തിരുവനന്തപുരം: തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ലയുടെ കരിങ്കൊടി പ്രതിഷേധം. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ മുന്ന് യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ് പ്രസിഡന്റ് പീറ്റർ സോളമൻ, യുവമോർച്ച സെൻട്രൽ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരെയാണ് പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത്ഷാ ജിക്കെതിരെ കേരളത്തിൽ നടന്നത് സർക്കാർ സ്പോൺസേർഡ് ആക്രമണമാണെന്ന് യുവമോർച്ച വ്യക്തമാക്കി. സുരക്ഷ നൽകേണ്ട പോലീസ് സംവിധാനം അതിക്രമത്തിന് കാഴ്ചക്കാരായി നിൽക്കുകയാണുണ്ടായത്. ഇതിനെതിരെ യുവമോർച്ച സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരും.
അക്രമ രാഷ്‌ട്രീയത്തിനെതിരെ യുവമോർച്ച തെരുവിൽ പ്രതികരിക്കുക തന്നെ ചെയ്യും. ഇൻഡി മുന്നണി മന്ത്രിമാർക്ക് ഇനിയുള്ള സുരക്ഷ മതിയാകാതെ വരുമെന്നും യുവമോർച്ച വ്യക്തമാക്കി.
















