അനൂപ് ഒ.ആര്‍

അനൂപ് ഒ.ആര്‍

ഇടുക്കിയില്‍ കൊറോണ കേസുകള്‍ കൂടുന്നു; ഒറ്റദിവസം ഒമ്പത് പേര്‍ക്ക് വൈറസ് ബാധ, രോഗം സ്ഥിരീകരിച്ചവര്‍ 43 ആയി

ഇത്രയധികം കേസുകള്‍ ഒരുമിച്ച് സ്ഥിരീകരിക്കുന്നത് ഇത് ആദ്യം, ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള ആകെ രോഗികള്‍ 17 ആയി, ഒരാള്‍ മലപ്പുറത്തും ചികിത്സയിലുണ്ട്, ആകെ രോഗം സ്ഥിരീകരിച്ചത് 43...

മരത്തില്‍ കുടുങ്ങിയ മരുതുംകുന്നേല്‍ ബിജുവിനെ തൊടുപുഴ അഗ്നിരക്ഷാ സേനെയെത്തി താഴെ ഇറക്കുന്നു

മരം വെട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; അഗ്നി ശമന സേന സ്ഥലത്തെത്തി രക്ഷപ്പെടുത്തി,​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.വി. രാജന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ബില്‍സ് ജോര്‍ജ്, പി.ജി. സജീവന്‍ എന്നിവര്‍ മരത്തില്‍ കയറി അബോധാവസ്ഥയിലായിരുന്ന ബിജുവിനെ...

ഇടുക്കി ഡാമിലെ ജലശേഖരം 2338 അടി എത്തിയപ്പോൾ

സംഭരണികളിലാകെ മുൻവർഷത്തേക്കാൾ 10.66% വെള്ളം കൂടുതൽ, ഇടുക്കിയിൽ 17% കൂടുതൽ

കാലവർഷം എത്തിയപ്പോൾ വൈദ്യുതി ബോർഡിന് കീഴിലുള്ള സംഭരണികളിലാകെ അവശേഷിക്കുന്നത് 26.38% വെള്ളം. മുൻ വർഷത്തേക്കാൾ 10.66 % കൂടുതലാണിത്.

ഇടുക്കി ഡാമില്‍ ജലനിരപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്നതിന് മുന്നോടിയായി ട്രയല്‍ സൈറണ്‍ മുഴക്കുന്നു

ഇടുക്കി സംഭരണിയില്‍ ട്രയല്‍ സൈറണ്‍ നടന്നു; ഇന്നും തുടരും, പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കളക്ടര്‍

ട്രയല്‍ സൈറണ്‍ ഇന്നും തുടരും. അഞ്ചു കിലോമീറ്റര്‍ ശബ്ദ ദൂരപരിധിശേഷിയുള്ള സൈറണ്‍ ആണ് ഉപയോഗിച്ചിരുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയെ തുടര്‍ന്ന് ശബ്ദം ഇത്രയും ദൂരം എത്തിയിരുന്നില്ല.

ചുഴലിക്കാറ്റിൻ്റെ സഞ്ചാരദിശ പ്രതീക്ഷിക്കുന്നത്

ന്യൂനമർദം അതിതീവ്രമായി: നിസർഗ ചുഴലിക്കാറ്റായി ബുധനാഴ്ച തീരം തൊടും, മുംബൈയിലടക്കം നാശം വിതക്കാൻ സാധ്യത

ചുഴലിക്കാറ്റിൻ്റെ മുന്നൊരുക്ക ഭാഗമായി ഐഎംഡി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊറോണയുടെ കൂടി പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ മാറ്റി പാർപ്പിക്കൽ വലിയ വെല്ലുവിളിയാകും. മുംബൈയിലടക്കം ചുഴലിക്കാറ്റ് നാശം വിതക്കാനാണ് സാധ്യത.

അറബിക്കടലിലെ ഇരട്ട ന്യൂനമർദങ്ങൾ , കടപ്പാട്: IMD

അറബിക്കടലിലെ ന്യൂനമര്‍ദം നാളെ നിസര്‍ഗ ചുഴലിക്കാറ്റായേക്കും

കനത്ത നാശം വിതച്ച ബംഗാള്‍ ഉള്‍ക്കടലിലെ ഉം പുന്‍ ചുഴലിക്കാറ്റിന് പിന്നാലെ എത്തുന്ന ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത് ബംഗ്ലാദേശാണ്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള 13 രാജ്യങ്ങള്‍ സംയുക്തമായി...

