തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത. കേന്ദ്ര കാലാസ്ഥവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.ശനിയാഴ്ചയും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച മഞ്ഞ ജാഗ്രത. ഇതിനുപുറമെ കള്ളക്കടല്‍ പ്രതിഭാസത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
















