Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

ആര്‍ട്ട് സിനിമകള്‍ക്കും കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കും ഒരുപോലെ അനുയോജ്യനായ അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു നാനാ പടേക്കര്‍. കപടതകളില്ലാത്ത ആ അഭിനയശൈലി ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. നാനാ പടേക്കര്‍ക്ക് പകരക്കാരനാകാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരാളില്ല.

ആര്‍ പ്രദീപ്‌byആര്‍ പ്രദീപ്‌
Oct 9, 2026, 12:32 pm IST
inBollywood, Vicharam, Article, Entertainment

കമാന്‍ഡോ പരിശീലകനായ പട്ടാളക്കാരന്റെ കഥ പറഞ്ഞ ‘പ്രഹാര്‍-ദി ഫൈനല്‍ അറ്റാക്ക്’ എന്ന ചലച്ചിത്രം 1991ലാണ് തീയറ്ററുകളിലെത്തുന്നത്. നല്ല സിനിമകള്‍ മലയാളം, ഹിന്ദി ഉള്‍പ്പടെയുള്ള മറ്റ് ഭാഷകളിലും ഉണ്ടായിക്കൊണ്ടിരുന്ന കാലത്ത് കേരളത്തിലെ തീയറ്ററുകളിലുള്‍പ്പടെ വലിയ ചലനമായി നാനാപടേക്കര്‍ സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആ ചലച്ചിത്രം. തിരുവനന്തപുരത്ത് ശ്രീകുമാര്‍ തീയറ്ററിലായിരുന്നു പ്രദര്‍ശനം. എല്ലാ മസാലകളുമുള്ള, ഒരു സാധാരണ ഹിന്ദി സിനിമ കാണാനുള്ള ആഗ്രഹത്തിലാണ് തീയറ്ററിലെത്തിയത്. അന്നത്തെ ലേഡി സ്റ്റാറായിരുന്ന ഡിമ്പിള്‍ കപാഡിയയുടെയും കൂടാതെ മാധുരി ദീക്ഷിതിന്റെയും സാന്നിധ്യവും തീയറ്ററുകളില്‍ ആളെ നിറച്ചു. ആ സിനിമ ഒരു വിസ്മയമായിരുന്നു… നാനാ പടേക്കര്‍ എന്ന അഭിനയ പ്രതിഭ തീര്‍ത്ത വിസ്മയം!

ആദ്യമായാണ് നാനായെ വെള്ളിത്തിരയില്‍ കാണുന്നത്. മറാത്തി അരങ്ങിനെ അടക്കി ഭരിച്ചിരുന്ന നാടക നടന്‍, നാടക സംവിധായകന്‍ എന്നീ വിശേഷണങ്ങളൊക്കെ വായിച്ചറിഞ്ഞിരുന്നെങ്കിലും അതുവരെ അനുഭവിച്ചിട്ടില്ലാത്ത അഭിനയ രീതികളാല്‍ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. കമാന്‍ഡോ പരിശീലകനായ, പരുക്കനായ പട്ടാളക്കാരനാകാന്‍ അദ്ദേഹം ഏറെക്കാലം പരിശീലനം നേടിയിരുന്നു എന്ന അറിവ്, സിനിമയോടുള്ള, അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തി. മേജര്‍ പ്രതാപ് ചൗഹാന്‍ എന്ന കമാന്‍ഡോയെ അവതരിപ്പിക്കാന്‍, യഥാര്‍ത്ഥ കമാന്‍ഡോ രീതികള്‍ അഭ്യസിക്കാന്‍ ഏകദേശം മൂന്ന് വര്‍ഷത്തോളം മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിക്കൊപ്പം അദ്ദേഹം ചേര്‍ന്നു. ഇതിന്റെ ഭാഗമായി ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും റൈഫിള്‍ ഷൂട്ടിംഗിലും കഴിവുനേടി. തുടര്‍ന്ന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ക്യാപ്റ്റന്‍ പദവി നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.

