തിരുവനന്തപുരം:തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി.ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോര്‍ട്ട് ഡി ജി പിക്ക് നല്‍കിയത്.
കേസില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം എട്ട് പ്രതികളാണുള്ളത്.സര്‍ക്കാര്‍ അനുമതി വേണ്ട വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക, സര്‍ക്കാരിനെതിരെതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാകുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കുറ്റപത്രം തയാറാക്കാനുള്ള അനുമതി തേടിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്. രാഷ്‌ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് മനഃപൂര്‍വം പൂഴ്‌ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപമുണ്ടായിരുന്നു.
















