തിരുവനന്തപുരം:കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
സമരം ചെയ്തതിന് പുറത്താക്കിയ മീറ്റര്‍ റീഡര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും.മീറ്റര്‍ റീഡര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരും. സമരം താല്‍ക്കാലികമായി പിന്‍വലിച്ചെന്ന് സമരക്കാര്‍ അറിയിച്ചു.വ്യാഴാഴ്ചയിലെ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും.
സമരത്തെ തുടര്‍ന്ന് മീറ്റര്‍ റീഡിംഗ് തടസപ്പെട്ടതോടെയാണ് സമവായനീക്കം. സമരം ചെയ്തവരുടെ റീഡിംഗ് മെഷീന്‍ ഉള്‍പ്പെടെ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു. മെഷീന്‍ തിരികെ നല്‍കാത്തവര്‍ക്കെതിരെ പൊലിസ് നടപടിയെടുക്കാനും കെഎസ്ഇബി തീരുമാനിച്ചിരുന്നു.















