Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തൃഷ്ണയാല്‍ ബദ്ധനായീടുന്ന മാനവന്‍

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Jun 6, 2023, 05:25 pm IST
inSamskriti

വന്മായയുള്ളവനായ അസുരേശ്വരന്‍ ശംബരന്‍ സൃഷ്ടിച്ചിടുന്ന സൈന്യങ്ങളെ തക്കംലഭിക്കുന്ന സമയങ്ങളില്‍ ചെന്നു ദേവകളൊക്കെ ഓടിക്കും. അത്യന്തകോപമുള്‍ക്കൊണ്ട് ശംബരന്‍ മൂന്ന് അസുരന്മാരെ മായയാല്‍ സൃഷ്ടിച്ചു. ദാമനെന്നും വ്യാളനെന്നും കടനെന്നും ആ മൂന്നുപേര്‍ക്കും പേരുകളിട്ടു. അവരേവരും പര്‍വതാകാരശരീരികളാകുന്നു. ആദ്യമായി മുളച്ചുവന്ന അവര്‍ക്ക് അകതാരില്‍ വാസനയെന്നതും ആത്മാഭിമാനവും ലേശംപോലുമില്ലെന്നറിയുക. യുദ്ധത്തിന് അങ്ങോട്ടു ചെല്ലുകയെന്നതും ശത്രുക്കളിങ്ങോട്ട് പോരികയെന്നതും ജീവിതം പിന്നെ മരണം, ജയം, തോല്‍വി എന്നീ വകകള്‍ അവര്‍ക്കറിയില്ല. മുന്നില്‍ പടകളെക്കണ്ടാല്‍ ഉള്‍ക്കമ്പമില്ലാതെ എല്ലാറ്റിനെയും കൊന്നൊടുക്കും. ശംബരന്‍ ആ മൂന്നുപേരെയും നോക്കീട്ടു സമ്മോദത്തോടെ ഇങ്ങനെ ഓര്‍ത്തു, ഇവര്‍ക്ക് ഇഷ്ടമായിട്ടുള്ളത് ഒന്നുമില്ല. അതുപോലെ ഇഷ്ടമില്ലാത്തതായിട്ടുമൊന്നുമില്ല. ദേവന്മാര്‍ എതിര്‍ത്തു തോല്‍പ്പിക്കിലും ഇവര്‍ ഒരിക്കലും പിന്നാക്കം ഓടുകയില്ല. ഇങ്ങനെ നിരൂപിച്ചുറച്ച് അസുരന്‍ പെട്ടെന്ന് വമ്പിച്ച സൈന്യം ചേര്‍ത്ത് ദേവന്മാരെയൊക്കെയും കൊന്നിങ്ങുവന്നീടുകെന്നു അവരോടു കല്‍പിച്ചു. ഘോരസൈന്യത്തോടൊത്തു അവര്‍ ചെന്നപ്പോള്‍ ഒളിച്ചുവാഴുന്ന ദേവന്മാരും ഗുഹ, സമുദ്രം, വള്ളിക്കുടില്‍ എന്നിവകളില്‍നിന്ന് ആയുധപാണികളായി ഘോരാട്ടഹാസങ്ങള്‍ ചെയ്ത് പുറപ്പെട്ടുവന്നു നേരിട്ടു പോരുതുടങ്ങി.  

അവര്‍ ഏറ്റവും ദാരുണമായി ആയോധനം ചെയ്യുന്നനേരം കല്പാന്തകാലം അകാലത്തുവന്നുവെന്ന് എല്ലാവരും ഓര്‍ത്തുപോയി. അവിടെ മുഴുവനും രക്തം പ്രവഹിച്ചും അംഗങ്ങളും ആയുധങ്ങളും വീണ് എല്ലാവരും വളരെത്തളര്‍ന്ന് ദേവന്മാര്‍ ഓടിത്തുടങ്ങി. ദാമാദികള്‍ ഗര്‍ജനംചെയ്തുകൊണ്ട് ദേവന്മാരെയാകെ പറപറപ്പിച്ചു. പോരില്‍ ദേവന്മാര്‍ തോറ്റുവെന്നാകിലും ഓട്ടത്തില്‍ അവര്‍ ജയിച്ചു. ദേവകളെ ഇനി പിടികിട്ടില്ലെന്ന് അസുരന്മാര്‍ നന്നായറുച്ച് പാതാളകോശസ്ഥനാകുന്ന ബ്രഭുവിനെ ചെന്നു സാദരം എല്ലാം അറിയിച്ചു. ഉള്ളില്‍ അല്പവും ആകുലം കൂടാതെ അവിടെ എല്ലാവരും വാണു.

