Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ന്യൂനമര്‍ദം മഴയുടെ അളവ് കുറയ്‌ക്കും, പിന്നീട് കൂടും

മെയ് മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഫോനി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം പതിവിലും ഏറെ വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 11, 2019, 07:50 am IST
inKerala

ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതിന് പിന്നാലെയുണ്ടായ ന്യൂനമര്‍ദം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവ് കുറയ്‌ക്കുമെന്ന് ആശങ്ക. നിലവില്‍ മഴ ശക്തമാകാന്‍ കാരണം ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണെങ്കിലും ഇത് ചുഴലിക്കാറ്റാകുന്നതോടെ മഴ കുറയും. എന്നാല്‍, ഈ മാസം 22 ഓടെ മഴ വീണ്ടും പഴയ നിലയില്‍ ലഭിച്ച് തുടുങ്ങുമെന്നാണ് നിഗമനം. വേനല്‍ മഴയുടെ കുറവിന് പിന്നാലെ കാലവര്‍ഷം ആദ്യ മാസത്തില്‍ കുറയുന്നത് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്നതിനൊപ്പം കുടിവെള്ള ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും ഇടയാക്കാം. 

മെയ് മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഫോനി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം പതിവിലും ഏറെ വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. സാധാരണയായി ജൂണ്‍ മൂന്നിന് മുമ്പായി എത്തേണ്ടിയിരുന്ന കാലവര്‍ഷം കൃത്യസമയത്ത് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെത്തിയെങ്കിലും അവിടുന്ന് മുകളിലേക്ക് എത്താന്‍ ഏറെ വൈകുകയായിരുന്നു.

എല്‍നിനോ പ്രതിഭാസവും അറബിക്കടലിലെ മര്‍ദവ്യതിയാനവുമാണ് തടസമായത്. എട്ടിന് രാത്രിയോടെയാണ് കാലവര്‍ഷം കേരളതീരത്ത് എത്തിയത്. ഇതിനൊപ്പം തന്നെ അറബിക്കടലില്‍ ന്യൂനമര്‍ദവും രൂപമെടുത്തു. ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വായു എന്ന ചുഴലിക്കാറ്റാകുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം നല്‍കുന്ന വിവരം. ഇതിനൊപ്പം കേരളത്തിലെ മഴ കുറയുകയും കാറ്റ് ശക്തമാവുകയും ചെയ്യും. എന്നാല്‍ തീരപ്രദേശത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ന്യൂനമര്‍ദം സമീപപ്രദേശങ്ങളിലെ കാറ്റിനെ വലിച്ചെടുത്താണ് ശക്തി പ്രാപിക്കുന്നത്. ഇവ മാറി ദിവസങ്ങള്‍ക്ക് ശേഷമാകും വീണ്ടും മഴ ലഭിക്കുക. ചുഴലിക്കാറ്റ് ആദ്യം കേരളത്തെ ദോഷകരമായി ബാധിക്കുമെങ്കിലും മഴ മേഘങ്ങള്‍ കൂടുതല്‍ അടുക്കാന്‍ സഹായമാകും.   

കോഴിക്കോട് നിന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ 300 കി.മീ അകലെയാണ് ന്യൂനമര്‍ദത്തിന്റെ ഇപ്പോഴത്തെ സ്ഥാനം. ഇത് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങും. രണ്ട് ദിവത്തിനുള്ളില്‍ മുംബൈ തീരത്ത് വെച്ച് ചുഴലിക്കാറ്റാകുമെന്നാണ് നിഗമനം. ഇതിന്റെ സ്വാധീനം മൂലം മഴ കുറയുകയും ഒരാഴ്ചക്ക് ശേഷം വീണ്ടും മഴ ലഭിച്ച് തുടങ്ങുകയും ചെയ്യുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ കേരളവെതര്‍ ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലവര്‍ഷ കണക്ക് പ്രകാരം മഴയില്‍ 70 ശതമാനം കുറവാണുള്ളത്. കഴിഞ്ഞ വേനലില്‍ 55 ശതമാനം മഴയും കുറഞ്ഞു. രണ്ട് ദിവസമായി തെക്കന്‍ കേരളത്തില്‍ മഴ ശക്തമായെങ്കിലും ഇന്നലെ അല്‍പം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം വടക്കന്‍ കേരളത്തില്‍ ഇന്നലെ മികച്ച മഴ ലഭിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ 251 സെ.മീ. മഴയാണ് സംസ്ഥാനത്ത് ശരാശരി ലഭിച്ചത്, 23 ശതമാനം കൂടുതല്‍. പിന്നീടെത്തിയ തുലാവര്‍ഷത്തില്‍ 46.5 സെ.മീ. മഴയും ലഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

Career

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു
Kerala

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു
Kerala

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

Kerala

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പുതിയ വാര്‍ത്തകള്‍

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.