Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാട്ടുതീയില്‍ കുറിഞ്ഞിവിത്തുകള്‍ക്ക് വ്യാപകനാശം

സംരക്ഷിത മേഖല ഉണ്ടായതിനാല്‍ കുറിഞ്ഞി പൂക്കാലം ഇല്ലാതാകില്ല, എന്നാല്‍ കുറിഞ്ഞിയുടെ വ്യാപ്തി കുറയുന്നത് പ്രകൃതിയുടെ ഈ അപൂര്‍വകാഴ്ചയെ സാരമായി ബാധിക്കും.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 6, 2019, 03:42 am IST
inKerala

ഇടുക്കി: കുറിഞ്ഞിമല ഉദ്യാനത്തിലെ മനുഷ്യനിര്‍മിത കാട്ടുതീയില്‍ നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ക്ക് വ്യാപകനാശം സംഭവിച്ചതായി നിഗമനം. വേനല്‍മഴ കുറഞ്ഞതിന് പിന്നാലെ ഉണ്ടായ കാട്ടുതീയില്‍ നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍പ്പെട്ട വട്ടവട കടവരിയിലെ 100 ഏക്കറിലധികം സ്ഥലമാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രകൃതിസ്‌നേഹികളും രംഗത്തെത്തി.

കഴിഞ്ഞ സീസണില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ കുറിഞ്ഞി പൂവിട്ട മേഖലയാണിത്. ഇത്തരത്തില്‍ തീപിടിക്കാറുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് വ്യാപകമായി തീപടരുന്നതെന്ന് കുറിഞ്ഞിയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന പാലാ സെ. തോമസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ജോമി അഗസ്റ്റിന്‍ ജന്മഭൂമിയോട് പറഞ്ഞു. 

പൂക്കാലത്തിന് ശേഷം ജനുവരിയോടെയാണ് വിത്തുകള്‍ (നഗ്നനേത്രം കൊണ്ട് കാണാന്‍ സാധിക്കുന്നതിലും ചെറുത്) മണ്ണില്‍ വേര്‍പ്പെട്ട് വരുന്നത്. ഇതിന് ശേഷം ഫെബ്രുവരിയോടെ വേനല്‍ മഴ ലഭിക്കും. ഇതോടെ വിത്തുകള്‍ മണ്ണിലേക്ക് ഇറങ്ങും. ഇതിന് പിന്നാലെ ചെറിയ തീപിടിത്തം ഉണ്ടായാലും വിത്തുകള്‍ക്ക് പൊള്ളലേല്‍ക്കില്ല. 

കുറിഞ്ഞി പൂക്കാലത്തിന് ശേഷം കൂട്ടത്തോടെ നില്‍ക്കുന്ന മാതൃചെടികള്‍ ഈ സമയം കരിഞ്ഞുണങ്ങും. ഇതുമൂലം കിഴക്കന്‍ ചെരിവിലെ ഇലപൊഴിയും കാടുകളിലും പുല്‍മേടുകളിലും തീപിടിത്തതിന് സാധ്യത ഏറെയാണ്. ഉണങ്ങി നില്‍ക്കുന്ന ഇവയെല്ലാം വേനല്‍മഴയില്‍ പൊടിഞ്ഞ് നശിക്കുന്നതിനാല്‍ തീപിടിത്തം കാര്യമായി ബാധിക്കാറില്ല. ഈ വര്‍ഷം കാലവര്‍ഷം ശക്തമായിരുന്നതിനാല്‍ കുറിഞ്ഞി പൂത്തതിന്റെ അളവില്‍ ഗണ്യമായ കുറവ് വന്നിരുന്നു. 

പിന്നാലെ വേനല്‍മഴ കുറഞ്ഞതും വ്യാപകമായ കാട്ടുതീയും എത് തരത്തില്‍ ബാധിക്കുമെന്ന് വിദഗ്ധ പഠനത്തിലൂടെ മാത്രമെ വ്യക്തമാകൂവെന്നും ജോമി അഗസ്റ്റിന്‍ പറയുന്നു. ജൂണ്‍-ജൂലൈ മാസത്തിലാണ് ഇനി ഈ വിത്തുകള്‍ മുളയ്‌ക്കുക. ഈ സമയം പഠനം നടത്തി നിശ്ചിത വിസ്തൃതിയിലെ ഇവയുടെ അളവ് എടുത്തെങ്കില്‍ മാത്രമെ 2030ലെ പൂക്കാലം എങ്ങനെയാകുമെന്ന് പറയാന്‍ സാധിക്കൂ. കൂട്ടത്തോടെ വളരുന്ന കുറിഞ്ഞികളുടെ ഈ സമയത്തെ പരമാവധി വലിപ്പം രണ്ട് സെ.മീ. മാത്രമായിരിക്കും. ഇവയുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് പൂക്കാലവും ശുഷ്‌കിക്കും. 

സംരക്ഷിത മേഖല ഉണ്ടായതിനാല്‍ കുറിഞ്ഞി പൂക്കാലം ഇല്ലാതാകില്ല, എന്നാല്‍ കുറിഞ്ഞിയുടെ വ്യാപ്തി കുറയുന്നത് പ്രകൃതിയുടെ ഈ അപൂര്‍വകാഴ്ചയെ സാരമായി ബാധിക്കും. വിത്തുകള്‍ കരിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അത് വലിയ ദുരന്തമാകും വരുത്തിവെയ്‌ക്കുക എന്നും പ്രൊഫസര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

Career

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു
Kerala

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു
Kerala

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

Kerala

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പുതിയ വാര്‍ത്തകള്‍

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.