Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

ഇപ്പോള്‍ കേരളത്തിലും വിലക്കുറവുള്ള ബംഗാളി ബീഡിക്ക് ഡിമാന്‍റുള്ളതിനാല്‍ മനപൂര്‍വ്വം സിദ്ദിഖിന്‍റെ ചിത്രം അച്ചടിച്ചതാണോ എന്നും സംശയിക്കപ്പെടുന്നു.. അതേ സമയം നടന്‍ സിദ്ദീഖ് അറിയാതെയാണ് ചിത്രം അച്ചടിച്ചിരിക്കുന്നതെന്ന് കരുതുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ബംഗാളില്‍ നിര്‍മ്മിക്കുന്ന ബാബു ബീഡിയുടെ പൊതിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം അച്ചടിച്ചത് വിവാദമായി. സാധാരണ ബംഗാളില്‍ ബീഡി മുതലാളിമാരുടെ ചിത്രം ബീഡി പൊതിയുന്ന കടലാസില്‍ അച്ചടിക്കുന്ന പതിവുണ്ട്. ഇതും ബാബു ബീഡിയുടെ ഉടമ ബാബുവാണോ എന്ന് സംശയം തോന്നാം. പക്ഷെ അടുത്തു നോക്കിയാല്‍ ആള്‍ സിദ്ദിഖാണെന്ന് മനസ്സിലാകും.

എന്തായാലും സിദ്ദിഖ് അറിഞ്ഞുകൊണ്ടല്ല ഇത് സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ വിവാദമായിരിക്കുകയാണ്. എന്നാല്‍ നടന്‍ സിദ്ദീഖ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഇപ്പോള്‍ കേരളത്തിലും വിലക്കുറവുള്ള ബംഗാളി ബീഡിക്ക് ഡിമാന്‍റുള്ളതിനാല്‍ മനപൂര്‍വ്വം സിദ്ദിഖിന്റെ ചിത്രം അച്ചടിച്ചതാണോ എന്നും സംശയിക്കപ്പെടുന്നു. ബംഗാളിലെ മൂര്‍ഷിദാബാദിലെ ചചന്ദ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നസീബ് ബീഡി ഫാക്ടറിയിലാണ് ബാബു ബീഡി ഉണ്ടാക്കുന്നത്.

Recent Posts