തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിന്റെ തോൽവിക്ക് കാരണം SIR മൂലം വോട്ടർമാരുടെ എണ്ണം വെട്ടിക്കുറച്ചത് മൂലമെന്ന് പാറ്റ തലവൻ ദീപ്‌കേ പ്രസ്താവിച്ചതിന് പിന്നാലെ അഭിജിത് ദീപ്കെയ്‌ക്ക് എതിരെ കോൺഗ്രസിൽ നിന്ന് വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനിടെ ഗ്യാനേഷ് കുമാർ SIR മൂലം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരളത്തിൽ വിജയിച്ച കോൺഗ്രസ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേരളത്തിൽ സമരം ആരംഭിച്ചു.
തിങ്കളാഴ്ച നിയമസഭ തുടങ്ങുന്ന പശ്ചാത്തലത്തിൽ സഭക്ക് മുന്നിലേക്ക് തുടർച്ചയായി സമരം നടത്താനാണ് തീരുമാനം. കോൺഗ്രസ്സും ഇടത് പാർട്ടികളും ദില്ലിയിൽ ഒരുമിച്ച് സമരം ചെയ്യുന്നതിനെയും രാഷ്‌ട്രീയമായി നേരിടാനാണ് ബിജെപി തീരുമാനം. അതേസമയം, പാറ്റ പാർട്ടിക്കെതിരെ വിടി ബൽറാം, ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
