വ്യാഴാഴ്ചത്തെ മഴയില്‍ നഗരത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ശുചീകരണ തൊഴിലാളി

തൊടുപുഴയില്‍ പെയ്തിറങ്ങിയത് 12 സെ.മീ. മഴ; ഇന്ന് ജില്ലയില്‍ കനത്ത മഴ സാധ്യത, കാലവര്‍ഷം തിങ്കളാഴ്ച എത്തും

വ്യാഴാഴ്ച ഉച്ചതിരഞ്ഞ് രണ്ട് മണിക്കൂര്‍ കൊണ്ട് 12 സെ.മീ. മഴയാണ് മേഖലയില്‍ ലഭിച്ചത്. ഇന്നലെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. ചൊവ്വാഴ്ച 3...

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടുക്കിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ; തൊടുപുഴ സ്വദേശിയായ നാല്‍പ്പതുകാരന്റെ ഫലമാണ് പോസിറ്റീവായത്

കഴിഞ്ഞ 17ന് ആണ് ഇദ്ദേഹം അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത്. അവിടെ നിന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് തൊടുപുഴയിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്.

നഗരത്തിലൂടെ അനുവദിച്ചതിലും കൂടുതല്‍ ആളെ കയറ്റി നീങ്ങുന്ന സ്വകാര്യ ബസ്. കാരിക്കോട് നിന്നുള്ള ദൃശ്യം

അനുവദിച്ചതിനും കൂടുതല്‍ യാത്രക്കാര്‍; സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു

ബസുകള്‍ ടൗണിലേക്ക് എത്തുമ്പോള്‍ പോലും എല്ലാ സീറ്റുകളിലും നിറച്ച് ആളുകളും നിന്നും യാത്ര ചെയ്യുന്ന സ്ഥിതിയാണുള്ളത്. നിലവിലെ ഉത്തരവ് പ്രകാരം ഒരു സീറ്റില്‍ ഒരാള്‍ക്കാണ് യാത്രാ അനുമതിയുള്ളത്.

ജൂണ്‍ ഒന്നിന് കാലവര്‍ഷമെത്തും; സംസ്ഥാനത്ത് കാറ്റും ശക്തമായ മഴയും തുടരും; മത്സ്യ ബന്ധനത്തിന് നിരോധനം

മെയ് 31ന് രൂപമെടുക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദം മൂലം ജൂണ്‍ ഒന്നിന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ് 15ലെ പ്രവചനം പ്രകാരം...

ഇടുക്കിയില്‍ ഒരാള്‍ക്ക് കൊറോണ

തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ 28 കാരനാണ് രോഗം ബാധിച്ചത്. ന്യൂദല്‍ഹിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഇദ്ദേഹം കഴിഞ്ഞ 22ന് എറണാകുളത്ത് ട്രയിന്‍ മാര്‍ഗം എത്തിയതാണ്.

തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ റോട്ടറി ജങ്ഷന് സമീപം ഇന്നലെ ഉണ്ടായ വെള്ളക്കെട്ട്‌

കനത്തമഴയില്‍ തൊടുപുഴ ‘പുഴ’യായി

നഗരത്തില്‍ മിക്കയിടത്തും വെള്ളക്കെട്ട്, നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി, ജന ജീവിതം സ്തംഭിച്ചു, അമ്പതിലധികം വാഹനങ്ങളും തകരാറിലായി

തൊടുപുഴ വിഎച്ച്എസ്ഇ സ്‌കൂളില്‍ പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്‌കാനിങ് നടത്തുന്നു

ഇടുക്കിയില്‍ 11,707 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി

കൊറോണയെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയില്‍ 11,707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. 6212 ആണ്‍കുട്ടികളും 5495 പെണ്‍കുട്ടികളും ആണ് പരീക്ഷ എഴുതിയത്....

ക്വാറന്റൈന്‍ ലംഘിച്ചു കറങ്ങി നടന്നു; ഗോവയില്‍ നിന്ന് മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ഗോവയില്‍ നിന്ന് മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ ആണ് ക്വാറന്റൈനില്‍ പോകാതെ നഗരത്തില്‍ ഇറങ്ങി നടക്കുകയും, വീണ്ടും ആംബുലന്‍സും ആയി ബെംഗളുരുവിന് പോകുകയും ചെയ്തത്. ഗോവയില്‍ നിര്യാതനായ...

