അനൂപ് ഒ ആര്‍

അനൂപ് ഒ ആര്‍

കൊറോണ: ഇനി പേടിക്കേണ്ടത് ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവരെ

ഇടയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വീണ്ടും കൂടുന്നതിന് പ്രധാന കാരണം ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതില്‍ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരെയാണ്. സംസ്ഥാനത്തിന്റെ മലയോര...

COVID

ഇടുക്കി നാലുപേര്‍ക്ക് കൂടി കൊറോണ; നിയന്ത്രണങ്ങളില്‍ മാറ്റമില്ല

ഏലപ്പാറ-2, മണിയാറന്‍കുടി-1, പുഷ്പകണ്ടം-1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. ആകെ രോഗ ബാധിതര്‍ 14 ആയി. ഇടുക്കി ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക്...

കുമ്പംകല്ല് ടൗണ്‍ തൊടുപുഴ പോലീസ് അടച്ച് പൂട്ടിച്ചപ്പോള്‍

കുമ്പംകല്ലിന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ടൗണിലെ സകല കടകള്‍ക്കും പൂട്ട് വീണു. നിലവില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ടൗണില്‍ പോലീസുകാരേയും ഡ്യൂട്ടിയ്ക്ക് ഇട്ടിട്ടുണ്ട്.

ബൈക്ക് പോലീസ് പിടിച്ചെടുത്തു, പ്രകോപിതനായ യുവാവ് നടുറോഡില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന്റെ ബൈക്ക് പോലീസ് പിടിച്ചെടുത്തു, പ്രകോപിതനായ യുവാവ് നടുറോഡില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു

ജന്മഭൂമി ഏപ്രില്‍ 13ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

മണ്‍സൂണിന് അവശേഷിക്കുന്നത് ഇനി 44 ദിവസം; ജലശേഖരം കുറയ്‌ക്കാന്‍ ഉത്പാദനം ഉയര്‍ത്തി കെഎസ്ഇബി

ഉത്പാദനം ഉയര്‍ത്താനും താഴ്ത്താനും കഴിയാതെ വൈദ്യുതി ബോര്‍ഡ് അസാധാരണ സാഹചര്യം നേരിടുന്നതായി കാട്ടി ജന്മഭൂമി 13ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്‌

നാട്ടാനയെ വളര്‍ത്തു മൃഗമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്; വിവാദം കൊഴുക്കുന്നു

ആനകള്‍ അടക്കമുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനകള്‍ക്ക്...

കൊറോണ വൈറസ് ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍ഡസ് ഹാളില്‍ ചേര്‍ന്ന യോഗം

ഇടുക്കി സാധാരണ ജീവിതത്തിലേക്ക്; 21 മുതല്‍ പച്ചക്കൊടി

ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും, പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ, ബസ് സര്‍വ്വീസ് അനുവദിക്കില്ല, ഓട്ടോകളില്‍ രണ്ടു പേരും ടാക്സികളില്‍...

- ആനമല കടുവ സങ്കേതത്തില്‍ ചത്ത നിലയില്‍ കണ്ട കടുവ

ആനമല കടുവ സങ്കേതത്തില്‍ രണ്ട് കടുവകള്‍ ചത്തു; അന്വേഷണവുമായി കേരള-തമിഴ്‌നാട് വനംവകുപ്പുകള്‍

ചിന്നാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ആനമല കടുവ സങ്കേതത്തിലെ പൊള്ളാച്ചി റെയിഞ്ചിലെ പോത്തമല ബീറ്റിലാണ് കടുവകള്‍ ചത്ത നിലയില്‍ കണ്ടത്. രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കടുവകളെ...

