Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; ആസ്വദിക്കാം അതിരുകളില്ലാത്ത കഥകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2026, 06:30 am IST
inMain Article
Add to Preferred Sources

ഇന്ന് ഗോവയില്‍ 57-ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേള ആരംഭിക്കുമ്പോള്‍, ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ വിസ്മയകരമായ വൈവിധ്യവും വിപുലതയും ഔദ്യോഗിക കാറ്റലോഗിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടാം. 267 പേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കാറ്റലോഗ് നിങ്ങളെ കാത്തിരിക്കുന്ന ചലച്ചിത്രാനുഭവങ്ങളുടെ വഴികാട്ടിയാണ്. തുടക്കത്തിലെ രണ്ട് പേജുകളിലെ പ്രധാന വിശേഷങ്ങള്‍ വരാനിരിക്കുന്ന അനുഭവങ്ങളുടെ ഒരു ദ്രുതചിത്രം നല്‍കുന്നു.

ഗോവയില്‍ നാം ഒത്തുചേരുമ്പോള്‍, നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന ചില അനുഭവങ്ങള്‍ പങ്കുവെക്കട്ടെ.

ഈ വര്‍ഷത്തെ കേന്ദ്ര പ്രമേയം അതിരുകളില്ലാത്ത കഥകള്‍ എന്നതാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ, നിങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ നിര്‍മിച്ച ഒരു സിനിമയ്‌ക്ക് പോലും നിങ്ങളെ ചിരിപ്പിക്കാനും വികാരഭരിതരാക്കാനും കഴിയും. സിനിമയുടെ അവസാന ക്രെഡിറ്റുകള്‍ കഴിഞ്ഞിട്ടും ഏറെ നേരം നിങ്ങളെ ചിന്തിപ്പിച്ചേക്കാം. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന രാജ്യത്തെയോ സംസ്‌കാരത്തെയോ ജനങ്ങളെയോ കുറിച്ച് നിങ്ങള്‍ക്ക് അധികമൊന്നും അറിയില്ലായിരിക്കാം. എന്നിട്ടും അവരുടെ കഥകളില്‍ നിങ്ങള്‍ക്ക് പരിചിതമായ എന്തെങ്കിലും കണ്ടെത്താനാകും.

അകലെയുള്ള ലോകങ്ങളെ കൂടുതല്‍ അടുത്തെത്തിക്കാനും അപരിചിതമായവയെ അത്ര അകലെയല്ലെന്ന് തോന്നിപ്പിക്കാനും സിനിമയ്‌ക്ക് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് സംസാരിക്കാനറിയാത്ത ഭാഷയിലെ ഒരു സിനിമ കാണുമ്പോഴും അതിലെ കഥാപാത്രങ്ങളോടും അവരുടെ വികാരങ്ങളോടും അനുഭവങ്ങളോടും ബന്ധപ്പെടാന്‍ കഴിയുമ്പോള്‍, അത്ഭുതകരമായ എന്തോ സംഭവിക്കുന്നു. അപരിചിതമായ ലോകങ്ങള്‍ തമ്മിലുള്ള അകലം കുറയാന്‍ തുടങ്ങുന്നു. നമ്മുടെ ഭാഷകളും സംസ്‌കാരങ്ങളും അനുഭവങ്ങളും വ്യത്യസ്തമായിരിക്കാമെങ്കിലും, നമ്മെ മനുഷ്യരാക്കുന്ന വികാരങ്ങള്‍ ഒരേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഇത് ഓര്‍മിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അതാണ് അതിരുകളില്ലാത്ത കഥകള്‍ എന്ന പ്രമേയത്തിന്റെ സത്ത.

ഈ ആശയം അനുഭവിച്ചറിയാന്‍ ഈ വര്‍ഷത്തെ ചലച്ചിത്ര തിരഞ്ഞെടുപ്പ് നിരവധി വഴികള്‍ തുറന്നുനല്‍കുന്നു.

