Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മാറുന്ന കേരളത്തിന്റെ നേര്‍ച്ചിത്രം

ജന്മഭൂമി പ്രസിദ്ധീകരിച്ച 'പുര നിറയുന്ന പുരുഷന്മാര്‍' എന്ന ലേഖന പരമ്പരയെക്കുറിച്ചുള്ള പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2026, 06:22 am IST
inArticle
Add to Preferred Sources

സമകാലിക കേരളത്തിന്റെ സാമൂഹിക കുടുംബ ജീവിതത്തില്‍ അതിപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് ‘പുര നിറയുന്ന പുരുഷന്മാര്‍’ എന്ന ലേഖനപരമ്പരയിലൂടെ രഞ്ജിത് മുരളി അവതരിപ്പിച്ചത്. പ്രായം കടന്നിട്ടും അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ അവിവാഹിതരായി തുടരേണ്ടി വരുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ മാനസികവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാണ് ഈ ലേഖന പരമ്പര ചര്‍ച്ച ചെയ്തത്. കോഴിക്കോട് കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച വിവാഹ രജിസ്ട്രേഷന്‍ ക്യാമ്പില്‍ സംഘാടകര്‍ പ്രതീക്ഷിച്ച ആയിരം പേര്‍ക്ക് പകരം 7000-ത്തിലധികം ആളുകള്‍ എത്തിയത് കേരളത്തിലെ മാറുന്ന സാമൂഹിക അവസ്ഥയാണ് കാണിച്ചുതരുന്നത്.

2024-ലെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 2014-ല്‍ 23.8 ആയിരുന്നത് 24.5 വയസ്സായി ഉയര്‍ന്നു. 20-49 പ്രായപരിധിയിലുള്ള പുരുഷന്മാരില്‍ 35.9 ശതമാനവും സ്ത്രീകളില്‍ 10.2 ശതമാനവും അവിവാഹിതരാണെന്ന കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കൂടാതെ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അഞ്ചാം ഘട്ടം അനുസരിച്ച് കേരളത്തിലെ മൊത്തം പ്രത്യുത്പാദന നിരക്ക് ദേശീയ ശരാശരിയായ 1.9-നേക്കാള്‍ കുറഞ്ഞ് 1.5-ല്‍ എത്തിയിരിക്കുന്നു.

സര്‍ക്കാര്‍ ജോലി, സ്ഥിരവരുമാനം, സ്വന്തം വീട്, ഉയര്‍ന്ന വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി നിബന്ധനകളാണ് ഇന്ന് വിവാഹാലോചനാ വേദികളില്‍ മുന്നില്‍ നില്‍ക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചുതുടങ്ങിയതോടെ വിവാഹാനന്തരം ജോലി ഉപേക്ഷിക്കേണ്ടി വരുന്നതോ വ്യക്തിസ്വാതന്ത്ര്യത്തില്‍ കുറവ് വരുന്നതോ ആയ സാഹചര്യങ്ങള്‍ അംഗീകരിക്കാന്‍ പെണ്‍കുട്ടികള്‍ വിമുഖത കാട്ടുന്നു. വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ അതിന് അനുയോജ്യരായ വരന്മാരെയാണ് ആഗ്രഹിക്കുന്നത്.
അതുപോലെ മറ്റൊരു പ്രതിസന്ധിയാണ് ജാതിയും ജാതകവും. ആധുനികരാകുമ്പോഴും കേരളത്തിന്റെ വിവാഹവേദിയില്‍ ജാതിയും ഉപജാതിയും ജാതകപ്പൊരുത്തവുമൊക്കെ ഇന്നും നിര്‍ണായക ഘടകങ്ങള്‍ തന്നെയാണ്. പരസ്പരം ഇഷ്ടപ്പെടുന്നവരുടെ വിവാഹങ്ങള്‍ പോലും ചൊവ്വാദോഷത്തിന്റെയും ദശാസന്ധിയുടെയും പേരില്‍ മുടങ്ങിപ്പോകുന്ന സാഹചര്യം സമൂഹത്തില്‍ നിലനില്‍ക്കുന്നു.

കേരളത്തില്‍ വധുവിനെ ലഭിക്കാതെയായതോടെ അന്യസംസ്ഥാനങ്ങളിലേക്ക് വധുവിനെ തേടി പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അതോടൊപ്പം ഈ നിസ്സഹായാവസ്ഥ മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകളുടെ എണ്ണവും കൂടുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2020-ല്‍ 854 ആയിരുന്ന മാട്രിമോണിയല്‍ തട്ടിപ്പ് പരാതികള്‍ 2021-ല്‍ 1128 ആയി ഉയര്‍ന്നു.

ഈ വിഷയം കേവലം വ്യക്തികളുടെയോ ഏതാനും കുടുംബങ്ങളുടെയോ മാത്രം പ്രശ്നമല്ല, മറിച്ച് സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണ്. വിവാഹം വൈകുന്നതും അവിവാഹിതരുടെ എണ്ണം കൂടുന്നതും കുട്ടികളുടെ അനുപാതം കുറയുന്നതിനും മുതിര്‍ന്നവരുടെ അനുപാതം കൂടുന്നതിനും കാരണമാകുന്നു. ഇത് ഭാവിയില്‍ പല തരത്തിലുള്ള സാമൂഹിക പ്രതിസന്ധികള്‍ക്ക് വഴിതെളിക്കും. വിവാഹമായില്ലേ എന്ന നിരന്തരമായ അന്വേഷണങ്ങള്‍ യുവാക്കളെയും മാതാപിതാക്കളെയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് പിന്നീട് വിഷാദരോഗത്തിലേക്കും സാമൂഹിക ഒറ്റപ്പെടലിലേക്കും നയിക്കുന്നു. ഇതോടൊപ്പം വിവാഹമോചനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കുടുംബബന്ധങ്ങളുടെ തകര്‍ച്ചയെ സൂചിപ്പിക്കുന്നു.