മുതലയാര്‍മഠം കിഴക്കേല്‍ വിഷ്ണുദാസ് വീടിന്റെ മതിലില്‍ ചിത്ര രചനയ്ക്കിടെ

വീടിന്റെ മതിലില്‍ വര്‍ണങ്ങള്‍ വാരി വിതറി വിഷ്ണുദാസ്

മഴ പെയ്താലും നശിക്കാത്ത ഫെവിക്രില്‍ പെയിന്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സഹോദരി പാര്‍വതിയും സഹായങ്ങളുമായി ഒപ്പമുണ്ട്. വിഷ്ണു ചിത്ര രചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വിവാഹ ഡ്രസുകളില്‍ മ്യൂറല്‍...

ജില്ലയിലെ മത്സ്യവിപണ കേന്ദ്രങ്ങളില്‍ ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തുന്നു

5 ദിവസത്തിനിടെ ഇടുക്കിയില്‍ പിടികൂടിയത് 172 കിലോ പഴകിയ മത്സ്യം

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടപടി. 8 കടകളില്‍ നിന്നു പഴകിയ മീനും...

മൂന്നാറില്‍ ഇന്നലെ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്‌

നിരോധനാജ്ഞയ്‌ക്ക് പുല്ലുവില; മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

അറിയിപ്പ് വന്നതോടെ ഇന്നലെ ടൗണില്‍ അനുഭവപ്പെട്ടത് വലിയ തിരക്ക്, നിയന്ത്രിക്കാന്‍ പാടുപ്പെട്ട് പോലീസും ജില്ലാ ഭരണകൂടവും

പിടിയിലായ പ്രതികള്‍

അടുക്കളയില്‍ വാറ്റ്; കോടയുമായി മൂന്നംഗ സംഘം പിടിയില്‍

കൂവപ്പുറം പൂത്തന്‍പുരയില്‍ രജീവ്(പത്തനംതിട്ട രജീവ്-45), ഇയാളുടെ സഹായികളും ചീങ്കല്‍സിറ്റി സ്വദേശികളുമായ സോനു(30), രജ്ഞിത്ത്(37) എന്നിവരാണ് പിടിയിലായത്.

വാഗമണ്‍ പോലീസ് സംഘം പുസ്‌കങ്ങളുമായി വീടുകളിലെത്തിയപ്പോള്‍

മഹാമാരിയുടെ ഭീതിയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ തേടി വാഗമണ്‍ പോലീസെത്തി; സുഖ വിവരം തിരക്കി പുസ്തങ്ങള്‍ നല്‍കി മടങ്ങി

നിരീക്ഷണ കാലയളവില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും അറിവ് നേടുന്നതിനുമാണ് വാഗമണ്‍ പോലീസ് വീടുകളിലെത്തി അന്തേവാസികള്‍ക്ക് ലോക ക്ലാസ്സിക് പുസ്തകങ്ങളുടെ മലയാള പരിഭാഷ നല്‍കിയത്

പൈനാവ് കല്ലേമാടത്ത് വനഭൂമി കയ്യേറി നിര്‍മ്മിച്ച കുടില്‍

ലോക് ഡൗണിന്റെ മറവില്‍ വനഭൂമി കൈയേറ്റം: വനംവകുപ്പ് കൈയ്യേറ്റം ഒഴിപ്പിച്ച് കേസെടുത്തു

പൈനാവിന് സമീപം കല്ലേമാടം റിസര്‍വ് വനത്തിലാണ് വ്യാപക കയ്യേറ്റം നടന്നത്. വീടും ഭൂമിയുമുള്ള ഭൂമാഫിയ സംഘത്തിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടത്തിയത്.

പിടിയിലായ ഷാനവാസ്

‘കേരളത്തില്‍ സംഘപരിവാര്‍ പോലീസ്; മുസ്ലീങ്ങളെ മാത്രം ആക്രമിക്കുന്നു, തിരിച്ചടിക്കണം’; കൊറോണക്കിടെ കലാപാഹ്വാനം നടത്തിയ യുവാവ് അറസ്റ്റില്‍

രാജ്യം കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുമ്പോഴാണ് തീവ്ര മതസ്വഭാവമുള്ള വ്യാജ സന്ദേശം വണ്ണപ്പുറം സ്വദേശി കുന്നംപുറം ഷാനവാസ് ഫേസ്ബുക്കിലിട്ടത്...