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചപ്പോള്‍ (ഫയല്‍)

കൊറോണ; മാറ്റിവെച്ച പരീക്ഷകള്‍ ഇന്ന് മുതല്‍ തുടങ്ങും

ഈ മാസം 30 വരെയാണ് പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷയ്ക്കായി സ്‌കൂളുകളും വിദ്യാര്‍ത്ഥികളും ഒരുങ്ങി. ജില്ലയിലാകെ പരീക്ഷ കേന്ദ്രത്തിലേക്ക് എത്തുന്നത് 37,875 വിദ്യാര്‍ത്ഥികളാണ്.

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊറോണ; ബേക്കറി ഉടമ ആശുപത്രി വിട്ടു

മൂന്നാര്‍ ശിക്ഷക് സദനില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇന്നലെ ഒരാള്‍ ആശുപത്രി...

കാറ്റഗറി ഒന്നില്‍ നിന്ന് നാലാകാനെടുത്തത് വെറും 12 മണിക്കൂര്‍; കരുതിയിരിക്കണം, ഉം പുന്‍ നല്‍കുന്ന സൂചനകള്‍

കാലാവസ്ഥാ നിരീക്ഷകരെ പോലും ആശ്ചര്യപ്പെടുത്തി വെറും 18 മണിക്കൂര്‍ കൊണ്ടാണ് ശനിയാഴ്ച രൂപമെടുത്ത ഉം പുന്‍ ചുഴലിക്കാറ്റ് കാറ്റഗറി ഒന്നില്‍ നിന്ന് കാറ്റഗറി നാലിലെത്തിയത്. കാറ്റഗറി ഒന്നില്‍...

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ നക്ഷത്ര ആമ -ചിത്രം പകര്‍ത്തിയത് അനീഷ് ജയന്‍

ലോക ജൈവ വൈവിധ്യദിനത്തില്‍ ജീവന്റെ തുടിപ്പിനായി കേണ് മഹാവൈവിധ്യപ്രദേശം

12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും അപൂര്‍വ്വ ജീവികളായ വരയാടുകളും ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമകളും സിംഹവാലന്‍ കുരങ്ങും കോഴി വേഴാമ്പലും, കരിങ്കുരങ്ങും പഞ്ചിമ ഘട്ടത്തിന്റെ...

ഫയല്‍ ചിത്രം

ലോക്ഡൗണില്‍ ഇളവ്; ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി, യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ്

തൊടുപുഴയില്‍ നിന്ന് 11 ബസുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തി. കട്ടപ്പന-11, കുമളി -7, മൂലമറ്റം -5, മൂന്നാര്‍ -4 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍ നിന്നും നടത്തിയ...

ലോക്ഡൗണില്‍ ഇളവ്: കെഎസ്ആര്‍ടിസി ബസ് ഇന്ന് മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും; സ്വകാര്യ ബസുകളും ഓടും

തൊടുപുഴയില്‍ നിന്ന് 11 ബസുകളും മൂന്നാര്‍-4, കട്ടപ്പന-4, കുമളി-4, നെടുങ്കണ്ടം-3 ബസുകളുമാണ് സര്‍വ്വീസ് നടത്തുന്നത്. ജില്ലയില്‍ ആകെ അഞ്ഞൂറോളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ പകുതി...

പിടിയിലായ ശ്രീജേഷ്‌

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വയോധിക മരിച്ചു

14ന് രാത്രി ആണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ വെച്ച് പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയവെ ഇന്നലെയാണ് മരിച്ചത്. സംഭവത്തില്‍ പാപിയമ്മയുടെ മകന്റെ മകന്‍ ശ്രീജേഷിനെ...

