Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എbyരാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ
Oct 7, 2026, 11:44 am IST
inVicharam, Article

2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി, ഭരണനേതൃത്വത്തില്‍ ഇന്നു കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. ഒരു നേതാവിന്റെ രാഷ്‌ട്രീയ വളര്‍ച്ചയുടെ മാത്രം ചരിത്രമല്ല ഈ 25 വര്‍ഷം. ഭരണരീതിയിലും വികസന സമീപനത്തിലും സാമൂഹിക ക്ഷേമത്തിലും സാമ്പത്തിക ശാക്തീകരണത്തിലും ഭാരതത്തിന്റെ ആഗോള സ്ഥാനത്തും ഉണ്ടായ മാറ്റങ്ങളുടെ കാലഘട്ടം കൂടിയാണിത്. ഇനി ഭാരതത്തിന്റെ ചരിത്രം എഴുതുമ്പോള്‍ ‘മോദിക്ക് മുമ്പും ശേഷവും’ എന്നു വിലയിരുത്തേണ്ടിവരും. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഭരണപരീക്ഷണങ്ങളില്‍ നിന്ന് 2014ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ മോദി, 2019ലും 2024ലും ജനവിധി നേടി ദേശീയ രാഷ്‌ട്രീയത്തിലെ ദീര്‍ഘകാല ഭരണനേതാക്കളിലൊരാളായി. അതിനൊപ്പം വളര്‍ന്നത് രാജ്യത്തിന്റെ വികസനവേഗവും ആത്മവിശ്വാസവും ആഗോള സ്വാധീനവുമാണ്.

മോദിക്ക് മുമ്പും ശേഷവും
അടല്‍ ബിഹാരി വാജ്പേയി തുടക്കം കുറിച്ച വികസനത്തിന്റെയും അടിസ്ഥാനസൗകര്യ വികസനത്തിന്റെയും ദേശീയ കരുത്തിന്റെയും പാതയ്‌ക്ക് കൂടുതല്‍ വേഗവും വ്യാപ്തിയും നല്‍കിക്കൊണ്ടാണ് 2014ന് ശേഷം മോദിയുടെ ഭാരതം മുന്നോട്ടുപോയത്. ‘രാജ്യം ആദ്യം’ എന്ന സമീപനമാണ് ഈ ഭരണരാഷ്‌ട്രീയത്തിന്റെ അടിസ്ഥാന ആശയം. രാജ്യത്തു വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ കരുത്തും സ്ഥാനവും ആത്മവിശ്വാസവും ഉയര്‍ത്തിപ്പിടിക്കുന്ന നയതന്ത്രത്തിനും പ്രാധാന്യം ലഭിച്ചു. വികസനവും ദേശസുരക്ഷയും ക്ഷേമവും സാമ്പത്തിക ശാക്തീകരണവും, സേവനവും നയതന്ത്രവും പരസ്പര വിരുദ്ധങ്ങളല്ലെന്നും അവയെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും ഒരു ദശാബ്ദത്തിലേറെക്കാലത്തെ മോദി ഭരണം തെളിയിച്ചു. കര്‍ഷകനെയും തൊഴിലാളിയെയും ശാസ്ത്രജ്ഞനെയും ഒരേപോലെ രാജ്യത്തിന്റെ മുതല്‍ക്കൂട്ടായി കാണുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത്. പുരോഗതി ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം സംഭാവനയല്ലെന്നും ഓരോ പൗരന്റെയും അധ്വാനവും കഴിവും രാഷ്‌ട്ര നിര്‍മാണത്തിന്റെ ഭാഗമാണെന്നുമുള്ള ആശയമാണ് ഈ സമീപനം മുന്നോട്ടുവയ്‌ക്കുന്നത്.
കാര്‍ഷികോത്പാദന ക്ഷമതയും കര്‍ഷകരുടെ വരുമാനവും ഉയര്‍ത്തുന്നതിനായി ശാസ്ത്ര-സാങ്കേതിക മേഖലയുടെ സാധ്യതകളെ കൃഷിയുമായി കൂട്ടിയിണക്കുമ്പോള്‍, ബഹിരാകാശ ഗവേഷണത്തിലും പ്രതിരോധ സാങ്കേതികവിദ്യയിലും രാജ്യം പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നു. വയലില്‍ സാങ്കേതികവിദ്യ എത്തിക്കുന്നതു മുതല്‍ ബഹിരാകാശത്തിന്റെ അനന്തസാധ്യതകള്‍ തേടുന്നതുവരെയുള്ള വികസന യാത്രയാണ് പുതിയ ഭാരതത്തിന്റേത്.

എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വേണ്ടി
ഇത് കേവലം മുദ്രാവാക്യമല്ലെന്നും ഭരണത്തിലൂടെ തെളിയിക്കേണ്ട ആശയമാണെന്നും കഴിഞ്ഞ വര്‍ഷങ്ങള്‍ രാജ്യത്തെ പഠിപ്പിച്ചു. ബാങ്കിങ് സേവനങ്ങളില്‍ നിന്ന് ആരോഗ്യപരിരക്ഷയിലേക്കും ഭവനനിര്‍മാണത്തില്‍ നിന്ന് കുടിവെള്ളത്തിലേക്കും ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്ന് സാമൂഹിക സുരക്ഷയിലേക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ എത്തി. ഇവ താഴെത്തട്ടിലുള്ളവരിലേക്കെത്തിക്കാനുള്ള ശ്രമമാണ് മോദി ഭരണത്തിന്റെ സവിശേഷത. ക്ഷേമപദ്ധതികള്‍ സാമ്പത്തിക സുരക്ഷയും സ്വയംപര്യാപ്തതയും നേടാനുള്ള അവസരം സൃഷ്ടിക്കലാകണമെന്ന ആശയമാണ് ഈ സമീപനത്തിന്റെ കാതല്‍.

ഗുജറാത്ത് മാതൃക
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ദരിദ്ര വിഭാഗങ്ങളിലേക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനായി നടപ്പാക്കിയ ശ്രദ്ധേയമായ സംരംഭമായിരുന്നു ഗരീബ് കല്യാണ്‍ മേളകള്‍. ക്ഷേമപദ്ധതികളുടെ ഗുണഫലം അര്‍ഹരായവരെ കണ്ടെത്തി നേരിട്ട് നല്‍കുക എന്നതായിരുന്നു ലക്ഷ്യം. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഗുജറാത്തില്‍ രൂപം നല്‍കിയ പ്രധാന സംരംഭമായിരുന്നു മിഷന്‍ മംഗള്‍. സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീകള്‍ക്ക് ബാങ്ക് വായ്‌പ, നൈപുണ്യ പരിശീലനം, ഉപജീവനമാര്‍ഗം എന്നിവ ലഭ്യമാക്കി. അവരെ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം നിര്‍ത്താതെ വരുമാനം സൃഷ്ടിക്കുന്നവരാക്കി മാറ്റുക എന്ന ആശയത്തിനാണ് പ്രാധാന്യം ലഭിച്ചത്. ഇത്തരം ഭരണപരീക്ഷണങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പിന്നീട് പ്രധാനമന്ത്രിയായ മോദി ദേശീയതലത്തില്‍ കൂടുതല്‍ വിപുലമായി നടപ്പാക്കി.

ദേശീയതലത്തില്‍ നടപ്പാക്കിയ വലിയ മുന്നേറ്റങ്ങളിലൊന്നായിരുന്നു പ്രധാനമന്ത്രി ജന്‍ധന്‍ യോജന. ബാങ്ക് അക്കൗണ്ട് പണം സൂക്ഷിക്കാനുള്ള സംവിധാനത്തില്‍ നിന്ന് സര്‍ക്കാര്‍ ആനു
കൂല്യങ്ങള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, വായ്‌പ തുടങ്ങിയവ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന അടിസ്ഥാന സംവിധാനമായി മാറി. ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്ന പുതിയ സാധ്യതകള്‍ തുറന്നു. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികള്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക പരിരക്ഷ ഒരുക്കുന്നതിനുള്ള സംവിധാനമായി.

