മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലെ ഹയര്‍ സെക്കന്‍ഡറിവിഭാഗം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനംനേടി ഇടുക്കി രാജാക്കാട് എസ്എന്‍വിഎച്ച്എസ്എസിലെ ആദിത്യന് സുനില്‍.
പന്ത്രണ്ടാം ക്ലാസ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിവിധ ക്വിസ് മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നാം സ്ഥാനം നേടാന്‍ ആദിത്യന്സാധിച്ചിരുന്നില്ല. എന്നാല്‍ തന്റെ അവസാന സ്കൂള്‍തല മത്സരത്തില്‍ തന്നെഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈമിടുക്കന്. രാജാക്കാട് എസ്എന്‍വിഎച്ച്എസ്എസിലെ തന്നെ കായികാദ്ധ്യാപകനായ സുനില്‍ കുമാറിന്റെയും, രാജാക്കാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപിക സവിതയുടെയും മകനാണ്. സഹോദരന്:നിരഞ്ജന്. മൂവരും ആദിത്യന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.