അനന്തരം ദേവന്മാര്‍ ഒന്നിച്ച് ദുഃഖത്തോടെ പിതാമഹനായ ബ്രഹ്മാവിനെച്ചെന്നു കണ്ട് വീണു സാഷ്ടാംഗം നമസ്‌ക്കരിച്ച് വളരെ വിലപിച്ച് വൃത്താന്തങ്ങളെല്ലാം ഉണര്‍ത്തിച്ചു. ബ്രഹ്മാവ് നല്ലവണ്ണം കാര്യങ്ങള്‍ വിചാരിച്ച് കാരുണ്യമുള്‍ക്കോണ്ടറിയിച്ചു-‘നിശ്ചയമായും ഒരായിരം വര്‍ഷം കഴിയുമ്പോള്‍ ഈ അസുരന്മാരെ നിങ്ങള്‍ ജയിക്കും. നിങ്ങള്‍ അക്കാലംവരെ നല്ലവണ്ണം ഉല്ലാസമാര്‍ന്നുകൊണ്ട് ഒന്നു ചെയ്യണം. ഭീമപരാക്രമന്മാരായ ദാമാദികളോട് യുദ്ധം ചെയ്യുകയും പിന്നാക്കം ഓടി ഒളിക്കുകയും പിന്നെയും യുദ്ധം ചെയ്യുകയും പിന്നെയും ഓടി ഒളിക്കുകയും, ഈവിധം എപ്പോഴും ഭംഗംവരാതെ തുടരണം. ഇങ്ങനെ ചെയ്യുമ്പോള്‍ ദാമാദികള്‍ക്ക് സംഗരാഭ്യാസം നിമിത്തം ഉള്‍ക്കാമ്പില്‍, കണ്ണാടിയില്‍ പ്രതിബിംബമെന്നപോലെ അഹങ്കാരമെന്ന ഒരു ചമല്‍ക്കാരമുണ്ടായിവരും. ഇങ്ങനെ മാനസവാസനചേര്‍ന്ന ദാമാദി അസുരന്മാരെ എളുപ്പം ജയിക്കാം.  നന്നായി വലയിലകപ്പെട്ട പക്ഷിയെ ചെന്നുപിടിക്കുവാന്‍ പ്രയാസമുണ്ടാകുമോ? സര്‍വദുഃഖങ്ങള്‍ക്കും ആസ്ഥയെന്നുള്ളത് തര്‍ക്കമറ്റ ഇരിപ്പിടമാണ് എന്നോര്‍ക്കുക. അനാസ്ഥ എല്ലാ സുഖങ്ങള്‍ക്കും ഇരിപ്പിടമാകുന്നു.  ജനങ്ങള്‍ ഈ വാസനാതന്തുവിനാല്‍ കെട്ടപ്പെട്ടിട്ട് ഹാ കഷ്ടം! വല്ലാതെ കുഴങ്ങുന്നു. ദുഃഖത്തിനായിട്ട് വാസന കൂടുന്നു; സൗഖ്യത്തിനായിട്ട് നീങ്ങുന്നു വാസന. ഹേ ദേവന്മാരേ! നിങ്ങള്‍ ഇതു ധരിക്കുക, ധീരനായാലും, വൃദ്ധനായാലും, നേരായി സകലം അറിഞ്ഞവാനാകിലും, നൂനം മഹാനായവനാകിലും സിംഹം ചങ്ങലയിലെന്നപോലെ മാനവന്‍ തൃഷ്ണയാല്‍ ബദ്ധനായീടുന്നു.’ ഇത്ഥം കൃപയോടെ അരുള്‍ച്‌യ്തശേഷം ബ്രഹ്മാവ് അപ്രത്യക്ഷനായി.  ഇപ്രകാരമുള്ള വിരിഞ്ചവാക്യങ്ങള്‍ കേട്ട ദേവന്മാര്‍ ഉത്സാഹമുള്‍ക്കൊണ്ട് ചെന്ന് കല്പാന്തകാലത്തെ മേഘനിര്‍ഘോഷതുല്യമായി വളരെ ശബ്ദത്തോടെ ദുന്ദുഭി ഘോഷിച്ചു.  ഭീമാകൃതികളായ ദാമാദികളോട് ഉഗ്രമായി യുദ്ധം ചെയ്തു തുടങ്ങി.

(തുടരും)

Tags: ഐഎസ്hinduHindu Dharmaലോകാരോഗ്യ സംഘടനസംസ്‌കൃതിഹിന്ദുമതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.