Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒന്നിന് പിന്നാലെ ഒന്നായി തകരാര്‍; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക്‌ ഇത് കണ്ടകശനി

മഴക്കാലമെത്താനിരിക്കെ സംസ്ഥാനത്തിന് ഏറ്റവും ഭീഷണി ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്ന ജലശേഖരം. തകരാറും ഉപഭോഗ കുറവും മൂലം ഈ വര്‍ഷം കുറഞ്ഞത് 31% വെള്ളം മാത്രം

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 11, 2020, 12:00 am IST
inKerala
ജന്മഭൂമി ഏപ്രില്‍ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ജന്മഭൂമി ഏപ്രില്‍ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയെ വലച്ച് തുടര്‍ച്ചയായി വരുന്ന തകരാറുകള്‍. ഒരു ജനറേറ്റര്‍ നവീകരണത്തിലും മറ്റ് രണ്ട് ജനറേറ്ററുകള്‍ തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപണിയിലുമാണ്. ഡിസംബറില്‍ ആദ്യം തകരാറായതിനെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിയിരുന്നു. പിന്നീട് ഇങ്ങോട്ട് തകരാറുകള്‍ വിടാതെ തുടരുകയാണ്.

വെള്ളിയാഴ്ച ആറാം നമ്പര്‍ ജനറേറ്ററിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ പരീക്ഷണ ഓട്ടത്തിനിടെ തകരാറിലായതാണ് അവസാനം സംഭവം. ഒന്നരമാസത്തോളമായി അറ്റകുറ്റപണികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജനുവരി 20നും കഴിഞ്ഞ ഫെബ്രുവരി ഒന്നിനുമാണ് മൂലമറ്റത്തെ ഭൂകര്‍ഭ നിലയത്തിലെ രണ്ടും ആറും ജനറേറ്ററുകള്‍ തകരാറിലായത്. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ ഒന്നാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിയിലുമാണ്.  

ജനറേറ്ററില്‍ നിന്ന് വരുന്ന 11 കെവി ഔട്ട്പുട്ട് മൂന്ന് ഘട്ടമായാണ് സ്റ്റെപ്പ് അപ്പ് ചെയ്ത് 220 കെവിയായി ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ഉയര്‍ത്തുന്ന ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ആണ് തകരാറിലായത്. ഈ ജനറേറ്ററിന്റെ അനുബന്ധഭാഗമായ പാനല്‍ ബോര്‍ഡാണ് ഫെബ്രുവരി ഒന്നിനുണ്ടായ പൊട്ടിത്തെറിയില്‍ കത്തി നശിച്ചത്. തകരാറുകള്‍ പരിഹരിക്കുന്നതിനിടെ വന്ന കൊറോണയും ഉത്പാദന കുറവും വലിയ തിരിച്ചടിയായി. ഇതോടെ അറ്റകുറ്റപണി പൂര്‍ണ്ണമായും നിലച്ചു. കഴിഞ്ഞമാസം അവസാനത്തോടെയാണ് വീണ്ടും പണി ആരംഭിച്ചത്. അതും ഒരു ജനറേറ്ററിന്റെ മാത്രം.  

വരുന്ന മഴക്കാലത്ത് പരമവധി നാല് ജനറേറ്റുകളാണ് ഇടുക്കിയില്‍ പ്രവര്‍ത്തിപ്പിക്കാനാവുക. നിലവില്‍ 44% വെള്ളം സംഭരണിയില്‍ ഉള്ളതിനാല്‍ മഴ ശക്തമായാല്‍ വളരെ വേഗം ഇടുക്കി സംഭരണി നിറയാന്‍ ഇത് കാരണമാകും. വേനല്‍ക്കാലത്തെ റെക്കോര്‍ഡ് ജലനിരപ്പ് കൂടിയാണിത്. 2018ല്‍ ജൂലൈ അവസാനം ഡാം നിറയാന്‍ കാരണം ഇത്തരത്തില്‍ വെള്ളം അധികമായി അവശേഷിച്ചതാണ്. അന്ന് ജൂണ്‍ ഒന്നിന് 25% വെള്ളമാണ് മൊത്തം ഉണ്ടായിരുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 35% വെള്ളമായിരിക്കും ഈ വര്‍ഷം ജൂണ്‍ ആദ്യം കാണുക. മറ്റ് ഡാമുകളിലെല്ലാം ജലനിരപ്പ് താഴ്ന്നപ്പോള്‍ ഇടുക്കിയില്‍ മാത്രം ഇത് വളരെ സാവധാനമാണ്. തകരാര്‍ മൂലം പരമാവധി ശേഷിയുടെ 40% മാത്രമാണ് ഇപ്പോള്‍ ഇടുക്കിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.  

ആറാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കാന്‍ ഇനിയും രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിന് പുറത്ത് നിന്ന് എന്തെങ്കിലും ഭാഗം എത്തിക്കേണ്ടി വന്നാല്‍ ഇത് വീണ്ടും വൈകും. അറ്റകുറ്റപണിക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കാത്തതുകൊണ്ട് രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ല. 

ഫ്രാന്‍സില്‍ നിന്നാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കേണ്ടത്. ഇവ ആവശ്യം വരുമ്പോള്‍ ഓര്‍ഡര്‍ കൊടുത്ത് നിര്‍മ്മിക്കുന്നവയാണ്. നിലവില്‍ കമ്പനികളൊന്നും പ്രവര്‍ത്തിക്കുന്നില്ലാത്തതിനാല്‍ ഇവ നിര്‍മ്മിക്കാനായിട്ടില്ല. ലോക്ക് ഡൗണ്‍ മാറി ഇവ നിര്‍മ്മിച്ച് കേരളത്തിലെത്തിക്കാന്‍ ഇനിയും വൈകും. ഈ ജനറേറ്ററിന്റെ അറ്റകുറ്റപണി തീരാന്‍ 2-3 മാസം വരെ വൈകുമെന്നാണ് നിഗമനം.

അതേ സമയം ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. അറ്റകുറ്റപണി കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാര്‍ ചൈനയില്‍ നിന്നടക്കം ഉള്ളവരാണ്. ഇവരെത്തിയെങ്കില്‍ മാത്രമെ ഈ ജനറേറ്റര്‍ പരീക്ഷണ ഓട്ടം പോലും നടത്താന്‍ പറ്റൂ. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണമാണ് നിലവില്‍ നവീകരണം നടത്തിയത്. ഇതില്‍ രണ്ടും മൂന്നും പ്രധാനഭാഗങ്ങളെല്ലാം മാറ്റി അറ്റകുറ്റപണി തീര്‍ത്തവയാണ്. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ മാറ്റി വെയ്‌ക്കാത്ത ഭാഗമാണ് ജനുവരിയില്‍ തകരാറിലായത്. അവശേഷിക്കുന്ന 4, 5, 6 ജനറേറ്റുകള്‍ നവീകരിക്കാന്‍ ഇതുവരെ നടപടി പൂര്‍ത്തിയായിട്ടുമില്ല.

Tags: idukkiഇടുക്കി ജല സംഭരണിസംഭരണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.