തമിഴ് തൊഴിലാളി സംഘം പോലീസിനോട് സഹായം അഭ്യർത്ഥിച്ച് കണ്ണീർ പൊഴിക്കുന്നു

പെരുവഴിയിലായ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിച്ച് തൊടുപുഴ പോലീസ്

കൊറോണയിൽ പെരുമ്പാവൂരിൽ കുടുങ്ങി, ഗത്യന്തരമില്ലാതെ കുമളിയിലേക്ക് നടന്നുപോകുകയായിരുന്ന ഏഴംഗ സംഘത്തെ നാട്ടിലെത്താന്‍ സഹായിച്ചത് തൊടുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം.

ആടിയുലഞ്ഞ് കെഎസ്ഇബി; വന്‍ സാമ്പത്തിക നഷ്ടം

ഉപഭോക്താക്കളില്‍ 60 ശതമാനവും ഗാര്‍ഹിക മേഖലയിലാണെങ്കിലും വരുമാനത്തിന്റെ 60-70 ശതമാനം വാണിജ്യ മേഖലയില്‍ നിന്നാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മൂന്ന് ദിവസമായി വ്യവസായ-വ്യാപാര സ്ഥാപനങ്ങളടക്കം അടഞ്ഞ് കിടക്കുകയാണ്

ചൂട്; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു

രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 84.2899 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. അതായത് ഒരു ദിവസത്തിനിടെ മാത്രം കൂടിയത് ഏതാണ്ട് 1.4 ലക്ഷം യൂണിറ്റ് വൈദ്യുതി. കഴിഞ്ഞ...

ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ചു;രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സംഘം നെടുമ്പാശ്ശേരിയില്‍ നിന്ന് പിടിയിലായി

വിദേശി അടങ്ങുന്ന സംഘം താമസിച്ചത് മൂന്നാറില്‍, വീട്ടുതടങ്കല്‍ ഭേദിച്ച് പുറത്തുചാടിയ സംഘം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്

ഇടുക്കിയില്‍ ഭൂചലനങ്ങള്‍ തുടരുന്നു; രണ്ടു ദിവസത്തിനിടെ ഉണ്ടായത് 16 ചലനങ്ങള്‍; പരിഭ്രാന്തരായി ജനങ്ങള്‍; കേന്ദ്ര സഹായം തേടി

ആശങ്ക വിട്ടുമാറുന്നില്ല, ഇടുക്കിയില്‍ ഭൂചലനം തുടരുന്നു, പരിഭ്രാന്തരായി ജനങ്ങള്‍. നെടുങ്കണ്ടം പ്രഭവ കേന്ദ്രമായി 10 ചലനങ്ങള്‍ ഉള്‍പ്പെടെ 16 ചലനങ്ങള്‍ രണ്ട് ദിവസത്തിനിടെ മാത്രം രേഖപ്പെടുത്തി.

കുമളി ഒട്ടകതല മേട്ടില്‍ സജ്ജീകരിച്ച ഹെലിപാടില്‍ പറന്നിറങ്ങുന്ന ഹെലികോപ്റ്റര്‍

തേക്കടിയില്‍ ഹെലി ടാക്‌സി ആരംഭിച്ചു

ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി തേക്കടി-കൊച്ചി ഹെലി ടാക്‌സി സര്‍വ്വീസ് ആരംഭിച്ചു. സമീപത്തെ ഒട്ടകതലമേടില്‍ ഇതിനായി ഹെലിപാടും നിര്‍മ്മിച്ചിട്ടുണ്ട്.

