തിരുവനന്തപുരം:വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും കെഎസ്ഇബി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി.യൂണിറ്റിന് മൂന്ന് പൈസ വീതമാണ് സര്‍ചാര്‍ജ്.ആഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിന് ചെലവായ അധിക തുകയാണ് സര്‍ചാര്‍ജായി ഈടാക്കുക.
സെപ്തംബര്‍ മാസത്തിലും സര്‍ചാര്‍ജ് ഈടാക്കിയിരുന്നു. പ്രതിമാസ, ദ്വൈമാസ ബില്ലുകാര്‍ക്ക് ഒരേ നിരക്കില്‍ തന്നെയായിരിക്കും സര്‍ചാര്‍ജ് ഈടാക്കുക. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം വൈദ്യുതി പുറത്തുനിന്ന് എത്തിച്ചതില്‍ 6.88 കോടി രൂപയുടെ അധിക ബാധ്യത കെഎസ്ഇബിക്കുണ്ടായി.
സെപ്തംബര്‍ മാസത്തില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് രണ്ട് പൈസയും സര്‍ചാര്‍ജ് ഈടാക്കി. എന്നാല്‍ ഒക്ടോബറില്‍ ഒരേ പോലെ ഈടാക്കാനായി കെഎസ്ഇബി തീരുമാനമെടുക്കുകയായിരുന്നു.