ആദ്യത്തെ അതിര്‍ത്തി ഭൂമിശാസ്ത്രപരമാണ്. 86 രാജ്യങ്ങളില്‍ നിന്നുള്ള 159 അന്താരാഷ്‌ട്ര സിനിമകളാണ് ഈ വര്‍ഷം ഐഎഫ്എഫ്‌ഐ ഒരുമിച്ചുകൊണ്ടുവരുന്നത്. സ്‌പെയിന്‍ ആദരണീയ രാജ്യമായി ശ്രദ്ധാകേന്ദ്രമാകുമ്പോള്‍, റഷ്യ പങ്കാളി രാജ്യമായി മേളയില്‍ ചേരുന്നു.

അടുത്ത അതിര്‍ത്തി ഭാഷാപരവും സാംസ്‌കാരികവുമാണ്. നമുക്ക് പരിചിതമായ ഭാഷകള്‍ക്കും പ്രദേശങ്ങള്‍ക്കും അപ്പുറം ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്താന്‍ ഏറെ കാര്യങ്ങളുണ്ട്. ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ 18 ഇന്ത്യന്‍ ഭാഷകളിലായി 76 സിനിമകള്‍ ഉള്‍പ്പെടുന്നു. ലഡാക്, ഗോവ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള സിനിമകളുള്‍പ്പെടെ രാജ്യത്തിന്റെ ചലച്ചിത്ര വൈവിധ്യം ഈ വിഭാഗം അവതരിപ്പിക്കുന്നു.

മൂന്നാമത്തെ അതിര്‍ത്തി കാലമാണ്. ഒരു ചലച്ചിത്രമേള സമകാലിക സിനിമകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. എന്നാല്‍ മികച്ച സിനിമകള്‍ക്ക് കാലാവധി നിശ്ചയിക്കാനാവില്ല. ഈ വര്‍ഷം ജന്മശതാബ്ദി ആഘോഷിക്കുന്ന വിഖ്യാത ചലച്ചിത്രകാരന്‍ ആന്‍ഡ്രെ വാജ്ദയ്‌ക്ക് ആദരമര്‍പ്പിക്കുന്നു. നമ്മുടെ സിനിമയെ രൂപപ്പെടുത്തിയ എട്ട് കലാകാരന്മാരുടെ ജന്മശതാബ്ദികളും നാം ആഘോഷിക്കുന്നു. അഭിനേതാക്കളായ പ്രേം

നസീര്‍, സൂര്യകാന്ത് മന്ധാരെ, രാജ് കുമാര്‍, ഉത്തം കുമാര്‍; സംവിധായകന്‍ ശക്തി സാമന്ത; സംഗീതസംവിധായകരായ ഒ.പി. നയ്യാര്‍, രവി എന്നിവരാണവര്‍. മലയാളം, ഹിന്ദി, ബംഗാളി, മറാത്തി സിനിമകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഇവരുടെ സംഭാവനകള്‍. ഈ ശ്രദ്ധാഞ്ജലിയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ സാധി മാനസേ, തുലാഭാരം, വക്ത്, കശ്മീര്‍ കി കലി, ചോരംഗീ, എന്നിവ ഉള്‍പ്പെടുന്നു.

21 സിനിമകള്‍ ഉള്‍പ്പെടുത്തി ബ്രിക്‌സ് സിനിമകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും. കൂടാതെ, ആനിമേഷന്‍, സിനിമകളെക്കുറിച്ചുള്ള സിനിമകള്‍ എന്നീ രണ്ട് പുതിയ വിഭാഗങ്ങളും അവതരിപ്പിക്കും. ചലച്ചിത്രമേളയും അതിന് ആതിഥേയത്വം വഹിക്കുന്ന നഗരവും തമ്മിലുള്ള അതിര്‍ത്തിയുണ്ട്. ഈ വര്‍ഷം പനാജി, പോര്‍വോറിം, മര്‍ഗാവോ, പോണ്ട എന്നിവിടങ്ങളിലായി 13 മേളാ വേദികളില്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്നു. ഗോവയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് ചലച്ചിത്രമേള കൂടുതല്‍ അടുത്തെത്തുകയാണ് ഇതിലൂടെ.

ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് അതിരുകളില്ലാത്ത കഥകള്‍ എന്ന പ്രമേയം വഴികാട്ടുന്ന ചില രീതികളാണിവ.

സാധാരണയായി നിങ്ങള്‍ തിരഞ്ഞെടുക്കാത്ത ഒരു സിനിമയെങ്കിലും കാണുക. നിങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഷയിലുള്ള സിനിമയോ, ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത രാജ്യത്തുനിന്നുള്ള സിനിമയോ, ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ചലച്ചിത്രകാരന്റെ സിനിമയോ കാണുക. സബ്ടൈറ്റിലുകള്‍ അതിന്റെ ജോലി ചെയ്യട്ടെ. നമ്മള്‍ തമ്മിലുള്ള അതിരുകള്‍ ചിലപ്പോള്‍ സങ്കല്‍പ്പിക്കുന്നത്ര വലുതല്ലെന്ന് നിങ്ങള്‍ തിരിച്ചറിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

വ്യക്തിപരമായ ഒരു സന്തോഷം കൂടി പങ്കുവെക്കട്ടെ. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയായ ലഗാന്‍, അതിന്റെ മഹത്തായ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ പതിപ്പില്‍ പ്രത്യേക പ്രദര്‍ശന വിഭാഗത്തില്‍ ഇടം നേടിയിരിക്കുന്നു. ആ മാന്ത്രിക ചലച്ചിത്രയാത്ര വീണ്ടും ഒരുമിച്ച് അനുഭവിക്കാനുള്ള ദിവസങ്ങള്‍ ഞാന്‍ ഇതിനകം എണ്ണിത്തുടങ്ങി.

എന്നാല്‍ ഐഎഫ്എഫ്‌ഐ നമ്മള്‍ കാണുന്ന സിനിമകളെക്കുറിച്ച് മാത്രമല്ല. സിനിമയുടെ ഭാവിയെക്കുറിച്ചും അത് സൃഷ്ടിക്കുന്ന ആളുകളെക്കുറിച്ചും കഥകള്‍ കൂടുതല്‍ ദൂരങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന അവസരങ്ങളെക്കുറിച്ചും കൂടിയാണ്. വളര്‍ന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കാനും,
സര്‍ഗാത്മക സഹകരണം പ്രോത്സാഹിപ്പിക്കാനും, ചലച്ചിത്രനിര്‍മാണ മേഖലയിലെ സംവിധാനത്തെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ ഈ വര്‍ഷത്തെ മേളയിലുണ്ട്.

എന്താണ് ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ?

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും സംരംഭമായ Cre-ative Minds of Tomorrow എന്തെന്ന് നോക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100 യുവപ്രതിഭകള്‍ക്ക് ഐഎഫ്എഫ്‌ഐ പോലൊരു അന്താരാഷ്‌ട്ര വേദിയില്‍ ചലച്ചിത്രനിര്‍മാണത്തിലെ 13 വ്യത്യസ്ത മേഖലകളില്‍ അവരുടെ സര്‍ഗാത്മക കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതായി സങ്കല്‍പ്പിച്ചുനോക്കൂ. അതാണ് ഇതിലൂടെ സാധ്യമാക്കുന്നത്.

മുമ്പ് ഫിലിം ബസാര്‍ എന്നറിയപ്പെട്ടിരുന്ന വേവ്‌സ് ഫിലിം ബസാര്‍ മറ്റൊരു സംരംഭമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രകാരന്മാരും നിര്‍മാതാക്കളും നിക്ഷേപകരും വിതരണക്കാരും ഒത്തുചേരുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍, അതറിയാനുള്ള ഇടം ഇതാണ്.

