മണ്ണാര്‍ക്കാട്: ഗണിതമേളയിലെ എച്ച്.എസ്. വിഭാഗം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് സ്വരരാഗ് കെ.ആര്. കടുത്ത മത്സരങ്ങള്‍ക്കൊടുവിലാണ് മണ്ണാര്‍ക്കാട് സ്വദേശിയും എംഇഎസ്എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സ്വരരാഗ് ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വരരാഗ് സംസ്ഥാനതല ഗണിതമേളയില്‍ മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ബി ഗ്രേഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ഗണിതത്തോടുള്ള പ്രത്യേക താത്പര്യവും മികവും കൈമുതലായുള്ള സ്വരരാഗ് സംസ്ഥാനതലത്തില്‍ നടക്കുന്ന ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് പരീക്ഷയിലും യോഗ്യത നേടിയിട്ടുണ്ട്.രതീഷ് സ്വപ്ന ദമ്പതികളുടെ മകനാണ്. സഹോദരി: സ്വരലയ ആര്.













