Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസുകാര്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു? ഞങ്ങള്‍ക്കെന്താ ചൂട് ഏല്‍ക്കൂല്ലേ

സംസ്ഥാനത്ത് ചൂടേറുകയാണ് ഈ സാഹചര്യത്തിൽ ദീർഘദൂരം അടക്കം യാത്രയ്‌ക്ക് സംസ്ഥാന പോലീസ് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എ സി സംവിധാനമില്ല. വലഞ്ഞ് ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാർ.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Mar 13, 2020, 09:37 am IST
inKerala

ഇടുക്കി: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയണം, ജനങ്ങളുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി സദാസമയവും ഓടി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ സംവിധാനം ഇല്ലായെന്നത്.

സംസ്ഥാനത്തെ കാലാവസ്ഥയില്‍ കാര്യമായി വ്യതിയാനം ഉണ്ടായിട്ടും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ശീലം മാറ്റാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. അടുത്തിടെ വിവിധ സ്‌റ്റേഷനുകള്‍ക്കായി വിതരണം ചെയ്ത 220 ബോലേറോ ജിപ്പുകളില്‍ നിന്ന് പോലും എസി അഴിച്ച് മാറ്റിയെന്നതാണ് സത്യം. സംസ്ഥാനത്തെ വിവിധ ഡോഗ് സ്‌ക്വാഡുകള്‍ക്ക് പോലും എസിയുള്ള വാഹനം ഉള്ളപ്പോഴാണ് ഇത്. 

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും പരാതിയായി ഇക്കാര്യമെല്ലാം പറയണമെന്നുണ്ടെങ്കിലും വകുപ്പിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. ഏത് നട്ടുച്ചയ്‌ക്കും പാതിരാത്രിക്കും എന്ത് പ്രശ്‌നമുണ്ടായാലും ഓടിയെത്തുന്നത് പോലീസുകാരാണ്. ഇവര്‍ പലപ്പോഴും കേസിന്റെ ആവശ്യങ്ങള്‍ക്കും പ്രതികളെ കോടതിയില്‍ ഹാജരാക്കാനും ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരും. തങ്ങളുടെ ശരീരമെന്താ കല്ലുകൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയതാണോ ചൂടും തണുപ്പും അടിക്കാതിരിക്കാന്‍, പോലീസുകാര്‍ തന്നെ ചോദിക്കുന്നതാണിത്.

സംസ്ഥാനത്താകെ 19 പോലീസ് ജില്ലകളാണ് ഉള്ളത്. ഇതിന് കീഴിലാകെ 484 പ്രധാന സ്‌റ്റേഷനുകളടക്കം 520ഓളം സ്‌റ്റേഷനുകളുണ്ട്. ഓരോ പ്രധാന സ്റ്റേഷനുകളിലും സ്‌റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍(സിഐ), ക്രമസമാധന പാലനത്തിനും കേസ് അന്വേഷണത്തിനും ഒന്ന് വീതം എസ്‌ഐമാരും വേണമെന്നാണ് നിയമം. ഒരോ സ്‌റ്റേഷനിലും വലുപ്പം അനുസരിച്ച് രണ്ടും അതിലധികവും വാഹനം വേണം.

ഹൈവേ പോലീസ്, എയ്ഡ് പോസ്റ്റ്, ട്രാഫിക് പോലീസ്, വനിത സെല്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ തുടങ്ങി നിരവധി വിഭാഗത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഇതിന് പുറമെ വരും. ഇവര്‍ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്കും എസി സംവിധാനം അന്യമാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് എസി സംവിധാനം ഇല്ലാത്തത്. എഴുതപ്പെടാത്ത ചട്ട പ്രകാരം ഡിവൈഎസ്പി മുതല്‍ മുകളിലോട്ടുള്ള റാങ്കുള്ളവര്‍ക്കാണ് എസിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.. 

അതേ സമയം സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ജീപ്പുകളില്‍ എസി വയ്‌ക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘ ദൂര യാത്രകളില്‍ സ്വന്തം വാഹനവുമായി പോകുന്നവരും കുറവല്ല. ഡ്യൂട്ടി സമയത്തില്‍ കൃത്യതയില്ലാത്ത ഒരു വിഭാഗം കൂടിയാണ് പോലീസ്. സാധാരണ ഷിഫ്റ്റുകളില്‍ 8 മണിക്കൂര്‍ ഡൂട്ടിയാണെങ്കില്‍ അടിയന്തര സാഹചര്യത്തില്‍ ഏത് പാതിരാത്രിയിലും ഹാജരാകേണ്ടി വരും. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അടിസ്ഥാന ആവശ്യങ്ങള്‍ പോലും വകുപ്പ് ഭരണാധികാരികള്‍ ഒരുക്കി നല്‍കാത്തത്.

 

Tags: vehicle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.