ന്യൂദല്ഹി: ദല്ഹിയില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുടരെത്തുടരെ സമരങ്ങള് അരങ്ങേറുന്നതോടെ ഗതി മുട്ടിയ വ്യാപാരികളും ജനങ്ങളും രോഷത്തോടെ തെരുവില് ഇറങ്ങിയേക്കുമെന്ന് റിപ്പോര്ട്ട്. വ്യാപാരികളുടെ കച്ചവടം ഇത്തരം സമരം കാരണം കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്ക്ക് സ്വൈരജീവിതം നഷ്ടപ്പെടുന്നു. വാഹനനിയന്ത്രണം കാരണം ഉദ്യോഗസ്ഥര്ക്ക് പോക്കുവരവ് കഷ്ടമാവുകയാണ്. ചെറുകി തൊളിലാളികള്ക്ക് ജോലിക്ക് പോകാന് കഴിയുന്നില്ല. ഇതോടെ ഇനി പൊതുജനങ്ങളും വ്യാപാരികളും ഈ രാജ്യം നശിപ്പിക്കാന് വരുന്നവര്ക്കെതിരെ രംഗത്തിറങ്ങിയേക്കുമെന്ന് ആശങ്കയുണ്ട്. സമരക്കാരെ നേരിടാന് ഇവര് രംഗത്തിറങ്ങിയേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.
ഭാരതീയ ഉദ്യോഗ് വ്യാപാര് മണ്ഡല് ഈ സമരം നിര്ത്തിവെയ്ക്കാന് ആവശ്യപ്പെട്ട് ആം ആദ്മി പാര്ട്ടി കണ്വീനര് അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരിക്കുകയാണ്. ജനവരി വരെയെങ്കിലും സമരം നിര്ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സി.ജെ.പി (CJP) പ്രതിഷേധത്തെക്കുറിച്ച് ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവ പറയുന്നത് ഇപ്രകാരമാണ്: “സി.ജെ.പിയുമായി ബന്ധപ്പെട്ടവരുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ പിന്നീട് അവർ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയും, വിദ്യാഭ്യാസപരമായ വിഷയങ്ങളെയോ വിദ്യാർത്ഥി പ്രശ്നങ്ങളെയോ നേരിട്ടോ അല്ലാതെയോ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും ചെയ്തു. നിലവിൽ അവർ ഒരു പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഏകദേശം പത്ത് ദിവസത്തോളം നീണ്ടുനിന്ന മുൻപത്തെ പ്രതിഷേധത്തിൽ അനാവശ്യമായ ഘടകങ്ങൾ കടന്നുകൂടുകയും, ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു..ഇക്കുറിയും ഇവരുടെ സമരം കാരണം ഉത്സവസീസണില് വ്യാപാരികളുടെ കച്ചവടത്തെ ബാധിക്കുന്നു..”
വ്യാപാരികളും ചെറുകിട തൊഴിലാളികളും ഉള്പ്പെട്ട 10 ലക്ഷംവരുന്നവര് ആശങ്കയിലാണ്. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷക്കാലത്തെ ബിസിനസ് മുടങ്ങുകയാണ്. ചേംബര് ഓഫ് ട്രേഡ് ആന്റ് ഇന്ഡസ്ടി പുറത്തുവിട്ട കണക്ക് പ്രകാരം സമരം മൂലം 2000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ വ്യാപാരികള് സമീപിച്ചിട്ടുണ്ട്.
ഭാരതീയ ന്യായസംഹിതയിലെ 163 പ്രകാരമുള്ള നിരോധനാജ്ഞ ലംഘിക്കരുതെന്ന് ആവശ്യപ്പെട്ട് ദല്ഹി പൊലീസ് രണ്ട് നോട്ടീസ് അഭിജിത് ദീപ്കെയ്ക്ക് നല്കിയിരുന്നു. എന്നാല് ഇതിന് രണ്ടിനും അഭിജിത് ദീപ്കെ മറുപടി നല്കിയില്ലെന്ന് മാത്രമല്ല കൊണോട്ട് പ്ലെയ്സിലെ സെന്ട്രല് പാര്ക്കില് നടന്ന തിരംഗ റാലിയില് അഭിജിത് ദീപ്കെ പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് അഭിജിത് ദീപ്കെയെ പൊലീസ് പൊക്കിയത്. ഇത് പ്രകാരമാണ് സമാധാനം ലംഘിക്കുന്ന സമരങ്ങല് ഒരു വര്ഷത്തേക്ക് നടത്തരുതെന്ന വ്യവസ്ഥയില് 50000 രൂപയുടെ ബോണ്ടില് ഒപ്പിട്ട ശേഷം അഭിജിത് ദീപ്കെയെ കോടതി വിട്ടയച്ചിരിക്കുന്നത്.
അരാജകത്വം സൃഷ്ടിക്കാന് സിജെപിയും ആം ആദ്മിയും ഇന്ത്യാ മുന്നണിയിലെ ഇടത് പാര്ട്ടികളും ചേര്ന്ന് നടത്തിയ സമരത്തില് ആളെണ്ണം കുറഞ്ഞതായി റിപ്പോര്ട്ട്. സാധാരണ ദല്ഹി സര്വ്വകലാശാലയിലെ വിദ്യാര്ത്ഥികളെ ഉപയോഗിച്ചാണ് ഇവര് ആളെക്കൂട്ടിയതെങ്കിലും ഈ മാര്ച്ചില് വിദ്യാര്ത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയും ഫ്രറ്റേണിറ്റിയും ഉള്പ്പെട്ട ഭീകരസംഘടനകളും സമരരംഗത്ത് എത്തിയിരിക്കുകയാണ്. ഇനി ഡിവൈഎഫ് ഐയും എസ് എഫ്ഐയും ഇറങ്ങിയേക്കുമെന്ന് അറിയുന്നു.
