കാര്‍ഗില്‍ പര്‍വ്വത നിരകളില്‍ നിന്ന് പാക് പട്ടാളം ഭാരതത്തിനെതിരെ യുദ്ധം തുടങ്ങിയപ്പോള്‍ തികഞ്ഞ ദേശസ്‌നേഹിയായ നാനാപടേക്കര്‍ക്ക് വെറുതെയിരിക്കാനായില്ല. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്സിനെ സമീപിച്ച് തനിക്കും സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഒരു സാധാരണക്കാരന് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കാനുള്ള നിയമ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ അഭിനേതാവുമാത്രമല്ല, കമാന്‍ഡോ പരിശീലനം നേടിയ, ദേശീയതലത്തില്‍ റൈഫിള്‍ ഷൂട്ടിംഗില്‍ മെഡല്‍ നേടിയ വ്യക്തിയുമാണെന്നായിരുന്നു മറുപടി. നാനായുടെ ഉറച്ച തീരുമാനത്തിനുമുന്നില്‍ നിയമതടസ്സങ്ങളെല്ലാം മാറി. ദ്രാസ്, ലേ, കുപ്‌വാര, ബാരമുള്ള, സോപോര്‍ തുടങ്ങി വെടിയൊച്ച നിലക്കാത്ത യുദ്ധമുഖത്ത് രണ്ടുമാസത്തോളമാണ് ഭാരത സൈനികര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചത്. ”എന്റെ രാജ്യത്തിനായാണ് ഞാനതു ചെയ്തത്. അല്ലാതെ വീമ്പു പറഞ്ഞു നടക്കാനല്ല…” എന്നായിരുന്നു അതേക്കുറിച്ച് പിന്നീടദ്ദേഹം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.

കുട്ടിക്കാലത്ത് കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിതം. എന്നാല്‍ പട്ടിണി ഉള്ളിലൊതുക്കിയും അദ്ദേഹം നാടകത്തെ സ്‌നേഹിച്ചു. ചെറുപ്പത്തിലേ തുടങ്ങിയ നാടകപ്രേമം നാനായെ മറാത്ത അരങ്ങിന്റെ മുന്‍നിരയിലെത്തിച്ചു. പതിമൂന്നു വയസ്സുള്ളപ്പോള്‍ ചെയ്ത ജോലി സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതായിരുന്നു. കുടുംബത്തിന്റെ പട്ടിണിമാറ്റാനായിരുന്നു അത്. ചുവരുകളില്‍ വലിയ സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ച ശേഷം മാറി നിന്ന് നോക്കിയങ്ങനെ നില്‍ക്കും. അതിലെ നായകന്റെയും മറ്റും ചിത്രങ്ങളില്‍ തലോടും. ഒരിക്കല്‍ തന്റെയും ചിത്രങ്ങള്‍ ഇങ്ങനെ ചുവരില്‍ പതിയുന്നത് സ്വപ്‌നം കണ്ടുകൊണ്ടായിരുന്നു അന്ന് പോസ്റ്ററുകള്‍ പതിച്ചിരുന്നതെന്ന് ഒരു അഭിമുഖത്തില്‍ നാനാ പടേക്കര്‍ പറഞ്ഞിട്ടുണ്ട്. കഷ്ടപ്പാടുകള്‍ക്കിടയിലും നാടകാഭിനയവും സംവിധാനവുമൊന്നും അദ്ദേഹം കൈവിട്ടില്ല. നല്ല നാടക നടനെന്ന പേരെടുത്തതാണ് സിനിമയിലേക്കുള്ള വഴി തുറന്നതും. മുസാഫിര്‍ അലി സംവിധാനം ചെയ്ത ‘ഗമന്‍’ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമാണ് ആദ്യത്തേത്. ചെറിയ വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു.

‘പ്രഹാര്‍-ദി ഫൈനല്‍ അറ്റാക്ക്’ കണ്ടതിനു ശേഷം നാനാ പടേക്കറുടെ മുന്‍ സിനിമകള്‍ തേടിപ്പിടിച്ചു കാണാന്‍ തുടങ്ങി. ‘സലാം ബോംബെ’യും ‘പരിന്ദ’യും അങ്ങനെയാണ് കണ്ടത്. 1990ല്‍ പുറത്തിറങ്ങിയ ‘പരിന്ദ’യിലെ അധോലോക തലവന്‍ അണ്ണാ സേത്തിന്റെ വിഭ്രാന്തികള്‍ അവതരിപ്പിച്ച് നാനാ വീണ്ടും വിസ്മയിപ്പിച്ചു. ഭാഷാതിരുകള്‍ കടന്ന് പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ച കഥാപാത്രമായിരുന്നു അത്. ബോളിവുഡിലെ എക്കാലത്തെയും മികച്ച വില്ലന്‍ കഥാപാത്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് നാനാ പടേക്കറുടെ അണ്ണാ.

എറണാകുളത്ത് ശ്രീധര്‍ തീയറ്ററിലാണ് ‘ക്രാന്തിവീര്‍’ കാണുന്നത്. 1994ല്‍ ഇറങ്ങിയ ‘ക്രാന്തിവീറി’ലെ അഴിമതിക്കും വര്‍ഗീയതയ്‌ക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന പ്രതാപ് നാരായണ്‍ തിലക് എന്ന രോഷാകുലനായ യുവാവിനെ എങ്ങനെ മറക്കാനാകും. കോളനി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന അധോലോക നായകന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്‌ട്രീയക്കാര്‍ക്കും എതിരെ പ്രതാപ് നടത്തുന്ന വീറുറ്റ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. നാനാ പടേക്കറുടെ അതുല്യ പ്രകടനവും അഴിമതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ തീപ്പൊരി സംഭാഷണങ്ങളും ഈ ചിത്രത്തെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു ക്ലാസിക് ആക്കി മാറ്റുകയും അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു.