ആശയങ്ങള്‍ക്ക് സഹപ്രവര്‍ത്തകരെ കണ്ടെത്താനും, ചലച്ചിത്ര പദ്ധതികള്‍ക്ക് സാധ്യതയുള്ള പങ്കാളികളെ കണ്ടെത്താനും, പുതിയ സാധ്യതകളിലേക്കുള്ള വാതിലുകള്‍ തുറക്കാനും സംഭാഷണങ്ങള്‍ സഹായിക്കുന്ന ഇടമാണ് ബസാര്‍. സഹനിര്‍മാണ അവസരങ്ങള്‍, വ്യവസായ മേഖലയുമായുള്ള ഇടപെടലുകള്‍, വിജ്ഞാന സെഷനുകള്‍ തുടങ്ങി ചലച്ചിത്രനിര്‍മാണത്തില്‍ ആദ്യ ചുവടുവെക്കുന്നവര്‍ക്കും വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരുപോലെ കണ്ടെത്താന്‍ ഏറെ കാര്യങ്ങളുണ്ട്.

പ്രശസ്ത പോളിഷ് ചലച്ചിത്രകാരന്‍ പാവല്‍ പാവ്ലിക്കോവ്‌സ്‌കി സംവിധാനം ചെയ്ത ഫാദര്‍ലാന്‍ഡ് ആണ് ഈ വര്‍ഷത്തെ മേളയുടെ ഉദ്ഘാടന ചിത്രം. സിംഗപ്പൂര്‍ ചലച്ചിത്രകാരന്‍ ആന്റണി ചെന്‍ സംവിധാനം ചെയ്ത വി ആര്‍ ഓള്‍ സ്ട്രയ്‌ഞ്ചേഴ്‌സ് ആണ് മേളയുടെ സമാപന ചിത്രം.

 

Tags: 57th International Film Festival of IndiaA Guide to Cinematic Experiences
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കുതിപ്പ് തുടര്‍ന്ന് മലപ്പുറം രണ്ടാമത് കണ്ണൂര്‍

അനഘ ബാബുക്കുട്ടന്‍ കസേര നെയ്ത്തിനിടയില്‍

അനഘ നെയ്‌ത്തെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ ലോകം

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; ആസ്വദിക്കാം അതിരുകളില്ലാത്ത കഥകള്‍

ചന്ദുസുധാകര്‍ മുളകൊണ്ട് കുട്ട നിര്‍മിക്കുന്നു

മഗധയില്‍ നിന്നെത്തി മുളയില്‍ വിസ്മയം തീര്‍ത്ത് ചന്ദു

മാറുന്ന കേരളത്തിന്റെ നേര്‍ച്ചിത്രം

പ്രകൃതി സുരക്ഷാ സംവിധാനവുമായി ആരോണ്‍

പ്രകൃതി സുരക്ഷാ ഉപകരണവുമായി എട്ടാം ക്ലാസുകാരന്‍

ഭാരതത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ മാതൃകയുമായി അമയബിഭുവും മാര്‍ഗ്രറ്റ് റോയും

ഭാരതത്തിന്റെ നമോ ഗ്രീന്‍ ട്രെയിന്‍ മാതൃകയുമായി അമയയും മാര്‍ഗ്രറ്റും

പ്രളയസാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന നൂതന
സംവിധാനവുമായി അമന്‍ രോഹിത്തും സല്‍വിയയും

പ്രളയ സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന സംവിധാനം

മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യുതിയും ഉത്പാദിപ്പിക്കാവുന്ന പ്ലാന്റിന്റെ മാതൃകയുമായി ആന്‍ മരിയ സിജുവും ഇസബെല്‍ തെരേസും

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം; മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യതിയും

രാമായണയില്‍ നിന്ന് (ഇടത്ത്) ശ്രീലേഖ ഐപിഎസ് (വലത്ത്)

രാമായണം സിനിമ തിയറ്ററില്‍ പോയി കണ്ട് എല്ലാവരും പുളകം കൊള്ളണമെന്നും ഹോളിവുഡിനെ ഇന്ത്യ തോല്‍പിച്ചെന്നും ശ്രീലേഖ ഐപിഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.