ന്യൂദല്‍ഹി: തീവ്ര ഇസ്ലാമിക ഭീകര സംഘടനകൾ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണ പരമ്പരയ്‌ക്ക് പദ്ധതിയിടുന്നതായി ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസറിന്റെ താക്കീത്. അതിവേഗത്തിലാണ് ഭീകര സംഘടനകൾ ആധുനിക ശേഷിയും സാങ്കേതികവിദ്യയും വർധിപ്പിക്കുന്നത്. എന്നും ഇന്ത്യാടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ റൂവന്‍ അസര്‍ വ്യക്തമാക്കി. ഇന്ത്യയ്‌ക്ക് നേരെ മാത്രമല്ല, ഇസ്രയേലിന് നേരെയും വന്‍ ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹമാസ് സാന്നിധ്യം വര്‍ധിക്കുന്നു
പാകിസ്താനിലും ബംഗ്ലാദേശിലും ഹമാസ് സാന്നിധ്യം വർധിക്കുകയാണ്. ഇതിനെ പേടിക്കണം. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ കുപ്രസിദ്ധ ഭീകര സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ ഹമാസ് കമാൻഡർമാരായ നാജി സഹീർ, ഖാലിദ് അൽ-ഖദുമി എന്നിവർ പങ്കെടുത്തതായി തെളിവുകളുണ്ട്.- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹമാസ് അവരുടെ ക്രൂരമായ പ്രവര്‍ത്തനശൈലികള്‍ ലഷ്കര്‍ ത്വയിബയെ പഠിപ്പിക്കുന്നു
ലഷ്കറെ തൊയ്ബ പ്രവർത്തകർക്ക് ഹമാസിന്റെ പ്രവര്‍ത്തനശൈലികള്‍ പരിശീലിപ്പിച്ചുവരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. 25 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണം ഹമാസിന്റെ ഈ സ്വാധീനത്തിന്റെ ഭാഗമായിരുന്നുവെന്ന് റൂവന്‍ അസര്‍ പറഞ്ഞു.
