1996ലാണ് ‘അഗ്‌നിസാക്ഷി’ എത്തുന്നത്. നാനാ പടേക്കറും മനീഷാ കൊയ്‌രാളയും ജാക്കി ഷറോഫും മത്സരിച്ചഭിനയിച്ചപ്പോള്‍ ആ ചിത്രം ഇന്ത്യന്‍ സിനിമയില്‍ പുതു ചരിത്രം സൃഷ്ടിച്ചു. സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നാനാ പടേക്കര്‍ അവതരിപ്പിച്ച സംശയരോഗിയായ ഭര്‍ത്താവിന്റെ വേഷം ആര്‍ക്കും മറക്കാനാകില്ല. ഭര്‍ത്താവിന്റെ ക്രൂരതകളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് പുതിയ ജീവിതം നയിക്കുന്ന യുവതിയുടെ വേഷമായിരുന്നു മനീഷ കൊയ്‌രാളയ്‌ക്ക്. അവളെ പിന്തുടരുന്ന മാനസികാസ്വസ്ഥതയുള്ള ഭര്‍ത്താവ് കാഴ്ചക്കാരില്‍ ഭീതി നിറച്ചു. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന്
ലഭിച്ചു.

ഖാമോഷി, യുഗ് പുരുഷ്, യെശ്വന്ദ്, ടാക്‌സി നമ്പര്‍ 9211, വെല്‍കം അടക്കം എത്രയോ സിനിമകള്‍. ഗൗരവമേറിയ വേഷങ്ങള്‍ മാത്രം ചെയ്യുന്ന ആളല്ല താനെന്ന് ‘ഉദയ് ഷെട്ടി’ എന്ന ഹാസ്യ കഥാപാത്രത്തിലൂടെ തെളിയിച്ച സിനിമയാണ് വെല്‍കം. പ്രതിഭയുടെ മിന്നല്‍പ്പിണര്‍ തീര്‍ത്ത, പ്രേക്ഷകരെ അനുഭൂതിയുടെ കൊടുമുടിയിലെത്തിച്ച നിരവധി കഥാപാത്രങ്ങളിലുടെ നാനാ പടേക്കര്‍ എന്ന അഭിനേതാവ് നടന്നു കയറിയ വഴികള്‍. എന്നാല്‍, ബോളിവുഡ് അദ്ദേഹത്തിന്റെ അഭിനയ സാധ്യതകളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. എവിടയൊക്കയോ തഴയപ്പെട്ടു. അതല്ലെങ്കില്‍ ബോളിവുഡിന്റെ വാണിജ്യ ചേരുവകളെ അത്രകണ്ടുള്‍ക്കൊള്ളാന്‍ നാനാ പടേക്കര്‍ക്ക് ആയില്ല.

പൊതു സമൂഹത്തിനായും അദ്ദേഹത്തിന്റെ ഇടപെടലുണ്ടായി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ശബ്ദമുയര്‍ത്തുന്ന വ്യക്തിയെന്ന നിലയില്‍ ‘നാം ഫൗണ്ടേഷന്‍’ എന്ന സംഘടന വഴി കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ചു. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയപ്പോള്‍, അതിനെ കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെയുള്ള ശക്തമായ നടപടിയായി കണ്ട് പിന്തുണച്ചു. പരുക്കനുംഅഹങ്കാരിയുമായ കഥാപാത്രങ്ങളിലൂടെ ജനപ്രിയനായെങ്കിലും, നിഷ്‌കളങ്കവും, ഹാസ്യം നിറഞ്ഞതുമായ വേഷങ്ങളിലുടേയും അദ്ദേഹം ആസ്വാദകരെ വിസ്മയിപ്പിച്ചു.

ആര്‍ട്ട് സിനിമകള്‍ക്കും കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കും ഒരുപോലെ അനുയോജ്യനായ അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം. കപടതകളില്ലാത്ത ആ അഭിനയശൈലി ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. നാനാ പടേക്കര്‍ക്ക് പകരക്കാരനാകാന്‍ ഇന്ത്യന്‍ സിനിമയില്‍ ഇനി മറ്റൊരാളില്ല.

Tags: 1991 Bollywood MoviesAction Drama FilmClassic Bollywood CinemaNana Patekar Acting PerformanceNana PatekarHindi cinemaPrahaar The Final AttackDimple KapadiaMadhuri DixitIndian Film History
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

Bollywood

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

India

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.