Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി സാധാരണ ജീവിതത്തിലേക്ക്; 21 മുതല്‍ പച്ചക്കൊടി

ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും, പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ, ബസ് സര്‍വ്വീസ് അനുവദിക്കില്ല, ഓട്ടോകളില്‍ രണ്ടു പേരും ടാക്സികളില്‍ 3 പേരും ബൈക്കില്‍ ഒരാളും മാത്രമേ സഞ്ചരിക്കാവൂ. നിര്‍മ്മാണ മേഖലയ്‌ക്കും ഇളവ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കും, ആരാധാനലായങ്ങള്‍ക്ക് ഇളവില്ല, വിവാഹത്തിന് 20 പേര്‍ മാത്രം,

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 19, 2020, 12:19 pm IST
inIdukki
കൊറോണ വൈറസ് ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍ഡസ് ഹാളില്‍ ചേര്‍ന്ന യോഗം

കൊറോണ വൈറസ് ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍ഡസ് ഹാളില്‍ ചേര്‍ന്ന യോഗം

ഇടുക്കി:  കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് വന്നതോടെ ജില്ലയില്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് ഭരണകൂടം. സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാന പ്രകാരം ഇടുക്കി ഗ്രീന്‍ സോണ്‍ ആയിട്ടാണ് കണക്കാക്കുന്നത്. ഇത് പ്രകാരം ജില്ലയില്‍ 21 മുതല്‍ ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് നിയന്ത്രണങ്ങളില്‍ വരുത്തിയിട്ടുണ്ട്.  

മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം വന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ഉത്തരവുകള്‍ പ്രകാരമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  

നിലവില്‍ പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയവും ഇടുക്കിയും ഗ്രീന്‍ മേഖലയായാണ് തിരിച്ചിരിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്‌ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത തുടരും. അതിര്‍ത്തി വിട്ടുള്ള യാത്രയ്‌ക്ക് നിയന്ത്രണം തുടരും. ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരും. സൗജന്യമായും സ്പോണ്‍സര്‍ഷിപ്പിലൂടെയും മാസ്‌കിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.  

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.പി. ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോള്‍, എസ്. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യ പൗലോസ്, ജില്ലാ പോലീസ് മേധാവി പി.കെ. മധു, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ, എഡിഎം ആന്റണി സ്‌കറിയ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, പ്രോഗ്രാം മാനേജര്‍ ഡോ. സുജിത്ത് സുകുമാരന്‍ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങള്‍

  • സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല.
  • സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കണം.
  • പുറത്തിറങ്ങുന്ന എല്ലാവരും നിര്‍ബന്ധമായി മാസ്‌ക്ക് ധരിക്കണം.  
  • പൊതു ഇടങ്ങളില്‍ സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കും.
  • ഏപ്രില്‍ 20 തിങ്കളാഴ്ച പൊതുയിടങ്ങള്‍ അണുമുക്തവും മാലിന്യ മുക്തവുമാക്കും.
  • വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.
  • അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തില്‍ അണുവിമുക്തമാക്കുകയും പരിസരമടക്കം ശുചീകരിക്കുകയും വേണം
  • എല്ലാവര്‍ക്കും റേഷന്‍ ലഭിച്ചതിനാല്‍ സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം വേണ്ടവരുടെ സംഖ്യ കുറഞ്ഞു. വിഷമിക്കുന്നവര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം നല്‍കും.
  • വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം, സംസ്‌കാര ചടങ്ങിനും ഇത് ബാധകം.
  • ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പ്രത്യേക അനുവദി വാങ്ങണം, ഏത് സ്ഥലത്തേക്ക് പോകേണ്ടി വന്നാലും അവരവരുടെ താലൂക്കിലെ തഹസില്‍ദാറുടേയോ കളക്ടറുടേയോ അനുമതി പത്രം നിര്‍ബന്ധം

