പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ കാരണമാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകളിലൊതുങ്ങിയതെന്നും അതുകൊണ്ടാണ് വോട്ട് ചോരി നടത്തി അവരെ തോല്‍പ്പിച്ചതെന്നുമുള്ള സിജെപി നേതാവ് അഭിജിത് ദീപ്‌കെയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണെന്നായിരുന്നു ബൽറാമിന്റെ വിമര്‍ശമനം.
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയന്റെ സ്വന്തം പാര്‍ട്ടി ബ്രാഞ്ച് മുതല്‍ സംസ്ഥാന തലം വരെ വിശദമായി ചര്‍ച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ കുറെയൊക്കെ അവര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വി ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൽറാമിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്.കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയന്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തിൽ ഏതാണ്ടൊക്കെയോ തെറ്റുതിരുത്തലുകളും അവർ തന്നെ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു.
















