ന്യൂദല്‍ഹി സീനിയര്‍ സിറ്റിസണായ ഒരാള്‍ ജന്തര്‍ മന്തറില്‍ പാറ്റകളെ തുരത്തുന്ന വീഡിയോ വൈറല്‍. പ്രായമേറിയ ആള്‍ മോദിയെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ സിജെപി പ്രവര്‍ത്തകര്‍ക്ക് ഉത്തരം മുട്ടുകയാണ്.
जिस प्रकार इन राष्ट्रवादी बुजुर्ग ने कॉकरोचों का प्रोपेगेंडा आगे बढ़ाने वाली एजेंट की बोलती बंद कर दी |
इसी प्रकार सभी राष्ट्रवादी विचारों के लोगों को सामने आकर कॉक्रोचों का सामना करना ही पड़ेगा |
अगर इस तरह राष्ट्रवादी सामने नहीं आए तो मुट्ठी भर कॉकरोच करोड़ों राष्ट्रवादियों… pic.twitter.com/HwAMs7sj7U
— THE JAT ASSOCIATION (@Jatassociation) October 19, 2026
നിങ്ങള്‍ പണം വാങ്ങിയല്ലേ സമരം ചെയ്യുന്നത് എന്ന ചോദ്യത്തിന് ചിലര്‍ പണം വാങ്ങുന്നുണ്ടാകും പക്ഷെ ഈ സമരതതില്‍ വരുന്ന എല്ലാവരും ഒരു സംഘടനയിലേതല്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. 2014ല്‍ അധികാരത്തിലേറിയ മോദി എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്ന് ദേശീയ വാദി കൂടിയായ കാരണവര്‍ പറയുന്നു, അയോധ്യാക്ഷേത്രം പണിതു, കശ്മീരിന് പ്രത്യേക പദവി നല‍്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞു, മുസ്ലീം സ്ത്രീകളെ മൂന്ന് തവണ മൊഴിചൊല്ലി വിവാഹമോചനം നേടുന്ന ഏര്‍പ്പാട് നിര്‍ത്തി, തുടങ്ങി മോദി ചെയ്ത കാര്യങ്ങള്‍ കാരണവര്‍ എണ്ണിയെണ്ണി പറയാന്‍ തുടങ്ങിയതോടെ സിജെപിക്കാര്‍ക്ക് ക്ഷമനശിച്ചു. അവര്‍ ഇടപെട്ട് സംസാരിക്കാന്‍ തുടങ്ങി. പക്ഷെ വിട്ടുകൊടുക്കാന്‍ കാരണവര്‍ തയ്യാറല്ലായിരുന്നു.
താന്‍ പണ്ട് അണ്ണാ ഹസാരെയുടെ സമരത്തില്‍ എല്ലാ ദിവസവും സമര്‍പ്പണ മനസ്സോടെ സമരം ചെയ്ത ആളാണെന്നും പക്ഷെ ഒടുവില്‍ അരവിന്ദ് കെജ്രിവാളിനെപ്പോലെ ഒരു ആത്മാര്‍ത്ഥതയില്ലാത്ത നേതാവ് അതിന്റെ നേതൃത്വം കയ്യടക്കി എന്നും കാരണവര്‍ പറഞ്ഞപ്പോള്‍ സിജെപിക്കാര്‍ക്ക് മറുപടിയില്ലായിരുന്നു. ഏഴരക്കോടി രൂപയാണ് അരവിന്ദ് കെജ്രിവാള്‍ പരസ്യത്തിന് മാത്രം ചെലവാക്കിയതെന്ന് വൃദ്ധന്‍ ചോദിച്ചപ്പോള്‍ സിജെപിക്കാര്‍ക്ക് ഉത്തരം മുട്ടി.
ഇതുപോലെ തന്നെ, ദേശീയവാദ ചിന്താഗതികളുള്ള എല്ലാവരും മുന്നോട്ടുവന്ന് ഈ ‘പാറ്റകളെ’ നേരിട്ടാല്‍, പാറ്റകള്‍ തോറ്റു തൊപ്പിയിടുമെന്നും ചിലര്‍ പ്രതികരിക്കുന്നു.
















