മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കിരീടത്തിനായുള്ള പോരാട്ടം മുറുകുന്നു. പോയിന്റ് പട്ടികയില്‍ 374 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 368 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂരാണ്. 363 പോയിന്റുമായി വയനാട് മൂന്നാം സ്ഥാനത്തുമുണ്ട്. തൃശൂരും കോഴിക്കോടും യഥാക്രമം 362, 360 പോയിന്റുകളുമായി തൊട്ടുപിന്നിലുണ്ട്.
മലപ്പുറവും കണ്ണൂരും തമ്മില്‍ ആറു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. കണ്ണൂരും വയനാടും തമ്മില്‍ അഞ്ചു പോയിന്റിന്റെ അകലം മാത്രം. മൂന്നാം സ്ഥാനത്തുള്ള വയനാടും നാലാം സ്ഥാനത്തുള്ള തൃശൂരും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റാണ്. തൃശൂരും കോഴിക്കോടും തമ്മിലും രണ്ടു പോയിന്റിന്റെ അകലം മാത്രമാണുള്ളത്. ഇതോടെ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ക്കായുള്ള മത്സരം കൂടുതല്‍ കടുത്തിരിക്കുകയാണ്. മലപ്പുറം ഇതുവരെ ആറു ഒന്നാം സ്ഥാനങ്ങളും അഞ്ചു രണ്ടാം സ്ഥാനങ്ങളും രണ്ടു മൂന്നാം സ്ഥാനങ്ങളും നേടി. 63എ ഗ്രേഡും മൂന്നു ബി ഗ്രേഡും മൂന്നു സി ഗ്രേഡുമാണ് സമ്പാദ്യം.
കണ്ണൂര്‍ അഞ്ചു ഒന്നാം സ്ഥാനങ്ങളും മൂന്നു രണ്ടാം സ്ഥാനങ്ങളും രണ്ടു മൂന്നാം സ്ഥാനങ്ങളും നേടി. 65 എ ഗ്രേഡും രണ്ടു ബി ഗ്രേഡും ഒരു സി ഗ്രേഡുമാണ് കണ്ണൂരിനുള്ളത്. വയനാട് മൂന്നു ഒന്നാം സ്ഥാനങ്ങളും അഞ്ചു രണ്ടാം സ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവും നേടി. 64 എ ഗ്രേഡും നാലു ബി ഗ്രേഡുമാണ് ജില്ലയുടെ നേട്ടം. തൃശൂരിന് മൂന്നു ഒന്നാം സ്ഥാനങ്ങളും നാലു രണ്ടാം സ്ഥാനങ്ങളും അഞ്ചു മൂന്നാം സ്ഥാനങ്ങളുമുണ്ട്. 63 എ ഗ്രേഡും അഞ്ചു ബി ഗ്രേഡും തൃശൂര്‍ നേടി. നാലു ഒന്നാം സ്ഥാനങ്ങളും നാലു രണ്ടാം സ്ഥാനങ്ങളും രണ്ടു മൂന്നാം സ്ഥാനങ്ങളുമാണ് കോഴിക്കോടിന്റെ നേട്ടം. 61 എ ഗ്രേഡും ഏഴ് ബി ഗ്രേഡും നേടിയിട്ടുണ്ട്.
വേദികളില്‍ ഇന്ന്
ഐടി മേള: മണ്ണാര്‍ക്കാട് എംഇഎസ്എച്ച്എസ്എസ് രാവിലെ 9ന് വെബ് പേജ് ഡിസൈനിംഗ്, രചനയും അവതരണവും, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐസിടി ടീച്ചിംഗ് എയ്ഡ്. 9.30ന് വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, റിസര്‍ച്ച്, ടൈപ്പ് പ്രൊജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്സ്, ടീച്ചിങ് എയ്ഡ്, ടീച്ചേഴ്സ് പ്രൊജക്ട്, ഇന്‍വെസ്റ്റിഗേറ്ററി പ്രൊജക്ട്, റോബോട്ടിക്സ് വര്‍ക്കിങ് മോഡല്‍, ഇലക്ട്രോണിക്സ് വര്‍ക്കിങ് മോഡല്‍, ഐഒടി വര്‍ക്കിങ് മോഡല്‍ ഉച്ചയ്ക്ക് ഒന്നിന് വെബ് പേജ് ഡിസൈനിങ്, സ്ക്രാച്ച് പ്രോഗ്രാമിങ്.
പ്രവൃത്തിപരിചയമേള: നെല്ലിപ്പുഴ ഡിഎച്ച്എസ്എസ് രാവിലെ 9.30 മുതല്‍ 12.30 വരെ തല്‍സമയ നിര്‍മാണ മത്സരം ഉച്ചയ്ക്ക് രണ്ടിന് പ്രദര്‍ശന മത്സരം.
സാമൂഹ്യശാസ്ത്രമേള: മണ്ണാര്‍ക്കാട് എംഇടി എച്ച്എസ്എസ് രാവിലെ 9.30ന് സ്റ്റില്‍ മോഡല്‍, ചരിത്രസെമിനാര്‍-അവതരണം, പ്രാദേശിക ചരിത്രരചന-അഭിമുഖം, വര്‍ക്കിംഗ് മോഡല്‍, ടീച്ചിംഗ് എയ്ഡ്.
ഗണിതമേള: കല്ലടി കുമരംപുത്തൂര്‍ എച്ച്എസ്എസ് രാവിലെ 9.30ന് തത്സമയമത്സരങ്ങള്‍, ഗണിതപ്രോജക്ട്, ഗണിതമാഗസിന്, ടീച്ചിങ് എയ്ഡ്.
സമാപന സമ്മേളനം: മണ്ണാര്‍ക്കാട് മിനി മുബാസ് ഗ്രൗണ്ടില്‍ രാവിലെ 9.30ന് രാമചന്ദ്ര അയ്യരും ശിഷ്യരും അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്്, 10ന് കരിയര്‍ സെമിനാര്‍, ഉച്ചയ്ക്ക് 12.30ന്വഞ്ചിപ്പാട്ട്, ഒന്നിന് സിനിമാറ്റിക് ഡാന്‍സ്, 1.30ന് മാപ്പിളപ്പാട്ട്,വൈകിട്ട് മൂന്നിന് കരോക്കെ ഗാനമേള. ഫെസ്റ്റ് സമാപന സമ്മേളനം വൈകിട്ട് ആറിന് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.


