വളരെ കാലികപ്രസക്തമായ ഒരു വിഷയം കേവലം ഒരു വാര്‍ത്ത എന്നതിലുപരി കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെയും യഥാര്‍ത്ഥ ജീവിതാനുഭവങ്ങളുടെയും പിന്‍ബലത്തോടെ അവതരിപ്പിച്ച ലേഖകന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമല്ല, അതിനുള്ള പ്രായോഗിക പരിഹാരങ്ങളും മുന്നോട്ടുവയ്‌ക്കുന്നു. മാട്രിമോണിയല്‍ സൈറ്റുകള്‍ക്കും ബ്രോക്കര്‍മാര്‍ക്കും പകരം തദ്ദേശസ്ഥാപനങ്ങള്‍, സമുദായ സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിശ്വാസ്യതയുള്ള വിവാഹനടത്തിപ്പ് സംവിധാനങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകത, ശാസ്ത്രീയമായ വിവാഹപൂര്‍വ കൗണ്‍സിലിംഗിന്റെ പ്രസക്തി, പുനര്‍വിവാഹത്തോടുള്ള സമൂഹത്തിന്റെ വിമുഖത മാറേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെല്ലാം ലേഖനത്തെ മികച്ചതാക്കുന്നു.

രണ്ടു വ്യക്തികളുടെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഒത്തുചേരലാകണം വിവാഹം എന്ന സന്ദേശമാണ് പരമ്പര മുന്നോട്ടുവയ്‌ക്കുന്നത്. സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തന ശ്രമങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. ലേഖകനും ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍…

അഡ്വ. ജി. അഞ്ജനാദേവി
ദേശീയ വനിതാ കമ്മിഷന്‍
ഉപദേശക സമിതിയംഗം

 

Tags: MARRIAGEmarriage bureau
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വിവാഹക്കമ്പോളത്തില്‍ വരന്മാര്‍ പിന്നിലാണ്

India

വിവാഹത്തിന് വരൻ അബ്ദുൾ കലാം എത്തിയത് ജെസിബിയിൽ ; പ്രചോദനം യോഗി ആദിത്യനാഥിന്റെ ‘ബുൾഡോസർ മോഡൽ’

Entertainment

തെലുങ്ക് യുവതാരം തേജ സജ്ജയുടെ വിവാഹനിശ്ചയം നടന്നു; ചടങ്ങിൽ ചിരഞ്ജീവി ഉൾപ്പെടെ രാഷ്‌ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ, വിവാഹം ഡിസംബറിൽ

Article

മാറേണ്ടത് വിവാഹ സങ്കല്‍പങ്ങളും സാമൂഹിക സമീപനവും

Article

വിദേശ ജീവിതം സ്വപ്നം; വിവാഹത്തിന് പുതിയ നിബന്ധനകള്‍

പുതിയ വാര്‍ത്തകള്‍

മാറുന്ന കേരളത്തിന്റെ നേര്‍ച്ചിത്രം

പ്രകൃതി സുരക്ഷാ സംവിധാനവുമായി ആരോണ്‍

പ്രകൃതി സുരക്ഷാ ഉപകരണവുമായി എട്ടാം ക്ലാസുകാരന്‍

ഭാരതത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ മാതൃകയുമായി അമയബിഭുവും മാര്‍ഗ്രറ്റ് റോയും

ഭാരതത്തിന്റെ നമോ ഗ്രീന്‍ ട്രെയിന്‍ മാതൃകയുമായി അമയയും മാര്‍ഗ്രറ്റും

പ്രളയസാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന നൂതന
സംവിധാനവുമായി അമന്‍ രോഹിത്തും സല്‍വിയയും

പ്രളയ സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന സംവിധാനം

മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യുതിയും ഉത്പാദിപ്പിക്കാവുന്ന പ്ലാന്റിന്റെ മാതൃകയുമായി ആന്‍ മരിയ സിജുവും ഇസബെല്‍ തെരേസും

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം; മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യതിയും

രാമായണയില്‍ നിന്ന് (ഇടത്ത്) ശ്രീലേഖ ഐപിഎസ് (വലത്ത്)

രാമായണം സിനിമ തിയറ്ററില്‍ പോയി കണ്ട് എല്ലാവരും പുളകം കൊള്ളണമെന്നും ഹോളിവുഡിനെ ഇന്ത്യ തോല്‍പിച്ചെന്നും ശ്രീലേഖ ഐപിഎസ്

ലക്ഷ്യ വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ടോം ലാഥമിനെ പൂജ്യത്തിന് പുറത്താക്കിയ ജസ്പ്രീത് ബുംറയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ബുംറയുടെ തീപ്പൊരി പക്ഷേ..! നിക്കോള്‍സിന്റെയും (113*) ഫിലിപ്‌സിന്റെയും (94*) കരുത്തില്‍ കിവികളുടെ അതിജീവനം

മുംബൈ കോര്‍പറേഷന്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയ ദാവൂദ് ഇബ്രാഹി ജീവിച്ചിരുന്ന മുംബൈയിലെ കെട്ടിടം (വലത്ത്) വഖഫ് ബോര്‍ഡ്( ഇടത്ത്)

ദാവൂദ് ഇബ്രാഹിമിന്റെ കെട്ടിടം പൊളിക്കുന്നത് തടയാന്‍ വഖഫ് ബോര്‍ഡ് കോടതിയില്‍, ബോംബെ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് റദ്ദാക്കി

ഈ ഐഡ്യോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത് ; ഒരു മാറ്റവും വരുത്താനും ഉദ്ദേശിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.