ഇടുക്കിയില്‍ രണ്ട് പഞ്ചായത്തുകളിലായി പുതിയ എട്ട് ഹോട്ട് സ്‌പോട്ടുകള്‍

കരുണാപുരം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും വണ്ടന്മേട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളുമാണ് ഹോട്ട്‌സ്‌പോട്ടായുള്ളത്. കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയത് 524 പേര്‍.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഇടുക്കിയിലെ 25-ാമത്തെ രോഗിയുടെ റൂട്ട് മാപ്പ്

ബേക്കറി ഉടമയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ മെയ് മൂന്നുവരെ വീട്ടില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം ഏപ്രില്‍ അവസാനം സമീപത്തെ റേഷന്‍കടയിലും മലഞ്ചരക്ക് കടയിലും പോയിരുന്നു.

ഇടുക്കിയിലെ അറ്റകുറ്റപണി നീളും; പഞ്ചാബില്‍ നിന്ന് ആളെത്തിയാലും ക്വാറന്റൈനില്‍ പോകണം

ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു ജനറേറ്റര്‍ നവീകരണത്തിലും മറ്റ് രണ്ടെണ്ണം തകരാറിലുമാണ്. ആറാം നമ്പര്‍ ജനറേറ്ററിന്റെ പണികള്‍ തീര്‍ത്ത് കഴിഞ്ഞ 8ന്...

മുത്തശ്ശിയെ മകന്റെ മകന്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

സംഭവം കാളിയാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍. സംഭവത്തില്‍ പാപ്പിയമ്മയുടെ മകന്റെ മകന്‍ ശ്രീജേഷി(32) നെ കാളിയാര്‍ എസ്‌ഐ വി.സി. വിഷ്ണകുമാര്‍ അറസ്റ്റ് ചെയ്തു. വ്യാഴം രാത്രി 10ന്...

എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

അനുമതിയില്ലാതെ നിര്‍മ്മാണം; ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന് സ്റ്റോപ്പ് മെമ്മോ

എസ്. രാജേന്ദ്രന്‍ എംഎല്‍എയാണ് വീടിന്റെ രണ്ടാം നിലയില്‍ അനുമതിയില്ലാതെ ഷീറ്റിടാന്‍ ശ്രമിച്ചത്, സബ് കളക്ടര്‍ നേരിട്ട് ഇടപെട്ട് ഇത് തടയുകയായിരുന്നു

കെ.പി. ബാബു

അപകടത്തില്‍ പരിക്കേറ്റ നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു

വെങ്ങല്ലൂര്‍ കണ്ടത്തിന്‍കരയില്‍ കെ.പി. ബാബു ആണ് സഹായം തേടുന്നത്. ഫെബ്രുവരി 1ന് വെങ്ങല്ലൂര്‍ കവലക്ക് സമീപം നില്‍ക്കുമ്പോള്‍ അമിതവേഗത്തിലെത്തിയ ബൈക്ക് ബാബുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കോഴിയിറച്ചി വില കുതിച്ചുയര്‍ന്നു, തീന്മേശകളിൽ നിന്നും കോഴിയിറച്ചി പടിയിറങ്ങുന്നു

ലോക്ക് ഡൗണും പക്ഷിപ്പനിയും മൂലം ഒരു മാസത്തോളം കോഴിയിറിച്ചിയുടെ ഡിമാന്റ് ഗണ്യമായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം അവസാനം 110 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ്...

കട്ടപ്പന സരസ്വതി വിദ്യാപീഠത്തിന്റെ സ്‌കൂള്‍ ടിവി വമ്പന്‍ ഹിറ്റ്

പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയമായ കട്ടപ്പന സരസ്വതി വിദ്യാപീഠം. ഇതിനായി സ്വന്തമായി ഒരു ഫെയ്‌സ്ബുക്ക് ടിവി ചാനല്‍ ആരംഭിച്ചിരിക്കുകയാണ് സ്‌കൂള്‍....

അന്യ സംസ്ഥാനത്ത് കുടുങ്ങിയവരില്‍ ഒരാഴ്ചകൊണ്ട് കുമളി അതിര്‍ത്തി വഴി കേരളത്തിലെത്തിച്ചേര്‍ന്നത് 2119 പേര്‍, ഞായറാഴ്ച മാത്രം 469 പേര്‍.

മെയ് നാലു മുതലാണ് പാസ് ലഭിച്ചവര്‍ കേരളത്തിലേയ്ക്ക് വന്നു തുടങ്ങിയത്. ഞായറാഴ്ച മാത്രം കേരളത്തിലെത്തിയത് 469 പേരാണ്. 253 പുരുഷന്‍മാരും 190 സ്ത്രീകളും 26 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്.

