മണ്ണാര്‍ക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ജില്ലകള്‍ തമ്മിലുള്ള പോയിന്റ് പോരാട്ടം ശക്തമാകുന്നു. നിലവിലെ കണക്കില്‍ മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയ ജില്ലയായ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. മലപ്പുറത്തിന് 79 പോയിന്റും പാലക്കാടിന് 67 പോയിന്റുമാണുള്ളത്. 12 പോയിന്റിന്റെ വ്യത്യാസത്തിലാണ് ഇരു ജില്ലകളും മുന്നേറുന്നത്.മൂന്നാം സ്ഥാനത്ത് 61 പോയിന്റുമായി കാസര്‍കോടാണ്. കോഴിക്കോട് 60 പോയിന്റുമായി നാലാമതും തിരുവനന്തപുരം 59 പോയിന്റുമായി അഞ്ചാമതുമുണ്ട്. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ജില്ലകള്‍ തമ്മിലുള്ള മത്സരം കൂടുതല്‍ ആവേശകരമാകുകയാണ്. മലപ്പുറം ഇതുവരെ മൂന്ന് ഒന്നാം സ്ഥാനങ്ങളും രണ്ട് രണ്ടാം സ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവും സ്വന്തമാക്കി. പത്ത് എ ഗ്രേഡുകളും രണ്ട് ബി ഗ്രേഡുകളും ജില്ലയുടെ നേട്ടത്തിലുണ്ട്. പാലക്കാടിന് ഒരു ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവുമാണുള്ളത്. പത്ത് എ ഗ്രേഡുകളും മൂന്ന് ബി ഗ്രേഡുകളും പാലക്കാടിന്റെ അക്കൗണ്ടിലുണ്ട്. കാസര്‍കോട് ഇതുവരെ ഒരു മൂന്നാം സ്ഥാനവും 12 എ ഗ്രേഡുകളും നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം ടൈപ്പിങ്ങിലും രൂപകല്പനയിലും മലപ്പുറത്തെ പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷാദിയ സി ഒന്നാം സ്ഥാനം നേടി. അതേ മത്സരത്തില്‍ മലപ്പുറത്തെ ഐയുഎച്ച്എസ്എസ് പറപ്പൂരിലെ കൃഷ്ണജിത്ത് കെ.പി രണ്ടാം സ്ഥാനത്തെത്തി. സാമൂഹ്യശാസ്ത്ര ക്വിസില്‍ ആലപ്പുഴ ചേര്‍ത്തല സൗത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവദത്തന്‍ ഒന്നാമതെത്തി. ശാസ്ത്രമേളയിലെ എന്‍.സി.ഇ.ആര്‍.ടി സെമിനാറില്‍ കോഴിക്കോട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ അലീന ബൈജുവിനാണ് ഒന്നാം സ്ഥാനം. ഗണിതശാസ്ത്ര ക്വിസില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്വരരാഗ് കെ.ആര്‍ ഒന്നാം സ്ഥാനം നേടിയതും ആതിഥേയ ജില്ലയ്‌ക്ക് നേട്ടമായി. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലെ മത്സരങ്ങളിലൂടെ വിദ്യാര്‍ഥികളുടെ അറിവും സര്‍ഗാത്മകതയും പ്രായോഗികശേഷിയുമാണ് മേളയില്‍ മാറ്റുരയ്‌ക്കുന്നത്.
ശാസ്ത്രമേളയില്‍ ഇന്ന്
ഗണിതമേള: കല്ലടി എച്ച്എസ്എസ് കുമരംപുത്തൂര്‍, 9.30, തത്സമയമത്സരങ്ങള്‍, ഗണിതപ്രോജക്ട്, ഗണിതമാഗസിന്‍, ടീച്ചിങ് എയ്ഡ്, ടീച്ചിങ് എയ്ഡ് (യുപി)
സാമൂഹ്യശാസ്ത്രമേള: എംഇടി എച്ച്എസ്എസ് മണ്ണാര്‍ക്കാട്, 9.30, അറ്റ്ലസ് നിര്‍മാണം, ചരിത്രസെമിനാര്‍- പ്രബന്ധരചന, പ്രാദേശിക ചരിത്രരചന, പ്രസംഗം, വര്‍ക്കിങ് മോഡല്‍, ച്ചിങ് എയ്ഡ്പ്രവൃത്തിപരിചയമേള (സ്പെഷല്‍ സ്‌കൂള്‍ മേള): ഡിഎച്ച്എസ്എസ് നെല്ലിപ്പുഴ, 9.30 -12.30, തത്സമയനിര്‍മാണമത്സരം, 2.00 പ്രദര്‍ശനമത്സരം
ഐടി മേള: എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട് 9, ഡിജിറ്റല്‍ പെയിന്റിങ്ങ്, രചനയും അവതരണവും, അനിമേഷന്‍, ടീച്ചിങ് എയ്ഡ്, 1.00 ഡിജിറ്റല്‍ പെയിന്റിങ്, അനിമേഷന്‍
ശാസ്ത്രമേള: എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട്, ടീച്ചിങ് എയ്ഡ്, ടീച്ചേഴ്സ് പ്രൊജക്ട്, വര്‍ക്കിങ് മോഡല്‍, സ്റ്റില്‍ മോഡല്‍, റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്സ്, ഇന്‍വെസ്റ്റിഗേറ്ററി പ്രൊജക്ട്, റോബോട്ടിക്സ് വര്‍ക്കിങ് മോഡല്‍, ഇലക്ട്രോണിക്സ് വര്‍ക്കിങ് മോഡല്‍, ഐഒടി വര്‍ക്കിങ് മോഡല്‍- തുടര്‍ന്ന് പ്രദര്‍ശനം

















