തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്.അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കാന്‍ ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം.
2023ല്‍ ഹോസ്റ്റലുകളിലെ അനധികൃത താമസക്കാരെ ഒഴിവാക്കാനിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് നീക്കം.പ്രിന്‍സിപ്പല്‍മാര്‍ക്കും ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കി.
സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കുമ്പോള്‍ ഹോസ്റ്റലുകള്‍ക്ക് അവധിയായിരിക്കണമെന്നാണ് നിര്‍ദ്ദേശം. അക്കാദമിക്ക് ആവശ്യങ്ങള്‍ക്ക് മാത്രം അവധിക്കാലത്ത് അനുമതിയോടെ ഹോസ്റ്റലില്‍ തങ്ങാന്‍ അനുമതി നല്‍കാനാണ് നിര്‍ദ്ദേശം.
