File picture

മഴക്കാലത്ത് ജില്ലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യത എട്ട് സ്ഥലങ്ങളില്‍

അടിമാലി പഞ്ചായത്തിന്റെ കിഴക്കേയറ്റമായ കാഞ്ഞിരവേലി പ്രദേശം, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ ചെറുതോണി ബസ് സ്റ്റാന്റ് , ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി, ഒന്നാം വാര്‍ഡിലെ ആനച്ചന്ത, തട്ടേക്കണ്ണി...

ജന്മഭൂമി ഏപ്രില്‍ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ഒന്നിന് പിന്നാലെ ഒന്നായി തകരാര്‍; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക്‌ ഇത് കണ്ടകശനി

മഴക്കാലമെത്താനിരിക്കെ സംസ്ഥാനത്തിന് ഏറ്റവും ഭീഷണി ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്ന ജലശേഖരം. തകരാറും ഉപഭോഗ കുറവും മൂലം ഈ വര്‍ഷം കുറഞ്ഞത് 31% വെള്ളം മാത്രം

പരീക്ഷണ ഓട്ടത്തിനിടെ ജനറേറ്ററിന് വീണ്ടും തകരാര്‍; അറ്റകുറ്റപണി വൈകും; ഇടുക്കില്‍ ജല നിരപ്പ് ഉയരുന്നതില്‍ ആശങ്ക

ഴക്കാലം പടിവാതിക്കലെത്തി നില്‍ക്കെ 44 ശതമാനമാണ് ഇടുക്കിയിലെ ജലശേഖരം. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജലനിരപ്പ് സാവധാനമാണ് കുറയുന്നത്.

ആശ്വാസ കൂപ്പുകൈ... തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന ഏലപ്പാറ സ്വദേശിനി ആശുപത്രി വിടുന്നതിന് മുമ്പ് കൈകൂപ്പി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു

രണ്ടാഴ്ച; ഇടുക്കി വീണ്ടും കൊറോണ മുക്തമായി

അടുത്തടുത്ത രണ്ട് പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന ഏലപ്പാറയിലെ 54 വയസുള്ള ആശാ പ്രവര്‍ത്തക ആശുപത്രി വിട്ടത്. ജില്ലയിലെ ഇതുവരെ...

ഇന്നലെ അതിര്‍ത്തി കടന്നെത്തിയവരെ കുമളിയില്‍ പരിശോധിക്കുന്നു

കുമളി ചെക്ക് പോസ്റ്റു വഴി വ്യാഴാഴ്ച എത്തിയത് 382 പേര്‍; കൂടുതലും തമിഴ്നാട്ടില്‍ നിന്ന്

തമിഴ്‌നാട്- 341, കര്‍ണ്ണാടകം- 31, തെലുങ്കാന- 10, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 209 പേര്‍ ഇടുക്കി ജില്ലയിലേയ്ക്കും 173 പേര്‍ ഇതര ജില്ലകളിലേയ്ക്കും ഉള്ളവരാണ്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്‍ന്റൈന്‍ സൗകര്യമൊരുക്കുന്നതില്‍ വീഴ്ച: പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിയെ നീക്കി

താമസ സൗകര്യം ഒരുക്കാതെ വന്നതോടെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ എട്ടംഗ കുടുംബമാണ് രാത്രിയില്‍ പെരുവഴിയിലായത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ടതോടെയാണ് ഇവര്‍ താമസ സൗകര്യം ഏറ്റെടുത്ത് കൈമാറിയത്‌

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം

ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപം വകമാറ്റി നല്‍കല്‍; ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിയമവിരുദ്ധ നടപടിയില്‍ വ്യാപക പ്രതിഷേധം

ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിന് മുന്നില്‍ അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് നിര്‍വ്വഹിച്ചു.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ആവശ്യമായ സൗകര്യമൊരുക്കമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സാനിറ്റൈസറുകളും ആവശ്യമായ ശുചിമുറികളും ഒരുക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നും നിര്‍ദേശം

ഇടുക്കി കൊറോണ മുക്തമാകുന്നു; ഒരാള്‍ കൂടി ആശുപത്രി വിട്ടു

മെയ് ദിനത്തില്‍ രണ്ട് പേരും ഇടുക്കിയിലെ കണക്കില്‍ വരാത്ത പാലക്കാട് ആലത്തൂര്‍ സ്വദേശിയടക്കം 11 പേര്‍ തിങ്കളാഴ്ചയും രോഗ വിമുക്തരായിരുന്നു. ജില്ലയിലാകെ രണ്ടാം ഘട്ടത്തില്‍ 14 പേര്‍ക്കാണ്...

