കണ്ണൂർ ; തിരുവോണം ബംപറിന്റെ യഥാർത്ഥ അവകാശി താനാണെന്ന അവകാശ വാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്. പാലക്കാട് എസ് പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയിരിക്കുന്നത്. യഥാർത്ഥ ടിക്കറ്റ് നഷ്‌ടപ്പെട്ടു പോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാളുടെ അവകാശവാദം. എന്നാൽ ഇത് വ്യാജ ലോട്ടറിയെന്നാണ് സംശയം. പോലീസ് ഇക്കാര്യം പരിശോധിക്കുകയാണ്
.ഇയാൾ ഹാജരാക്കിയ ചിത്രത്തിലുള്ള ടിക്കറ്റ് നമ്പർ യഥാർത്ഥ ഒന്നാം സമ്മാന ടിക്കറ്റുമായി പൊരുത്തപ്പെടുന്നുണ്ടോ, ചിത്രത്തിൽ കൃത്രിമം നടന്നിട്ടുണ്ടോ, ടിക്കറ്റ് യഥാർത്ഥത്തിൽ ഇയാൾ വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകളോ മറ്റ് തെളിവുകളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.
ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ കണ്ണൂരിലെ ബാങ്ക് മുഖേന ടിക്കറ്റ് സമർപ്പിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശി അവകാശവാദവുമായി രംഗത്തുവന്നത്.
സാദിഖിന്റെ അവകാശവാദത്തിൽ പോലീസ് ഉൾപ്പെടെയുള്ള അധികൃതർക്ക് സംശയങ്ങളുണ്ട്. മൊബൈൽ ഫോണിലുള്ള ടിക്കറ്റിന്റെ ഫോട്ടോ മാത്രം അടിസ്ഥാനമാക്കി സമ്മാനത്തുകയ്‌ക്ക് അവകാശം ഉന്നയിക്കാനാകുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കേണ്ടത്.
