പോലീസുകാര്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു? ഞങ്ങള്‍ക്കെന്താ ചൂട് ഏല്‍ക്കൂല്ലേ

സംസ്ഥാനത്ത് ചൂടേറുകയാണ് ഈ സാഹചര്യത്തിൽ ദീർഘദൂരം അടക്കം യാത്രയ്ക്ക് സംസ്ഥാന പോലീസ് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എ സി സംവിധാനമില്ല. വലഞ്ഞ് ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാർ.

മൂന്നാറില്‍ വീണ്ടും ഭൂമി വിവാദം; ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി സിപിഎം നേതാവും കുടുംബാംഗങ്ങളും കൈയടക്കി; കണ്ണടച്ച് പിണറായി സര്‍ക്കാര്‍

പള്ളിവാസൽ പഞ്ചായത്തിലെ ആറേക്കര്‍ വരുന്ന സര്‍ക്കാര്‍ ഭൂമി സിപിഎം നേതാവും കുടുംബാംഗങ്ങളും ചേര്‍ന്ന് ആലപ്പുഴ സ്വദേശിക്ക് ലീസിന് നല്‍കി

സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ഉദ്യോഗസ്ഥ-ഭൂമാഫിയാ ശ്രമം

ആനയിറങ്കല്‍ ഡാമില്‍ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലം ടൂറിസം ലക്ഷ്യംവച്ചാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഇവിടത്തെ പട്ടയ വിതരണ നടപടികള്‍...

എസ്എസ്എല്‍സി പരീക്ഷ ഹയര്‍സെക്കന്‍ഡറിക്ക് ഒപ്പം

എസ്എസ്എല്‍സി പരീക്ഷ എല്ലാ ദിവസവും രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോടൊപ്പം നടത്തുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.

പള്ളിവാസല്‍ പദ്ധതി വീണ്ടും കുരുക്കില്‍

ഇടുക്കി: എട്ടു കൊല്ലം വൈകിയോടുന്ന പള്ളിവാസല്‍ പദ്ധതി വീണ്ടും സാങ്കേതിക കുരുക്കില്‍. കരാറെടുത്ത് പണി തുടങ്ങാത്തതാണ് പദ്ധതിയെ വീണ്ടും കുഴപ്പത്തിലാക്കിയത്. 2018  നവംബറില്‍ 70.45 കോടി രൂപയ്ക്കു...

അറബിക്കടലില്‍ വീണ്ടും ഇരട്ടച്ചുഴലിക്കാറ്റ്

മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇതിന് പിന്നാലെ ചുഴലിക്കാറ്റാകുമെന്നാണ് നിഗമനം. ഇത്തരത്തില്‍ ചുഴലിക്കാറ്റായാല്‍ ആംഫന്‍ എന്നായിരിക്കും അറിയപ്പെടുക.

സൂക്ഷിച്ചില്ലെങ്കില്‍ ഇനി കാര്യങ്ങള്‍ മാറിമറിയും

പ്രകൃതിയെ നശിപ്പിക്കുന്ന പാറമടകളുടെ പ്രവര്‍ത്തനവും മരം മുറിക്കലും ഇനിയങ്ങോട്ട് നിരോധിച്ചെങ്കില്‍ മാത്രമെ സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്താനാകൂ.

ന്യൂനമര്‍ദം മഴയുടെ അളവ് കുറയ്‌ക്കും, പിന്നീട് കൂടും

മെയ് മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഫോനി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം പതിവിലും ഏറെ വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.

കാട്ടുതീയില്‍ കുറിഞ്ഞിവിത്തുകള്‍ക്ക് വ്യാപകനാശം

സംരക്ഷിത മേഖല ഉണ്ടായതിനാല്‍ കുറിഞ്ഞി പൂക്കാലം ഇല്ലാതാകില്ല, എന്നാല്‍ കുറിഞ്ഞിയുടെ വ്യാപ്തി കുറയുന്നത് പ്രകൃതിയുടെ ഈ അപൂര്‍വകാഴ്ചയെ സാരമായി ബാധിക്കും.

പുതിയ വാര്‍ത്തകള്‍