ഹോട്ട്സ്പോട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഇനി വാര്‍ഡുകളില്‍ മാത്രം

ജില്ലയില്‍ നിലവില്‍ ഹോട്ട് സ്പോട്ടുകളില്‍ (കണ്‍ടെയിന്‍മെന്റ് മേഖല) ഉള്‍പ്പെട്ടിരുന്ന 11 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മേഖലകളായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

കൊറോണയിലും മറിമായം; ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ഉള്‍പ്പെടുത്തിയത് പാലക്കാട് ജില്ലയില്‍, രോഗം മാറിയപ്പോള്‍ ഇടുക്കിയിലായി

ഇന്നലെ വൈകിട്ട് വന്ന ലിസ്റ്റിലും കക്ഷി രണ്ട് ജില്ലകളുടേയും ഔദ്യോഗിക കണക്കിലില്ല. അതായത് രോഗികളുടെ ഔദ്യോഗിക എണ്ണത്തില്‍ ഇദ്ദേഹം ഇല്ല. സര്‍ക്കാര്‍ കണക്കില്‍ സംശയമുണ്ടെന്ന ജന്മഭൂമി വാര്‍ത്ത...

കുമളി അതിര്‍ത്തി വഴി സംസ്ഥാനത്തേയ്ക്ക് എത്തിയവരെ ആരോഗ്യവിഭാഗം തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു

കുമളി അതിര്‍ത്തി വഴി ഇന്നലെ കേരളത്തിലേക്ക് എത്തിയത് 249 പേര്‍

ആദ്യ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആദ്യ ആള്‍ എത്തിയതെങ്കില്‍ ഇന്നലെ രാവിലെ എട്ടു മണിക്ക് തന്നെ അതിര്‍ത്തി കടന്ന് ആദ്യ വ്യക്തി എത്തി. കുടുംബസമേതമെത്തിയവരാണ് കൂടുതലും....

തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ ഇന്നലെ വൈകിട്ട് അനുഭവപ്പെട്ട വാഹന തിരക്ക്‌

ഇളവുകളെന്ന് കേട്ടപ്പാടെ ജനം തെരുവുകളിലേക്ക് കുതിച്ചെത്തി

പോലീസുണ്ടെങ്കിലും പേരിന് മാത്രമായിരുന്നു പരിശോധനകള്‍ നടന്നത്. മെയ് രണ്ടിന് രാത്രി മുതല്‍ ഓറഞ്ച് സോണിലേക്ക് മാറിയിരുന്നെങ്കിലും ഇന്നലെ മുതലാണ് ഇത് പ്രായോഗികമായി നിലവില്‍ വന്നത്.

ഇടുക്കി ഓറഞ്ച് സോണില്‍; ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും

ബസ്, ഓട്ടോറിക്ഷ എന്നിവയിലുള്ള പൊതുഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം.

ലോക്ക് ഡൗണിനിടയില്‍ കാന്‍സര്‍ രോഗിയേയും ബന്ധുക്കളേയും പോലീസ് തടഞ്ഞത് വിവാദമായി

ആര്‍സിസിയില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോയ കാന്‍സര്‍ രോഗം ബാധിച്ച യുവാവിനെയാണ് കുളമാവ് പോലീസ് പെരുവഴിയില്‍ തടഞ്ഞത്.

നെഗറ്റീവായി; ഇടുക്കിയില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു, ജില്ല കൊറോണ മുക്തമാകുന്നു

നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിനി, ചെറുതോണി മണിയാറംകുടി സ്വദേശി എന്നിവരാണ് ആശുപത്രി വിട്ടത്, രണ്ട് പേര്‍ കൂടി ഇന്ന് ആശുപത്രി വിടും, നിലവില്‍ ചികിത്സയിലുള്ളവരും ഉടന്‍ ആശുപത്രി വിടുമെന്ന്...

Page 9 of 10 1 8 9 10

പുതിയ വാര്‍ത്തകള്‍