. രാഘവ! ധരിക്ക, വര്‍ണാശ്രമക്രമവശാല്‍വരുന്ന വര്‍ത്തമാനമാകുന്ന കാര്യം മാത്രം ബാഹ്യബുദ്ധ്യാ താന്‍ ക്ഷണമോര്‍ത്തും, എപ്പോഴും കഴിഞ്ഞതും, മേലില്‍ വന്നീടുന്നതും ഏതും നിരൂപിച്ചീടാതെയും വര്‍ത്തിക്കുന്ന ചേതസ്സ് നന്നായി നിര്‍വികല്പമായീടുന്നു. സങ്കല്പം, ആശ, കീഴില്‍ കഴിഞ്ഞിട്ടുള്ളത് ഇവ ഉള്ളിലോര്‍ക്കുക, എന്നതൊക്കെയും നീ പ്രതിക്ഷണം വെടിഞ്ഞീടുന്നതാകില്‍ സംശയമെന്നിയെ പാവനമായ അചിത്തത്വം കൈവന്നുവെന്ന് പറയാം.
ചിത്തം കൂടാതെയുള്ള ചേതനത്തെ പ്രത്യക്‌ചേതനമെന്നു പറയുന്നു. പ്രത്യക്‌ചേതനത്തിങ്കല്‍ മനസ്സിലില്ലാത്തതായ സ്വഭാവത്വം കാരണമായിട്ട് അവിദ്യാകൃതമായ മലം ഇല്ല. ഏതവസ്ഥയില്‍ ചേതസ്സില്ലാതെയായീടുന്നു ആ അവസ്ഥ സത്യതയായീടുന്നുവെന്നതില്‍ വാദമില്ല. പാരമാത്മികയാകുന്ന അവസ്ഥ അതുതന്നെ സാരജ്ഞ! ശിവദയായീടുന്നതും ആയതല്ലോ. സര്‍വ്വജ്ഞയാകുന്നത് ആയതുതാനെന്നതിലും സംശയമില്ല. നല്ലോരു തൃപ്തിയായീടുന്നതും അതുതന്നെ. ഉദ്യമസഹിതങ്ങളായ നിശ്ചയങ്ങളാല്‍ ചിത്തത്തെ അവിവേകങ്ങളില്‍നിന്നെടുത്ത് അദ്ധ്യാത്മശാസ്ത്രത്തിലും സജ്ജനാചാരത്തിലും സത്വരം നല്ല ബലാല്‍ക്കാരേണ ചേര്‍ത്തീടണം. പറഞ്ഞീടുക, തള്ളിക്കളഞ്ഞീടുക, അംഗീകരിച്ചീടുക, കണ്ണു ചീമ്പുക, തുറക്കുക എന്നിവ ചെയ്തീടിലും മനനംകൂടാതെകണ്ട് എപ്പോഴും സംവിന്മാത്രപരനായി (സംവിത്=അറിവ്) നീ ഭവിക്കുക. ആശാരൂപങ്ങളായീടുന്ന പാശങ്ങളെ പെട്ടെന്ന് നന്നായി മുറിച്ച് ദൃശ്യമാകുന്ന മലം നീക്കി ചിത്തതാരിങ്കലുള്ള കല്മഷം കളഞ്ഞു, സത്ബുദ്ധേ! നീ സ്വസംവിത്തിമയനായി ഭവിച്ചാലും. നീ ഉടനെ ശുഭാശുഭസങ്കേതഹീനനായും ആശയാകുന്ന വിഷൂചികാരോഗമറ്റവനായും രാഗദ്വേഷങ്ങള്‍ അല്പം
പോലുമില്ലാത്തവനായും രാഘവ! സംവിത്സാരപരനായി ഭവിച്ചാലും. ഇതു ഞാനാണ്, മറ്റേതവനാണ് ഇങ്ങനെ ലോകസ്ഥിതിയിലുണ്ടാകുന്ന ഭേദഭാവനനീക്കി, സ്ഥിരനായി ആത്മാവിനെ അവലംബിച്ചുകൊണ്ട് യജ്ഞസ്തംഭമെന്നതുപോലെ മരുവീടുക. ശുദ്ധയായി, നിരാശയായീടും സ്വസംവിത്തിയില്‍ സംസ്ഥിതി ഭവിച്ചുകൊണ്ടീടുന്നത് എന്നാകുന്നുവോ, സംസാരഭ്രമത്തിനു കാരണമായ മോഹം അന്നു ക്ഷയിച്ചീടുമെന്നതില്‍ സംശയമില്ല. സുമതേ! സ്വഭാവത്തെ കണ്ടീടുന്നവനായും അമിതാനന്ദമയസംസ്ഥിതനായുമുള്ള പുരുഷന് നല്ല അമൃതംപോലും