ശാക്തീകരണത്തിലേക്ക്
മോദിയുടെ 25 വര്‍ഷത്തെ ക്ഷേമപദ്ധതികളുടെ പട്ടികയായി മാത്രം കാണാനാകില്ല. ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, വായ്‌പ, തൊഴില്‍, സംരംഭകത്വം, ആരോഗ്യസുരക്ഷ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവിതത്തെ സാമ്പത്തികമായി കൂടുതല്‍ സുരക്ഷിതവും സ്വയംപര്യാപ്തവുമാക്കാനുള്ള ശ്രമമാണ് രൂപപ്പെട്ടത്. സഹായം നല്‍കുന്ന ഭരണത്തില്‍ നിന്ന് അവസരം സൃഷ്ടിക്കുന്ന ഭരണത്തിലേക്കുള്ള മാറ്റം എന്നതാണ് ഈ സമീപനത്തിന്റെ പ്രധാന സവിശേഷത.
രാജ്യത്തിനകത്തെ വികസനത്തിനും ക്ഷേമത്തിനുമൊപ്പം ദേശീയ കരുത്തിനും പ്രാധാന്യം ലഭിച്ചു. ഒരു ആഗോള ശക്തിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സ്വന്തം ജനതയുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, സ്വന്തം നിലപാട് ലോകത്തിന് മുന്നില്‍ പ്രഖ്യാപിക്കാനുള്ള ആത്മവിശ്വാസം രാജ്യത്തിന് ലഭിച്ചു. ഭാരതം ഉള്‍പ്പെടുന്ന അല്ലെങ്കില്‍ ഭാരതം കൂടി നേതൃത്വം നല്‍കുന്ന പുതിയൊരു ലോകക്രമം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ കരുതല്‍
ലോകത്തിന്റെ ഏതു കോണിലും ജനത പ്രതിസന്ധിയിലായാല്‍ സംരക്ഷിക്കാന്‍ സ്വന്തം രാജ്യം എത്തുമെന്ന ആത്മവിശ്വാസം ശക്തിപ്പെടുത്താനും മോദി സര്‍ക്കാരിന് കഴിഞ്ഞു. ഓപ്പറേഷന്‍ ഗംഗ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. പ്രകൃതിദുരന്തങ്ങളോ പകര്‍ച്ചവ്യാധികളോ മറ്റ് പ്രതിസന്ധികളോ നേരിടുന്ന രാജ്യങ്ങളിലേക്ക് സഹായഹസ്തം നീട്ടുന്ന രാജ്യമായി നമ്മള്‍ മാറി. വിശ്വസിക്കാന്‍ കഴിയുന്ന സുഹൃത്ത് എന്ന് ഭാരതത്തെ ലോകം വിശേഷിപ്പിച്ചു തുടങ്ങി. മോദിയുടെ ഭരണാനുഭവം വിലയിരുത്തുന്നതിനൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്തെയും കേരളത്തിലെ മുന്‍ ഭരണകാലങ്ങളെയും നിലവിലെ സംസ്ഥാന ഭരണത്തെയും താരതമ്യം ചെയ്യണമെന്ന രാഷ്‌ട്രീയ വെല്ലുവിളിയും ബി.ജെ.പി. മുന്നോട്ടുവയ്‌ക്കുന്നു. മോദിയുടെ 25 വര്‍ഷം ഒരു നേതാവിന്റെ അധികാരത്തിലെ തുടര്‍ച്ചയുടെ കണക്കല്ല, രാജ്യത്തിന്റെ മാറ്റത്തിന്റെ കാല്‍നൂറ്റാണ്ടാണ്. അദ്ദേഹം മുന്നോട്ടുവെച്ച വികസനത്തിന്റെ, സേവനത്തിന്റെ, പുരോഗതിയുടെ രാഷ്‌ട്രീയം ലോകത്തിനു മുഴുവന്‍ മാതൃകയാണ്. ആ മാതൃകയെ സ്വീകരിക്കാന്‍ മാത്രമാണ് ഈ ആഘോഷങ്ങള്‍.

(മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)

 

Tags: bjpPrime MinisterNarendra Modigujarath
രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ
രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.