ഗതാഗത മേഖല

  • ഓട്ടോകളില്‍ രണ്ട് പേരും ടാക്സികളില്‍ 3 പേരും ബൈക്കില്‍ ഒരാളും മാത്രമേ ഡ്രൈവറടക്കം സഞ്ചരിക്കാവൂ. സ്വകാര്യ കാറുകളിലും മൂന്ന് പേര്‍ മാത്രം.
  • ടാക്സികള്‍ക്ക് സ്റ്റാന്‍ഡില്‍ ഓടാവുന്നതാണ്. വാഹനങ്ങളില്‍ മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം

വ്യാപാര സ്ഥാപനങ്ങള്‍

  • വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും.
  • വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും കടയുടമ ഒരുക്കണം.
  • എല്ലാം കച്ചവട സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്, കാറ്ററിങ് സ്ഥാപനം, സ്റ്റുഡിയോ, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയവ…
  • ഹോട്ടല്‍, റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിവതും പാഴ്സലായി മേടിക്കാന്‍ ശ്രമിക്കുക. ഇരിപ്പിടങ്ങള്‍ നിശ്ചിത അകലം പാലിച്ച് മാത്രം ക്രമീകരിക്കുക.
  • ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല, വസ്ത്ര-സ്വര്‍ണ്ണ വ്യാപാര ശാലകളില്‍ ആളുകള്‍ കൂട്ടം കൂടാതെ ശ്രദ്ധിക്കണം, നിയന്ത്രിതമായി മാത്രം പ്രവേശനം അനുവദിക്കുക  

തൊഴില്‍ – സേവന മേഖലയിലെ ഇളവുകള്‍

  • മെയ് 3 വരെ തോട്ടം മേഖലയില്‍ ജില്ലയുടെ പുറത്ത് നിന്നുള്ള തൊഴിലാളികളെ അനുവദിക്കില്ല
  • 50 ശതമാനത്തില്‍ താഴെ മാത്രം തൊഴിലാളികളെ വച്ച് പ്രവര്‍ത്തനം നടത്താം.
  • ശാരീരിക അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കണം പ്രവര്‍ത്തനം.
  • ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉടമ ഒരുക്കണം.
  • തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി ഉടമകള്‍ ഉറപ്പാക്കണം. ഇവരുടെ പക്കല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ഉണ്ടായിരിക്കണം.
  • പിഡബ്ല്യൂഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിയന്ത്രിതവും സുരക്ഷിതവുമായ വിധത്തില്‍ അനുവദിക്കും. ഇതര സംസ്ഥാന തൊഴിലാളികളെ ഇതിനായി ഉപയോഗിക്കാം.  
  • പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കാം.
  • വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകളിലൂടെയാവണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മാനേജ്‌മെന്റുകള്‍ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തണം.
  • കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണം, എന്നിവ ഉടനെ പൂര്‍ത്തിയാക്കണം. ഇതിന് വേണ്ടി താല്‍ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് അനുമതി നല്‍കേണ്ടതാണ്.
  • പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്ററുകള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും.
  • തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉള്‍പ്പെടെ) പ്രകാരമുള്ള ജോലി ആരംഭിക്കും. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ ഒരു ടീമില്‍ ഉണ്ടാകാന്‍ പാടില്ല.
  • ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കും.
  • തദ്ദേശസ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) 60 വയസ്സിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ തുടങ്ങിയവര്‍ കൂടുതലായി ശ്രദ്ധിക്കണം.
  • ആയൂര്‍വ്വേദ ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാം. ആയൂര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
  • മരുന്നുകള്‍ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തര്‍സംസ്ഥാന തലത്തിലായാലും അനുമതി നല്‍കും.

മൂന്നാറില്‍ പ്രത്യേക നിയന്ത്രണങ്ങള്‍

  • മൂന്നാര്‍ ചന്തയ്‌ക്കകത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലേ പ്രവേശനം അനുവദിക്കൂ.
  • തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയേ പ്രവേശിപ്പിക്കുകയുള്ളൂ.
  • ഒരു മണിക്കൂര്‍ മാത്രമേ ടൗണില്‍ ചെലവഴിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിന് സമയംവെച്ച് പാസ് നല്‍കും.
  • 10 വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും രോഗലക്ഷണമുള്ളവരും ടൗണില്‍ വരാന്‍ പാടില്ല.
Tags: lifeidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.