വിഷംപോലെ പ്രതികൂലമായിത്തീര്‍ന്നീടുന്നു. ചിത്തം ഏറ്റവും തടിച്ചീടുന്ന കാലത്ത് ആത്മജ്ഞാനത എത്രയോ ദൂരത്തില്‍ പോയീടുന്നു. മഹാമേഘങ്ങള്‍ ചുറ്റും ഉയര്‍ന്നുവരുമ്പോള്‍ ഭൂമിയില്‍ അഴകുള്ള ചന്ദ്രികയെന്നപോലെ ആത്മാവല്ലാത്തതിങ്കല്‍ ആത്മഭാവനമൂലം ആത്മാവില്‍ ശരീരമാത്രം ആസ്ഥയുണ്ടാകകൊണ്ടും പുത്രദാരാദികളാകുന്ന കുടുംബങ്ങളെക്കൊണ്ടും ചിത്തം ഏറ്റവും തടിച്ചീടുന്നുവെന്നു നീ ധരിക്കുക. രഘുപതേ! അഹങ്കാരവിഹാരമായി എന്റെ വകയായിട്ടുള്ളതാണ് ഇക്കാണുന്നതെല്ലാമെന്ന ഭാവത്താല്‍ പ്രവൃത്തയാകുന്ന മമതാരൂപമായ മലത്തില്‍ ഹേല(വിനോദം, ആനന്ദം)യാലെ ചേതസ്സേറ്റം തടിച്ചുകൊണ്ടീടുന്നുവെന്ന് നന്നായി ധരിക്കുക. ആധിവ്യാധികളേറെയുണ്ടാകുന്നതുകൊണ്ടും സംസൃതി നന്നെന്നുള്ള വിശ്വാസംകൊണ്ടും കൊള്ളുക, കളയുക എന്നീ ഭേദബുദ്ധിയുള്ളതുകൊണ്ടും ചേസ്സേറ്റവും തടിക്കുന്നു. മുമ്പില്‍ നന്നെന്നു തോന്നുന്ന സുന്ദരീജനം, രത്‌നം എന്നിവ കൈയില്‍വരുന്നതുകൊണ്ടും തല്‍സ്‌നേഹംകൊണ്ടും അത്യര്‍ത്ഥം അര്‍ത്ഥലോഭമുണ്ടാകുന്നതുകൊണ്ടും മഹാമതേ! മാനസം വര്‍ദ്ധിച്ചുവന്നീടുന്നു. വര്‍ദ്ധിച്ച ദുരാശയാകുന്ന പാല് സേവിക്കകൊണ്ടും സൈ്വരസഞ്ചാരംകൊണ്ടും ഭോഗവായുവിനാലും മാനസമാകുന്ന പെരുമ്പാമ്പ് നന്നായി തടിക്കുന്നുവെന്ന് നീ ധരിക്കുക.
‘പ്രശസ്തനായ ഉദ്ദാലകമുനിയെപ്പോലെ വല്ലാത്ത പഞ്ചഭൂതങ്ങളെ നാശമാക്കി ആകുലമായീടുന്ന ബുദ്ധിയോടെ രാഘവ! നീ മനക്കാമ്പില്‍ വിചാരിച്ചുകൊള്ളുക.’ ഇങ്ങനെ മഹാമുനി പറഞ്ഞനേരം ബുദ്ധിമാനായ ശ്രീരാഘവന്‍ ഇപ്രകാരം ചോദിച്ചു, ‘ഏതൊരുവിധത്തില്‍ ഉദ്ദാലകമാമുനി ഭൂതപ്രപഞ്ചം നശിപ്പിച്ച് മനസ്സില്‍ നന്നായി വിചാരിച്ചു, എന്നതുകേട്ടീടുന്നതിന് ആശയുണ്ട് ഗുരോ!’ രാമനോട് മോദമാര്‍ന്ന് അപ്പോള്‍ മാമുനി പറഞ്ഞു, ‘ഉദ്ദാലകന്റെ കഥ ഞാന്‍ പറയാം, ശ്രദ്ധകൈക്കൊണ്ട് നീ കേള്‍ക്കുക. ഭൂമിയില്‍ പ്രശസ്തമായ ഗന്ധമാദന പര്‍വതത്തിന്റെ താഴ്‌വരയില്‍ മഹാനായ താപസ്സനാകുന്ന ഉദ്ദാലകമുനി വാണിരുന്നു. അല്പജ്ഞനായി, വിചാരവാനായി, മുമ്പുണ്ടായിരുന്ന ആ തപോനിധി പിന്നീട് തപസ്സേറെ നല്ലതായി ശാസ്താര്‍ത്ഥങ്ങളെന്നല്ലാ യമനിയമങ്ങള്‍, എന്നിവകളാല്‍ നല്ല വിവേകിയായി ചമഞ്ഞു. ക്രമത്തില്‍ ആ മതിമാന്‍ ഒരുനാള്‍ ഇങ്ങനെ ആലോചിച്ചു, ഏതൊന്നില്‍ വിശ്രമിച്ചുകൊണ്ടിരിക്കുന്നുവോ ഖേദമെന്നുള്ളത് ഒട്ടും ഉണ്ടാവുകയില്ല, അത്യന്തം പ്രധാനമായി പ്രാപ്യമായീടുന്ന അത് ഉള്‍ത്തടത്തില്‍ ഓര്‍ത്തുകൊണ്ടീടുകില്‍ എന്താകുന്നു? മനനം വെടിഞ്ഞതായി ചിന്തിക്കില്‍ ഏറ്റവും പാവനമായി വിളങ്ങുന്ന പദത്തിങ്കല്‍ ഞാന്‍ എന്നു പ്രവേശിക്കും? നന്നായി മേഘം മേരുശൃംഗത്തെയന്നതുപോലെ വിശ്രാന്തിയെ പ്രാപിക്കും? ഇക്കാര്യം ശരിയായിച്ചെയ്തു ഞാനിനി, വേഗം അക്കാര്യം വഴിപോലെ ചെയ്യേണ്ടതുണ്ടെന്ന് ഏവം ചാഞ്ചല്യമാര്‍ന്ന ഭോഗബുദ്ധികളെല്ലാം നെഞ്ചകത്തില്‍ ശമം പ്രാപിപ്പത് എന്നാകുന്നു? തിരമാലകള്‍ നല്ലവണ്ണം അടിക്കുന്ന, വല്ലാത്തൊരാശയായീടുന്ന നദിയെ നല്ലോരു ബുദ്ധിയാകുന്ന തോണിയിലേറി ഞാന്‍ അല്ലലെന്നിയെ കടന്നീടുന്നതെന്നാകുന്നു? ഇഷ്ടാനിഷ്ടങ്ങളെ കൈവിട്ടു കൈക്കൊള്‍ക, തള്ളിവിടുക എന്നുള്ളതും ഒട്ടുമില്ലാതെയായി അത്യര്‍ത്ഥം സ്വപ്രകാശപദത്തില്‍ സ്ഥിതനായി ഞാന്‍ സ്വസ്തിയെ പ്രാപിക്കുന്നതെന്നാകുന്നു? സങ്കല്പം അല്പംപോലുമില്ലാതെയായി നിശ്ശങ്കം ഞാന്‍ ഈ മലംചുവട്ടിലെ ഗുഹയിലിരുന്ന് നല്ല നിര്‍വികല്പമായ സമാധിയാല്‍ കല്ലെന്നപോലെ ഊനമറ്റ നിര്‍വികല്പസമാധിയില്‍ ഞാനിരിക്കുന്ന കാലം, എന്റെ മൂര്‍ദ്ധാവില്‍ കുരുവിക്കൂട്ടം വന്നൊരു കൂടുകൂട്ടി സരസം വാണീടുന്നതെന്നാകുന്നു?
(തുടരും)

Tags: HindutvaramayanaVedaLord RamaVasishta
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

Bollywood

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

Kerala

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

India

ശ്രീരാമൻ ഉൾപ്പെടെയുള്ള ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് രാഹുൽ ; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയെന്ന് ഷെഹ്‌സാദ് പൂനവല്ല

പുതിയ വാര്‍ത്തകള്‍

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

ജാനകി കോടതി കാണും;പ്രദർശനം ശനിയാഴ്ച

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

ഒമാൻ : ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവനകേന്ദ്രങ്ങൾ തുറന്നു

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies