ദൽഹി: മാസപ്പടിക്കേസിലെ വിജിലൻസ് അന്വേഷണം തടഞ്ഞുള്ള സുപ്രിംകോടതി വിധി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. പത്ത് ദിവസത്തേക്കാണ് പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തത്. കേസിൽ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നെന്ന് സുപ്രധാന നിരീക്ഷണവും കോടതി നടത്തിയിരുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്യും മുമ്പ് ആരോപണവിധേയരുടെ ഭാഗം കേൾക്കേണ്ടെന്ന ഇഡിയുടെ വാദം കോടതി തള്ളി.പ്രതിഭാഗത്തെ കേൾക്കാതെയുള്ള ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
എന്നാൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇഡി കേസിലും സുപ്രീംകോടതി ഇടപെട്ടില്ല. ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ച്ചി, വി മോഹന എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉത്തരവ് തിരിച്ചടിയല്ലെന്നാണ് ഇ.ഡിയുടെ നിലപാട്.
















