ന്യൂദൽഹി: ദൽഹിയിൽ സമരക്കാരെ ദൽഹി പോലീസ് ആക്രമിച്ചതും പീഡിപ്പിച്ചതും കദനകഥായായി മാധ്യമങ്ങളും പ്രചരിപ്പിക്കുമ്പോൾ ദൽഹി പോലീസ് പുറത്തുവിട്ടിരിക്കുന്ന വിവരം ഞെട്ടിക്കുന്നത്.

സമരം മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർക്കെതിരേ. ആക്രമിക്കപ്പെടുന്നത് ദൽഹി പോലീസ്. സമരക്കാർക്കൊപ്പമുള്ള വനിതകളെ ആക്രമിച്ചുവെന്ന് വ്യാഖ്യാനവും വിവരണവും പ്രചാരണവും നടത്തുമ്പോൾ ദൽഹി പോലീസ് പുറത്തുവിട്ട ചിത്രങ്ങൾ വാസ്തവം പറയുന്നു. സമരക്കാരിലെ പുരുഷന്മാർ വനിതാ പോലീസിനെ വട്ടമിട്ട് ആക്രമിക്കുന്നത്, ശാരീരികമായി പീഡിപ്പിക്കുന്നത്, പോലീസ് യൂണിഫോമിലെ പോലീസ് ചിഹ്നങ്ങൾ കീറിയെടുത്തത്, ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ദൽഹി പോലീസ് പങ്കുവെച്ചിരിക്കുന്നത്.
















