കോഴിക്കോട്: തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലത്ത് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതില്‍ പ്രതിഷേധിച്ചാണിത്.
തിരുവമ്പാടി തമ്പലമണ്ണയ്‌ക്ക് സമീപമായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാണിച്ചത്.കുറ്റ്യാടി ജാനകിക്കാട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
എസ്ഐആര്‍ വിഷയം ഉന്നയിച്ചാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം നടന്നത്.
















