മണ്ണാര്‍ക്കാട്: കടല്‍, കായല്‍ തീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ശേഖരിച്ച് വേര്‍തിരിക്കുന്നതിനായി റോബോട്ടിക് ബോട്ട് വികസിപ്പിച്ച്തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്ത്ഥികളായജി.ആര്. അക്ഷയും ദര്ശന് കൃഷ്ണയും. നിര്‍മിതബുദ്ധി സാങ്കേതികവിദ്യഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാനും ശേഖരിക്കാനുംകഴിയുന്ന സംവിധാനമാണ് ‘പ്ലാസ്റ്റോ ഹണ്ടര്‍’. ജെസിബിയുടെ മാതൃകയിലുള്ളറോബോട്ടിക് കൈ ഘടിപ്പിച്ച ബോട്ട് ഫോണിലൂടെയോ സെന്സറുകളിലൂടെയോനിയന്ത്രിക്കാം. നിലവില്‍ 30 കിലോഗ്രാം വരെ മാലിന്യം സംഭരിക്കാനുള്ളശേഷിയുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവില്‍ സെന്‍സര്‍ സംവിധാനം കൂടിഉള്‍പ്പെടുത്തി പ്രവര്‍ത്തനം പൂര്‍ണമായും ഓട്ടോമാറ്റിക്കാക്കുകയാണ് ലക്ഷ്യം.സംഭരണശേഷി വര്‍ധിപ്പിച്ച് ടണ്‍ കണക്കിന് പ്ലാസ്റ്റിക് ശേഖരിക്കുകയുംപിവിസി, നോണ്‍-പിവിസി പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ച് പൈറോളിസിസ്പോലുള്ള സാങ്കേതികവിദ്യകളിലൂടെ ഉപയോഗപ്രദമായ ഊര്‍ജവും വാതകവുംവീണ്ടെടുക്കുകയുമാണ് പദ്ധതിയുടെ ഭാവി ലക്ഷ്യമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


















