Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ഉദ്യോഗസ്ഥ-ഭൂമാഫിയാ ശ്രമം

ആനയിറങ്കല്‍ ഡാമില്‍ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലം ടൂറിസം ലക്ഷ്യംവച്ചാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഇവിടത്തെ പട്ടയ വിതരണ നടപടികള്‍ നിര്‍ത്തി. ഇതിനിടെയാണ് ഈ സ്ഥലത്തിന് വേണ്ടി രാജകുമാരി ഭൂമി പതിവ് കാര്യാലയത്തില്‍ അപേക്ഷ നല്‍കിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Mar 11, 2020, 08:22 am IST
inIdukki

ഇടുക്കി: അന്യജില്ലക്കാരുടെ പേരില്‍ പട്ടയത്തിന് അപേക്ഷ നല്‍കി ചിന്നക്കനാലില്‍ 35 ഏക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ-ഭൂമാഫിയ സംഘത്തിന്റെ ആസൂത്രിത ശ്രമം. കോടതി ഇടപെടലിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ (എല്‍ആര്‍) എം.പി. വിനോദ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്ചകള്‍.  

ആനയിറങ്കല്‍ ഡാമില്‍ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലം ടൂറിസം ലക്ഷ്യംവച്ചാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഇവിടത്തെ പട്ടയ വിതരണ നടപടികള്‍  നിര്‍ത്തി. ഇതിനിടെയാണ് ഈ സ്ഥലത്തിന് വേണ്ടി രാജകുമാരി ഭൂമി പതിവ് കാര്യാലയത്തില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ തങ്ങളുടെ പരിധിയിലല്ലെന്ന് പറഞ്ഞ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ തള്ളിയതോടെ അപേക്ഷകരായ എട്ട് പേരും ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷയില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങളില്‍ സംശയം തോന്നിയ അഡീഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത്ത് തമ്പാനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതിയും ശരിവച്ചു. ഇതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.  

ചിന്നക്കനാല്‍ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 20/1ല്‍പ്പെട്ട ഭൂമിക്കാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിന് എട്ട് പേരുടെ പേരില്‍ ഒരുമിച്ച് അപേക്ഷ സമര്‍പ്പിച്ചത്. കരിമണ്ണൂര്‍ ഭൂമി പതിവ് കാര്യാലയത്തിലെ മുന്‍ റവന്യൂ ഇന്‍സ്‌പെക്ടറും സിപിഐ സംഘടനാ നേതാവുമായ സുരേഷ്‌കുമാറും മറ്റൊരാളുമാണ് അപേക്ഷയുമായെത്തിയത്. അപേക്ഷ നല്‍കുന്നവരെ കാണേണ്ട ആവശ്യമില്ലെങ്കിലും അപേക്ഷ നിരസിച്ചുള്ള മറുപടി സ്‌പെഷ്യല്‍ തഹസില്‍ദാറായിരുന്ന ഷാഹിന രാമകൃഷ്ണന്‍ പിറ്റേന്ന് തന്നെ കൈമാറി. വിശദമായി പരിശോധിക്കുന്നതിന് ക്ലര്‍ക്കിന് കൈമാറിയപ്പോള്‍ ഒപ്പോ തീയതിയോ സെക്ഷനോ അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ചിന്നക്കനാല്‍ വില്ലേജായതിനാല്‍ അപേക്ഷ നിരസിച്ചുള്ള മറുപടി മാത്രം നല്‍കി.

അപേക്ഷകരുടെ വിലാസം ഉണ്ടെന്നിരിക്കെ മറുപടി കൃത്യമായി തപാലില്‍ അയയ്‌ക്കാതെ മേല്‍പറഞ്ഞയാള്‍ക്ക് ഒരുമിച്ച് നല്‍കിയത് ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയൊന്നും അയപ്പു പതിവ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല.  

അപേക്ഷകരില്‍ ആറ് പേര്‍ കോട്ടയം ജില്ലക്കാരും ഒരാള്‍ എറണാകുളം സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. എല്ലാവരും കൃത്യം നാല് ഏക്കര്‍ ഭൂമിക്കായിരുന്നു അപേക്ഷ നല്‍കിയത്. ഓരോരുത്തര്‍ക്കും കൃത്യമായ അതിര്‍ത്തിയും രേഖപ്പെടുത്തിയിരുന്നു. ഈ ഭൂമിയില്‍ യൂക്കാലിപ്റ്റസ്, ഗ്രാന്റീസ്, അക്കേഷ്യ, കാപ്പി, തൈലപ്പുല്ല് എന്നിവ കൃഷി ചെയ്യുന്നുണ്ടെന്നാണ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നേരിട്ട് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ എച്ച്എംഎല്ലിന്റെ യൂക്കാലിപ്റ്റസ് തോട്ടത്തിന് കിഴക്കായി അതിര്‍ത്തി തിരിക്കാതെ കാട് പിടിച്ച് പുല്ലുവളര്‍ന്ന് കിടക്കുന്ന ഭൂമിയാണിതെന്ന് കണ്ടെത്തി. ഈ സര്‍ക്കാര്‍ ഭൂമി ആരും കൈവശം വച്ച് കൃഷി ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.  

ഇവിടെ അപേക്ഷ നല്‍കിയാല്‍ പട്ടയം നല്‍കില്ലെന്ന് അറിയാം, എങ്കിലും അപേക്ഷ നിരസിച്ചുള്ള അറിയിപ്പ് ഉടനടി കിട്ടുകയായിരുന്നു ലക്ഷ്യം. സംഭവത്തില്‍ രാജകുമാരി ഭൂമി പതിവ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചപറ്റി. അപേക്ഷകള്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം കൊടുക്കുന്നതിന് കോടതി നിര്‍ദേശിച്ചു എന്നു വ്യാഖ്യാനിച്ച് പട്ടയം അനുവദിക്കാമെന്ന തരത്തില്‍ റവന്യൂ/സര്‍വെ ജീവനക്കാരോ വിരമിച്ചവരോ നല്‍കിയ ഉപദേശമാണ് ഈ തട്ടിപ്പിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.