മുംബയ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും.ഹര്‍മന്‍പ്രീത് കൗര്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ബി സി സി ഐയുടെ പ്രഖ്യാപനം. വരാനിരിക്കുന്ന സിംബാബ്വെക്കെതിരായ പരമ്പരയിലായിരിക്കും സ്മൃതി മന്ദാന മുഴുവന്‍ സമയ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക. ഒക്ടോബര്‍ 16 മുതല്‍ 28 വരെ റായ്‌പൂരില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക.
ക്യാപ്റ്റനായി പരിചയസമ്പത്തുള്ള താരമാണ് സ്മൃതി മന്ദാന. മുമ്പ് 18 ട്വന്റി-20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്.വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 2024-ലും 2026-ലും കിരീടത്തിലേക്ക് നയിച്ചതും സ്മൃതി ക്യാപ്റ്റനായിരിക്കെയാണ്.
















